പുരുഷന്മാരുടെ നൃത്തമത്സരം, സൗന്ദര്യമത്സരം, വിവാഹിതകൾക്കും ഇഷ്ടപുരുഷനെ തെരഞ്ഞെടുക്കാം

Published : Mar 18, 2021, 11:55 AM IST

ചുണ്ടുകളിൽ ചായം തേക്കുകയും, കണ്ണെഴുതുകയും, മേക്കപ്പ് ഉപയോഗിക്കുകയും ചെയ്യുന്ന പുരുഷന്മാരുമുണ്ടോ? ഒരുങ്ങുക മാത്രമല്ല, സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു അവർ. അവരുടെ സൗന്ദര്യത്തെ വിലയിരുത്തി തീരുമാനിക്കുന്നതോ സ്ത്രീകളും. ഇത് മിസ് വേൾഡിനേക്കാൾ കടുത്ത മത്സരമാണ്. കാരണം അവർ മത്സരിക്കുന്നത് പുതിയ ഒരു ഭാര്യയെ സ്വന്തമാക്കാനാണ്. ഇതെല്ലാം എവിടെയാണ് നടക്കുന്നതാണെന്നല്ലേ? ആഫ്രിക്കയിലെ സഹേലിൽ താമസിക്കുന്ന വോഡാബെ ഗോത്രത്തിലാണ് ഈ കലാപരിപാടികൾ നടക്കുന്നത്. അവരുടെ വിശേഷങ്ങളറിയാം.

PREV
110
പുരുഷന്മാരുടെ നൃത്തമത്സരം, സൗന്ദര്യമത്സരം, വിവാഹിതകൾക്കും ഇഷ്ടപുരുഷനെ തെരഞ്ഞെടുക്കാം

നാടോടികളായ കന്നുകാലികളെ വളർത്തുന്നവരുടെ ഒരു പുരാതന ഗോത്രവിഭാഗമാണ് അത്. ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള ആളുകൾ തങ്ങളെന്ന് വിശ്വസിക്കുന്നവരാണ് ഇവിടത്തെ പുരുഷന്മാർ. അതുകൊണ്ട് തന്നെ പോകുന്നിടത്തെല്ലാം ഒരു കണ്ണാടിയും അവർ കൂടെ കൊണ്ട് നടക്കുന്നു. ലോകത്തിലെ ഏറ്റവും തീവ്രമായ സൗന്ദര്യമത്സരത്തിനായി വോഡാബെ ഗോത്രം ഓരോ വർഷവും ഒത്തുചേരുന്നു. ഈ മത്സരത്തിലെ പ്രധാന വ്യത്യാസം ഇവിടെ പുരുഷന്മാരാണ് മേക്കപ്പും നല്ല വസ്ത്രങ്ങളും ധരിക്കുന്നത്. സ്ത്രീകളാണ് വിധികർത്താക്കൾ.  

210

ജെറുവോൾ ഉത്സവത്തിനാണ് ആ നൃത്തം നടക്കുന്നത്. ഏഴ് രാപ്പകലുകൾ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആഘോഷമാക്കി തീർക്കുന്നു അവർ. എന്നാൽ, ഇതിന്റെ വേദി തീർത്തും രഹസ്യമാണ്. ചടങ്ങ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഇത് വെളിപ്പെടുത്തുന്നത്.

310

പുരുഷന്മാർ പകൽസമയത്ത് നൃത്ത മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നു. ചില വർഷങ്ങളിൽ ആയിരത്തിലധികം ആളുകൾ ഉത്സവത്തിനായി ഒത്തുകൂടുന്നു. കളിമണ്ണ്, കല്ലുകൾ, മൃഗങ്ങളുടെ അസ്ഥികൾ എന്നിവയിൽ നിന്ന് നിർമ്മിച്ച മേക്കപ്പ് ഉപയോഗിച്ച് പുരുഷന്മാർ മുഖത്ത് ചായം പൂശുകയും, പല്ലുകൾ വെളുപ്പിക്കുകയും, അത് എടുത്ത് കാണിക്കുന്നതിനായി ബാറ്ററികളിൽ നിന്നുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് ചുണ്ടുകൾ കറുപ്പിക്കുകയും ചെയ്യുന്നു. നെറ്റിയുടെ വലുപ്പം കൂട്ടുന്നതിനായി തലമുടി ഷേവ് ചെയ്യുകയും ചെയ്യുന്നു.  

410

ജെറുവോൾ സമയത്ത്, പുരുഷന്മാർ ഒരു മരത്തിന്റെ പുറംതൊലി ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നു. മയക്ക് മരുന്നിന്റെ അതേ പ്രതീതിയാണ് ഇതുണ്ടാക്കുന്നത്. മണിക്കൂറുകളോളം നൃത്തം ചെയ്യാൻ അത് അവരെ പ്രാപ്തരാക്കുന്നു. പുരുഷൻ‌മാർ‌ ചിലപ്പോൾ ഏഴു മണിക്കൂർ വരെ ചെലവിട്ടാണ് മേക്കപ്പ് ഇടുന്നത്. തുടർന്ന് പുരുഷന്മാർ നൃത്തം വയ്ക്കുകയും ചെയ്യുന്നു. നൃത്തത്തിൽ ജയിക്കുന്നവർക്ക് ഒരു വലിയ പുതിയ ഭാര്യയെ സ്വന്തമാക്കാം.

510

ഈ നൃത്തം പുതിയ ഭർത്താവിനെ തേടുന്ന യോഗ്യരായ സ്ത്രീകളായിരിക്കും കാണുന്നത്. സ്ത്രീകൾക്കും ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈ ഉത്സവത്തിലുണ്ട്, ഇനി വിവാഹം കഴിഞ്ഞവളായാലും. അതിലൊരു പുരുഷനെ ഇഷ്ടപ്പെടുന്നെങ്കിൽ, ഭർത്താക്കന്മാരെ ഉപേക്ഷിച്ച്, ആ പുരുഷന്റെ കൂടെ ഓടിപ്പോകാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. കൂടെപ്പോകാൻ ആഗ്രഹിക്കുന്നവർ അവരുടെ പ്രിയപ്പെട്ട മനുഷ്യൻ കടന്നുപോകുമ്പോൾ തോളിൽ തട്ടി സിഗ്നൽ നൽകുന്നു. 

610

വോഡാബിൽ പുരുഷന്മാരെ പോലെ സ്ത്രീകൾക്കും എല്ലാ ലൈംഗിക സ്വാതന്ത്ര്യവും ഉണ്ട്. ഒന്നിൽ കൂടുതൽ ഭർത്താക്കന്മാരെ സ്വീകരിക്കാൻ അവർക്ക് അനുവാദമുണ്ട്. അവിവാഹിതരായ പെൺകുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന സമയത്ത് ആരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശവുമുണ്ട്.

710

അവരുടെ ആദ്യ വിവാഹം പരമ്പരാഗതമായി കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തുന്നതാണ്. വിവാഹശേഷം ദമ്പതികൾക്ക് കുട്ടികളായി കഴിഞ്ഞാൽ പിന്നീട് പ്രേമിച്ച് ഇഷ്ടമുള്ള ഇണയെ കണ്ടെത്തി ജീവിക്കാം. ഒരു സ്ത്രീ ഗർഭിണിയാകുന്നതുവരെ മാത്രമാണ് ഭർത്താവിനോടൊപ്പം താമസിക്കുന്നത്. അതിനുശേഷം അമ്മയോടൊപ്പമാണ് കഴിയുക. അവൾ കുഞ്ഞിനെ അമ്മയുടെ വീട്ടിൽ പ്രസവിക്കുന്നു. ആ സമയം അവൾക്ക് ഭർത്താവുമായി ഒരു ബന്ധവും പാടില്ല. മാത്രവുമല്ല അവളോടോ കുട്ടിയോടോ താൽപര്യം പ്രകടിപ്പിക്കാൻ അയാൾക്കും അനുവാദവുമില്ല. 

810

എന്നാൽ രണ്ട് മൂന്ന് വർഷത്തിന് ശേഷം വേണമെങ്കിൽ അവൾക്ക് ഭർത്താവിനെ കാണാൻ അനുമതിയുണ്ട്. പക്ഷേ, അപ്പോഴും ഭർത്താവിനൊപ്പം താമസിക്കാനോ കുട്ടിയെ കൂടെ കൊണ്ടുപോകാനോ സാധിക്കില്ല. അവളുടെ വീടിലേയ്ക്കുള്ള എല്ലാ സാധനങ്ങളും അമ്മയാണ് വാങ്ങി നൽകുന്നത്.

910

അപ്പോഴേക്കും സ്ത്രീ തന്റെ രണ്ടാം വിവാഹത്തിന് തയ്യാറായിരിക്കും. ചടങ്ങിൽ അവൾക്ക് സ്വയം പുരുഷനെ തിരഞ്ഞെടുക്കാം. ഭർത്താവിനെ ഇഷ്ടപെടാത്ത സ്ത്രീയ്ക്ക് അയാളിൽ നിന്ന് രക്ഷപ്പെടാൻ ഇത് നല്ലൊരു അവസരമാണ്. 

1010

പുരുഷന്മാർക്ക് തങ്ങളുടെ കൂടെ ഒരു സ്ത്രീ ഇറങ്ങി വരുമോ എന്നതിൽ ഉറപ്പില്ല. അതുപോലെ തന്നെ തന്റെ പ്രിയപ്പെട്ട ഭാര്യ മറ്റൊരാളുടെ കൂടെ പോകുമോ എന്നും അവർക്ക് ഉറപ്പില്ല. ഇക്കാരണത്താൽ പല പുരുഷന്മാരും ഭാര്യയെ ജെറുവോളിൽ പങ്കെടുക്കാൻ അനുവദിക്കാറില്ല.

click me!

Recommended Stories