ലോകം വാഴ്ത്തിപ്പാടിയ ആ ഇന്ത്യാ-പാക്കിസ്താന്‍ സ്വവര്‍ഗ ദമ്പതികളുടെ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്...

First Published Oct 17, 2020, 3:28 PM IST

അതൊരു ലെസ്ബിയന്‍ വിവാഹമായിരുന്നു. ഒരുവള്‍ പാക്കിസ്താനി മുസ്‌ലിം. മറ്റേ ആള്‍ പാതി ഇന്ത്യക്കാരിയായ ക്രിസ്ത്യന്‍. 

കഴിഞ്ഞ വര്‍ഷം ഓഗസ്തിലായിരുന്നു ആ വിവാഹം. കാലിഫോര്‍ണിയയിലെ മനോഹരമായ ഒരിടം അതിനു വേദിയായി.
undefined
അതൊരു ലെസ്ബിയന്‍ വിവാഹമായിരുന്നു
undefined
. ഒരുവള്‍ പാക്കിസ്താനി മുസ്‌ലിം.
undefined
മറ്റേ ആള്‍ പാതി ഇന്ത്യക്കാരിയായ ക്രിസ്ത്യന്‍.
undefined
അമേരിക്കയില്‍ വെച്ചാണ് അവര്‍ കണ്ടുമുട്ടിയത്. അവിടെ വെച്ചാണ് അവര്‍ വിവാഹം ചെയ്തതും.
undefined
ആ വിവാഹം സോഷ്യല്‍ മീഡിയയില്‍ അന്നേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഫോട്ടോകള്‍ വൈറലായി.
undefined
അവരിപ്പോള്‍ കാലിഫോര്‍ണിയയിലുള്ള വീട്ടില്‍ ഒരുമിച്ചാണ് താമസം. കൊവിഡും ലോക്ക്ഡൗണുമെല്ലാം മുന്നിലൂടെ വന്നുപോയി.
undefined
അതിനിടയില്‍ ഇന്ത്യാ ബാക് ബന്ധങ്ങള്‍ ഇടയ്ക്കിടെ ഉലഞ്ഞു. സംഘര്‍ഷങ്ങളുണ്ടായി. എങ്കിലും അവര്‍ അവരുടെ ജീവിതം ജീവിക്കുന്നു.
undefined
സന്തോഷകരമായ ആ ജീവിതം അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ കാണാം.
undefined
ബിയാന്‍ക മയേലി എന്നാണ് അവരിലൊരാളുടെ പേര്. കൊളംബിയന്‍ ഇന്ത്യക്കാരിയാണ് അവള്‍.
undefined
അവളുടെ പങ്കാളിയുടെ പേര് സയിമ അഹമ്മദ്. പാക്കിസ്താനില്‍നിന്നാണ് സയിമ.
undefined
ഇന്ത്യാ-പാക് ബന്ധം ഏറെ ചര്‍ച്ചയായ കാലത്തായിരുന്നു അവരുടെ കണ്ടുമുട്ടലും ഒന്നു ചേരലും.
undefined
മനോഹരമായിരുന്നു അവരുടെ വിവാഹം. പരമ്പരാഗത വേഷം ധരിച്ചെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.
undefined
2019 ഓഗസ്ത് അവസാനം മയേലിയുടെ പിതാവിന്റെ കാലിഫോര്‍ണിയയിലെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍
undefined
ദക്ഷിണേഷ്യയിലെ പ്രമുഖ ഡിസൈനര്‍ ബിലാല്‍ ഹുസൈന്‍ കാസിമോവാണ് വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.
undefined
പരമ്പരാഗത ഡിസൈനിലുള്ള ചന്ദന നിറത്തിലുള്ള സാരിയിലായിരുന്നു മയേലി.
undefined
സ്വര്‍ണ്ണ നിറത്തിലും മറ്റു നിറങ്ങളിലുമുള്ള നൂലുകളാല്‍ ഗംഭീരമായി എം്രേബായിഡറി ചെയ്തിരുന്നു ആ സാരി.
undefined
നെറ്റിയില്‍ കമനീയമായി ഡിസൈന്‍ ചെയ്ത ആഭരണം. സ്വര്‍ണ്ണ വളകള്‍. മുത്തുവളകള്‍.
undefined
പാക്കിസ്താനി പുരുഷന്‍മാര്‍ വിവാഹ ദിവസം ധരിക്കാറുള്ള ഷെര്‍വാണിയായിരുന്നു സയിമയുടെ വേഷം.
undefined
കറുപ്പ് നിറത്തിലുള്ള തിളങ്ങുന്ന ഷെര്‍വാണി. വെള്ളനിറത്തിലുള്ള വലിയ മുത്തുമാല.
undefined
കൈകളില്‍ മൈലാഞ്ചി. നിറയെ പല തരം വളകള്‍. കമനീയമായി അണിഞ്ഞൊരുങ്ങിയിരുന്നു ഇരുവരും.
undefined
ഇരു കുടുംബങ്ങളിലുമുള്ളവരും സുഹൃത്തുക്കളുമായി 200 പേരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
undefined
പാട്ടും നൃത്തവുമായാണ് ഇരു കുടുംബങ്ങളും വിവാഹ സുദിനം വര്‍ണാഭമാക്കിയത്. അതിനിടെ, സയിമ മയേലിക്ക് മോതിരമണിയിച്ചു. മയേലി തിരിച്ചും. വിവാഹമായി.
undefined
മെഹന്ദി ചടങ്ങും അതിമേനോഹരമായിരുന്നു. പിങ്ക് ലെഹങ്ക ആയിരുന്നു മയേലിക്ക്. സയിമ പൈജാമയും കുര്‍ത്തയും പിങ്ക് ബ്രോകെയിഡ് ജാക്കറ്റും ധരിച്ചു.
undefined
2014-ല്‍ കാലിഫോര്‍ണിയയില്‍ നടന്ന ഒരു പരിപാടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
undefined
അതു പിന്നീട് സൗഹൃദമായി. ഇരുവരും ഒന്നിക്കാന്‍ ആഗ്രഹിച്ചതോടെ വിവാഹമായി.
undefined
ലോകമെങ്ങും വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയിലും പാക്കിസ്താനിലും അത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
undefined
സ്വവര്‍ഗ വിവാഹത്തിന് വിലക്കുണ്ട് പാക്കിസ്താനില്‍. ശിക്ഷാര്‍ഹമായ കുറ്റമാണത്.
undefined
ഇന്ത്യയിലും സ്വവര്‍ഗ വിവാഹം നിയമവിധേയമല്ല. എന്നാല്‍, ഒരുമിച്ച് ജീവിക്കുന്നത് ശിക്ഷാര്‍ഹമല്ല.
undefined
വിവാഹശേഷം, ഇരുവരും അമേരിക്കയില്‍ തന്നെയാണ് കഴിയുന്നത്.
undefined
ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമാണ് ഇരുവരും. അവരുടെ ജീവിതത്തിലെ മനോഹര ദൃശ്യങ്ങളെല്ലാം അതില്‍ കാണാം.
undefined
എന്റെ സുന്ദരിയായ ഭാര്യ എന്നാണ് സയിമ മയേലിയെ ഇന്‍സ്റ്റഗ്രാമില്‍ വിശേഷിപ്പിക്കാറ്.
undefined
മനോഹരമായി പാടുന്ന മയേലി ലൈവായി പാടുന്ന വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ കാണാം.
undefined
ഇരുവരും പ്രിയപ്പെട്ട പട്ടിക്കൊപ്പം നില്‍ക്കുന്ന പടങ്ങളും അതിലുണ്ട്.
undefined
അടുത്ത കാലത്തായി സയിമ രൂപമാകെ ഒന്ന് മാറ്റി.
undefined
മുടിയുടെ നിറം മാറ്റി. മുടിയുടെ സ്‌റ്റൈല്‍ മാറ്റി.
undefined
പഴയ രൂപത്തില്‍നിന്നും അടിമുടി മാറ്റം.
undefined
ഇരുവരും ചേര്‍ന്നുള്ള മനോഹരമായ അനേകം നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കാണാം.
undefined
മയേലിയുടെ ഇന്ത്യന്‍ കണക്ഷനെ കുറിച്ച് പറയാന്‍ അവര്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല.
undefined
എന്നാല്‍, കേരള എന്ന ഇംഗ്ലീഷ് മാഗസിന്റെ കവര്‍ ചിത്രമായി കേരളീയ വേഷത്തില്‍ അവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
undefined
അതിനു താഴെ താങ്കള്‍ കേരളത്തില്‍നിന്നാണോ എന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ടെങ്കിലും അവര്‍ മറുപടി പറഞ്ഞിട്ടില്ല.
undefined
എന്തായാലും, ഇന്ത്യയ്ക്കു പാക്കിസ്താനും ഇടയിലും ഇരു മതങ്ങള്‍ക്കിടയിലുമുള്ള സംഘര്‍ഷമോപ്രശ്‌നങ്ങളോ ഒന്നും ഇവരെ ബാധിച്ചിട്ടില്ല.
undefined
സ്വവര്‍ഗ പ്രണയത്തിലൂടെ അവര്‍ എത്തിപ്പിടിച്ചത് അവര്‍ ആഗ്രഹിക്കുന്ന ജീവിതം തന്നെയാണ് എന്ന് പറയുന്നുണ്ട് സയിമ, ഒരഭിമുഖത്തില്‍.
undefined
click me!