ലോകത്തെ ഏറ്റവും ക്രൂരയായ സ്ത്രീ ഇവരോ?

First Published Aug 15, 2020, 5:21 PM IST

സീരിയല്‍ കില്ലര്‍ എന്നൊക്കെ പറയുമ്പോള്‍ റഷ്യക്കാര്‍ക്ക് ഓര്‍മ്മ വരുന്ന ഒരു സ്ത്രീയുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ റഷ്യയില്‍ ജീവിച്ചിരുന്ന ദാരിയ നിക്കോളാവ്‌ന സാല്‍ത്ത്കോവ. നൂറിലേറെ സ്ത്രീകളെ അരുംകൊല ചെയ്ത റഷ്യന്‍ സീരിയല്‍ കില്ലറിന്റെ കഥ. നൂറിലേറെ സ്ത്രീകളെ അരുംകൊല ചെയ്ത റഷ്യന്‍ സീരിയല്‍ കില്ലറിന്റെ കഥ.

സീരിയല്‍ കില്ലര്‍ എന്നൊക്കെ പറയുമ്പോള്‍ റഷ്യക്കാര്‍ക്ക് ഓര്‍മ്മ വരുന്ന ഒരു സ്ത്രീയുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ റഷ്യയില്‍ ജീവിച്ചിരുന്ന ദാരിയ നിക്കോളാവ്‌ന സാല്‍ത്ത്കോവ.നൂറിലേറെ സ്ത്രീകളെ അരുംകൊല ചെയ്ത റഷ്യന്‍ സീരിയല്‍ കില്ലറിന്റെ കഥ.
undefined
1756 -1762 കാലയളവില്‍ ഇവര്‍ ചുരുങ്ങിയത് 38 ദാസിപ്പെണ്ണുങ്ങളെയെങ്കിലും കൊന്നുകളഞ്ഞിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കു പ്രകാരം ചുരുങ്ങിയത് 138 കൊലകളെങ്കിലും ഇവര്‍ നേരിട്ട് ചെയ്തിട്ടുണ്ട്. സാല്‍ത്തിച്ച്കയുടെ ജീവിതം പ്രമേയമായി റഷ്യ 1 ചാനലില്‍ എയര്‍ ചെയ്ത 'ബ്ലഡി ലേഡി' എന്ന ടെലി സീരീസ് ഏറെ ജനപ്രിയമായിരുന്നു.
undefined
ഇരകളില്‍ അധികവും ചെറുപ്പക്കാരികളാണ്. ദാസികളായി വന്നെത്തിയ ദൗര്‍ഭാഗ്യവതികള്‍. കോപം ശമിപ്പിക്കാന്‍ വേണ്ടി ചാട്ടവാറുകൊണ്ടും ചൂരലുകൊണ്ടും മരത്തടികള്‍കൊണ്ടും ബാറ്റുകള്‍ കൊണ്ടും ഒക്കെ അടിച്ചും, മുടികള്‍ പറിച്ചെടുത്തും, ഇരുമ്പ് പഴുപ്പിച്ചുവെച്ചും, പച്ചവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും, മരംകോച്ചുന്ന തണുപ്പില്‍ വിവസ്ത്രരായി ഇരുത്തിച്ചും, വെള്ളത്തില്‍ തള്ളിയിട്ടും ഒക്കെ കൊന്നുകളയുകയായിരുന്നു സാല്‍ത്തിച്ച്ക.
undefined
1730 -ല്‍ റഷ്യയിലെ കുലീന കുടുംബാംഗങ്ങളായ 'നിക്കോളായി-അന്ന' ദമ്പതികളുടെ മകളായി മോസ്‌കൊയിലാണ് സാല്‍ത്തിച്ച്ക ജനിക്കുന്നത്. സമ്പന്നമായ സാല്‍ത്ത്കോവ കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തുന്നതോടെയാണ് 'സാല്‍ത്തിച്ച്ക' എന്ന വിളിപ്പേര് പേരിനോടൊപ്പം ചേരുന്നത്.
undefined
സമ്പന്നനായ ഭര്‍ത്താവിനോടൊപ്പം. എണ്ണൂറോളം ദാസിപ്പെണ്ണുങ്ങളുടെ കൊച്ചമ്മയായി പത്തഞ്ഞൂറ് ഏക്കര്‍ വരുന്ന എസ്റ്റേറ്റിന് നടുവിലെ ബംഗ്ലാവിലായിരതുന്നു സാല്‍ത്തിച്ച്കയുടെ സംതൃപ്ത ജീവിതം. എന്നാല്‍, അവിചാരിതമായുണ്ടായ ഭര്‍ത്താവിന്റെ അകാലമരണത്തോടെ എസ്റ്റേറ്റിന്റെ ചുമതലയും, പത്തെണ്ണൂറ് ദാസിപ്പെണ്ണുങ്ങളുടെ നോക്കിനടത്തിപ്പും സാല്‍ത്തിച്ച്കയുടെ തലയില്‍ ആകുന്നു.
undefined
ഭര്‍ത്താവിന്റെ മരണം ഏല്‍പ്പിച്ച മാനസികമായ ആഘാതമാണ് സാല്‍ത്തിച്ച്കയെ ക്രൂരയാക്കി മാറ്റിയത് എന്ന് ചിലര്‍ പറയുന്നു. ചെറിയ തെറ്റുകള്‍ക്കുപോലും തന്റെ ദാസികളെ ക്രൂരമായി ശിക്ഷിച്ചിരുന്നു. കണ്മുന്നില്‍ കിടന്നു വേദനകൊണ്ടു പുളയുന്ന ദാസികള്‍ അവരുടെ കണ്ണുകള്‍ക്ക് ആനന്ദം പകര്‍ന്നിരുന്നു.
undefined
ആദ്യമാദ്യം ദാസികളെ തല്ലിയിരുന്നത് നേരിട്ടായിരുന്നു എങ്കില്‍, തല്ലി ക്ഷീണിച്ചപ്പോള്‍ ആ പണി അവര്‍ തന്റെ പുരുഷഭൃത്യരെ ഏല്‍പ്പിച്ച്, കണ്ടു രസിക്കുക മാത്രം ചെയ്യാന്‍ തുടങ്ങി. ആദ്യ റൗണ്ട് മര്‍ദ്ദനം മാളികയ്ക്കുള്ളില്‍ വെച്ചാണെങ്കില്‍, ജീവനെടുക്കാനുള്ള അവസാന റൗണ്ട് മര്‍ദ്ദനം എസ്റ്റേറ്റിലെ കുതിരലായത്തിനുള്ളില്‍ വെച്ചായിരുന്നു. ശിക്ഷ ഏറ്റുവാങ്ങുന്ന ദാസികളുടെ അവസാന മിടിപ്പും നിലയ്ക്കുന്നത് വരെ അവര്‍ ആ ക്രൂരമര്‍ദ്ദനങ്ങള്‍ കണ്ടു രസിച്ചു.
undefined
ഒരിക്കല്‍ ഒരു ഗര്‍ഭിണിയായ ദാസിപ്പെണ്ണിനെ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാക്കിക്കൊണ്ടിരിക്കെ അവര്‍ പ്രസവിച്ചു. പ്രസവാനന്തരം അമ്മ മരിച്ചെങ്കിലും കുഞ്ഞിന് അപ്പോഴും ജീവനുണ്ടായിരുന്നു. പിഞ്ചുകുഞ്ഞിനെ അമ്മയുടെ മൃതദേഹത്തിന് മുകളില്‍ ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്ക് കിടത്തി കൊന്നുകളഞ്ഞു. അടുത്ത പ്രഭാതത്തില്‍, അമ്മയെയും കുഞ്ഞിനേയും ഒരേ കുഴിയില്‍ വെട്ടി മൂടി.
undefined
മറ്റൊരു ദാസിപ്പെണ്ണിനെ വടികൊണ്ട് അടിച്ചടിച്ച് എസ്റ്റേറ്റിലെ കുളക്കര വരെ കൊണ്ടുപോയി. അതിനു ശേഷം കഴുത്തറ്റം വെള്ളത്തില്‍ ആ തണുത്തുറഞ്ഞ കുളത്തില്‍ ഏറെ നേരം നിര്‍ത്തിച്ചു അവര്‍ അവളെ. ഒടുവില്‍ തളര്‍ന്നു വീണുപോയ ആ പെണ്‍കുട്ടി മുങ്ങിയാണ് മരിച്ചത്.
undefined
762 വരെ ആ എസ്റ്റേറ്റിലെ ദാസിപ്പെണ്ണുങ്ങളില്‍ നിന്ന് 21 പരാതികള്‍ പൊലീസില്‍ ചെന്നിട്ടും നടപടി ഉണ്ടായില്ല. ഇത്രയധികം പെണ്‍കുട്ടികളെ കൊന്നുകുഴിച്ചുമൂടിയിട്ടും ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. 'കാതറിന്‍ ദ ഗ്രേറ്റ്' എന്നറിയപ്പെട്ടിരുന്ന കാതറിന്‍ II റഷ്യയുടെ ചക്രവര്‍ത്തിനി ആയി വാഴിക്കപ്പെട്ടതോടെയാണ് സാല്‍ത്തിച്ച്കയുടെ അക്രമങ്ങള്‍ക്ക് അറുതിവരുന്നത്.
undefined
സാല്‍ത്തിച്ച്കയുടെ രണ്ടു ദാസികള്‍ അയച്ച ഒരു കത്ത് കാതറിന്റെ സവിധത്തില്‍ എത്തി. ചക്രവര്‍ത്തിനി കേസില്‍ നേരിട്ട് ഇടപെട്ടു. 1762 -ല്‍ സാല്‍ത്തിച്ച്ക അറസ്റ്റു ചെയ്യപ്പെട്ടു. ആറുവര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം കോടതി അവരെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു.
undefined
സീരിയല്‍ കില്ലര്‍ എന്നൊക്കെ പറയുമ്പോള്‍ റഷ്യക്കാര്‍ക്ക് ഓര്‍മ്മ വരുന്ന ഒരു സ്ത്രീയുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ റഷ്യയില്‍ ജീവിച്ചിരുന്ന ദാരിയ നിക്കോളാവ്‌ന സാല്‍ത്ത്കോവ.നൂറിലേറെ സ്ത്രീകളെ അരുംകൊല ചെയ്ത റഷ്യന്‍ സീരിയല്‍ കില്ലറിന്റെ കഥ.
undefined
1768 -ല്‍ കാതറിന്‍ ചക്രവര്‍ത്തിനി നേരിട്ടാണ് ശിക്ഷ വിധിച്ചത്. 'മനുഷ്യകുലത്തില്‍ പിറന്ന ചെകുത്താന്റെ സന്തതി' എന്നാണ് ശിക്ഷാവിധിയില്‍ ചക്രവര്‍ത്തിനി സാല്‍ത്തിച്ച്കയെ വിശേഷിപ്പിച്ചത്. സാല്‍ത്തിച്ച്കയുടെ സ്വത്തുക്കള്‍ എല്ലാം കണ്ടുകെട്ടി.
undefined
റ്റൊരു വിചിത്ര ശിക്ഷയും സാല്‍ത്തിച്ച്കക്ക് ചക്രവര്‍ത്തിനി വിധിച്ചു. മോസ്‌കോയിലെ ആള്‍ത്തിരക്കേറിയ സ്‌ക്വയറില്‍ 'ഞാന്‍ ഒരു പീഡകയും കൊലപാതകിയുമാണ് ' എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ചുകൊണ്ട് ദിവസേന ഒരു മണിക്കൂര്‍ വീതം നില്‍ക്കണം. അങ്ങനെ ആഴ്ചകളോളം നിര്‍ത്തിയ ശേഷമാണ് അവരെ മോസ്‌കോയിലെ ഇവാനോവ്‌സ്‌കി കോണ്‍വെന്റിലെ തടവറയിലേക്ക് മാറ്റിയത്.
undefined
അവിടെയും സുദീര്‍ഘകാലം പൂര്‍ണ്ണാരോഗ്യവതിയായി കഴിഞ്ഞ ശേഷം, തന്റെ എഴുപത്തൊന്നാം വയസ്സില്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണമാണ് സാല്‍ത്തിച്ച്ക മരണപ്പെട്ടത്. സാല്‍ത്തിച്ച്കയുടെ ജീവിതം പ്രമേയമായി റഷ്യ 1 ചാനലില്‍ എയര്‍ ചെയ്ത 'ബ്ലഡി ലേഡി' എന്ന ടെലി സീരീസ് ഏറെ ജനപ്രിയമായിരുന്നു.
undefined
click me!