ഓസ്‌ട്രേലിയയിലെ ഒരു കടല്‍ത്തീരത്ത് കഴിഞ്ഞ ദിവസം ആയിരങ്ങള്‍ ഒത്തുകൂടി. ഒരു ഫോട്ടോഷൂട്ടില്‍ പങ്കാളികളാവാനാണ് അവര്‍ അവിടെ എത്തിയത്. സാധാരണ മട്ടിലുള്ള ഒരു ഫോട്ടോ ഷൂട്ടായിരുന്നില്ല, അത്. പൂര്‍ണ്ണമായും ഒരു നഗ്‌ന ഫോട്ടോഷൂട്ട്. ആയിരക്കണക്കിനാളുകളാണ് അവരവര്‍ ധരിച്ച വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണ്ണനഗ്‌നരായി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. സ്‌കിന്‍ കാന്‍സറിനെക്കുറിച്ച് സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുക എന്ന മഹത്തായ ഉദ്ദേശ്യത്തിനു വേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ട്.
സ്‌കിന്‍ ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിച്ച ഫോട്ടോഷൂട്ടില്‍ നഗ്‌നരായി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത് 2,500 ഓളം ഓസ്‌ട്രേലിയക്കാരാണ്.
211
സിഡ്നിയിലെ ബോണ്ടി ബീച്ചിലായിരുന്നു സ്‌കിന്‍ ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്.
311
യുഎസ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്‌പെന്‍സര്‍ ട്യൂണിക്ക് ആണ് ബോധവല്‍ക്കരണത്തിനു വേണ്ടി നഗ്‌ന ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്.
411
ശനിയാഴ്ച നടന്ന ഫോട്ടോഷൂട്ടില്‍ ആയിരക്കണക്കിന് സ്ത്രീപുരുഷന്‍മാരാണ് നഗ്‌നരായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
511
അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ട്യൂണിക്കിന്റെ ഏറ്റവും പുതിയ പ്രോജക്റ്റാണ് ഈ ഫോട്ടോ ഇന്‍സ്റ്റലേഷന്‍.
611
ഓസ്‌ട്രേലിയയില്‍ സ്‌കിന്‍ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ആളുകളെ കൃത്യസമയത്ത് ചര്‍മ്മ പരിശോധന നടത്താന്‍ പ്രോത്സാഹിപ്പിക്കുക എന്ന് ഉദ്ദേശത്തോടെ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
711
ഈ വര്‍ഷം ഓസ്ട്രേലിയയില്‍ 17,756 പുതിയ ചര്‍മ്മ കാന്‍സര്‍ കേസുകള്‍ വരാനിടയുണ്ടെന്നും 1,281 ഓസ്ട്രേലിയക്കാര്‍ക്ക് ഈ രോഗം മൂലം മരണം സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് ഫെഡറല്‍ ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
811
ഈ വര്‍ഷം ഓസ്ട്രേലിയയില്‍ 17,756 പുതിയ ചര്‍മ്മ കാന്‍സര്‍ കേസുകള്‍ വരാനിടയുണ്ടെന്നും 1,281 ഓസ്ട്രേലിയക്കാര്‍ക്ക് ഈ രോഗം മൂലം മരണം സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് ഫെഡറല്‍ ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
911
സ്‌കിന്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ വാരത്തില്‍ ചാരിറ്റി സ്‌കിന്‍ ചെക്ക് ചാമ്പ്യന്‍സുമായി സഹകരിച്ചാണ് സര്‍ക്കാര്‍ സഹായത്തോടെ ഇത്തരമൊരു ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.
1011
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലൊക്കേഷനുകളില്‍ വമ്പന്‍ നഗ്‌ന ഫോട്ടോഷൂട്ടുകള്‍ എടുക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആളാണ് ട്യൂണിക്.
1111
ഇത്തരത്തില്‍ ഒരു ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമാകാന്‍ സാധിച്ചത് സന്തോഷകരമായ ഒരു കാര്യമായാണ് കരുതുന്നത് എന്നാണ് ട്യൂണിക് മാധ്യമങ്ങളോട് പറഞ്ഞത്.