Bigg Boss: പഞ്ചസാര ദോശയെ ചൊല്ലി സുചിത്രയുടെ പടപ്പുറപ്പാട്

Published : May 06, 2022, 01:44 PM ISTUpdated : May 06, 2022, 01:45 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 4, നാല്‍പതാമത്തെ എപ്പിസോഡില്‍ എത്തുമ്പോഴേക്കും വീട്ടിനുള്ളിലെ സൗഹൃദങ്ങള്‍ തകരുകയും പുതിയ സൗഹൃദ കൂട്ടങ്ങള്‍ രൂപപ്പെടുകയുമാണ്. ഇത്തരത്തില്‍ പുതുതായി രൂപപ്പെടുന്ന കൂട്ടങ്ങളില്‍ ഒരാള്‍ക്കെതിരെ മറ്റ് ഗ്രൂപ്പംഗങ്ങളില്‍ ആരെങ്കിലും ആരോപണവുമായി വന്നാല്‍ പ്രതിരോധിക്കാന്‍ കൂടെയുള്ളവരൊപ്പം നില്‍ക്കുന്ന പ്രവണത ബിഗ് ബോസ് വീട്ടില്‍ നേരത്തെയും കണ്ടിട്ടുള്ളതാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ അവസാനിക്കുന്നതോടെ ഇത്തരം ചേരിതിരിവുകള്‍ ശക്തിപ്രാപിക്കുകയും അവ പുതിയ ഗ്രൂപ്പുകളായി തിരിയുകയുമാണ് പതിവ്. ഇന്നലത്തെ എപ്പിസോഡിലും ഇത്തരത്തില്‍ ഒരു സംഭവമുണ്ടായി. ഇത് വീട്ടിനുള്ളില്‍ പുതിയൊരു ഗ്രൂപ്പിനുള്ള സാധ്യതയ്ക്ക് വളമായി. സുചിത്ര, തന്‍റെ എതിരാളിയായി കരുതുന്ന ലക്ഷ്മി പ്രിയയ്ക്കെതിരെ ഉന്നയിച്ച 'പഞ്ചസാര ദോശ' പ്രശ്നമാണ് ബിഗ് ബോസ് വീട്ടിലെ ഇന്നലത്തെ പ്രശ്നം. സുചിത്ര പരമാവധി ശ്രമിച്ചെങ്കിലും ഈയൊരു ആരോപണത്തില്‍ ലക്ഷ്മിയെ ക്രൂശിക്കുന്നതില്‍ സുചിത്ര പരാജയപ്പെട്ടു. ലക്ഷ്മിയുടെ പുതിയ സൗഹൃദവലയമായിരുന്നു ഇതിനായി അവരെ സഹായിച്ചത്.   

PREV
129
Bigg Boss: പഞ്ചസാര ദോശയെ ചൊല്ലി സുചിത്രയുടെ പടപ്പുറപ്പാട്

പതിവ് പോലെ അടുക്കളയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ ആഴ്ചയിലെ അടുക്കള ഭരണം ലക്ഷ്മിയുടെയും ധന്യയുടെയും ചുമതലയായിരുന്നു. ഒരു ടാസ്ക് കഴിഞ്ഞ് മറ്റ് മത്സരാര്‍ത്ഥികള്‍ അടുക്കളയിലേക്ക് വന്ന് തുടങ്ങുമ്പോള്‍ ധന്യ , ലക്ഷ്മിക്കായി പ്രത്യകമായി ദോശ ഉണ്ടാക്കുകയായിരുന്നു. 

 

229

ദോശ ചുടുന്നതിനിടെ അതുവഴി പോയ സുചിത്രയോട് ധന്യ, ദോശ വേണോയെന്ന് ചോദിച്ചു. പഞ്ചസാരയിട്ട ദേശ ആണെങ്കില്‍ മതിയെന്നായിരുന്നു സുചിത്രയുടെ മറുപടി. അപ്പോള്‍ ഇരുവരുടെയും പിന്നിലുണ്ടായിരുന്ന ലക്ഷ്മി, പഞ്ചസാര തീര്‍ന്നെന്നും കൊടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. ഈ സംഭവം നടന്നത് മിനിയാന്നാണ്. 

 

329

ഇന്നലെ രാവിലെ തന്നെ അടുക്കളയിലെത്തിയ ജാസ്മിന്‍, ധന്യയോട് എന്തായിരുന്നു മിനിയാന്നത്തെ പ്രശ്നമെന്ന് ചോദിക്കുന്നതോടെയായിരുന്നു നാല്‍പതാം എപ്പിസോഡ് ആരംഭിച്ചത്. കാരമല്‍ ദോശ കൊടുക്കില്ലെന്ന ലക്ഷ്മിയുടെ പ്രസ്ഥാവനയെ കുറിച്ച് ധന്യ സൂചിപ്പിക്കുന്നു. ആ പ്രശ്നം പറഞ്ഞ് തീര്‍ത്തതാണല്ലോയെന്ന് ജാസ്മിന്‍ പറയുന്നതും കേള്‍ക്കാം. 

 

429

സുചിത്ര ഈ പ്രശ്നത്തിന്‍റെ പേരില്‍ തന്‍റെ മുഖത്ത് പോലും നോക്കുന്നില്ലെന്ന് ലക്ഷ്മി ഇടയ്ക്ക് ധന്യയോടും റോബിനോടും പരാതിപ്പെടുന്നുമുണ്ട്. പൂഴ്ത്തി വയക്കുന്നത് എല്ലാവരോടും പറഞ്ഞ ശേഷമാകണമെന്നും അടുക്കളയില്‍ എത്ര സാധനങ്ങള്‍ എത്തുന്നുണ്ടെന്നും അവയിലെത്ര തീരുന്നുണ്ടെന്നും നമ്മളെക്കാള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ധന്യ, ലക്ഷ്മിയോട് പറഞ്ഞു. 

 

529

അപര്‍ണയും സൂരജും ജാസ്മിനും സുചിത്രയും നില്‍ക്കുന്ന ഒരു കൂട്ടത്തില്‍ വച്ച് നിമിഷ വീണ്ടും ഒരു ദോശ ചുട്ട കഥ എടുത്തിടുന്നു. ഈ സമയം ആ കഥ ഞാന്‍ പറഞ്ഞ് തരാമെന്ന് പറഞ്ഞ് സുചിത്ര രംഗപ്രവേശനം ചെയ്തു. 'വിശന്നിട്ടല്ല, തന്‍റെ അഹങ്കാരം കൊണ്ടാണ്, കാരമല്‍ ഇട്ടതാണെങ്കില്‍ ഒരെണ്ണം ഞാന്‍ കഴിക്കാമെന്ന്'. താന്‍ പറഞ്ഞതായി സുചിത്ര പറഞ്ഞു. 

 

629

ഈ സമയം പുറകില്‍ നിന്നും പഞ്ചസാര എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒരു അനൗണ്‍സ്മെന്‍റ് വന്നു. ലക്ഷ്മിയാണ് അത് പറഞ്ഞത്. മൂന്ന് പാത്രത്തിലായി പഞ്ചാസാരയുണ്ടെന്നും അതില്‍ കുറച്ച് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നും അത് വീട്ടില്‍ കൊണ്ട് പോകാനാണോയെന്നും സുചിത്ര ചോദിക്കുന്നു. 

 

729

ഈസമയം വിഷയത്തില്‍ റോണ്‍സണും ഇടപടുന്നു. ഇവിടെ ഒന്നും ഒളിപ്പിച്ച് വയ്ക്കേണ്ടെന്നും സാധനങ്ങള്‍ തീരുന്നതിന് അനുസരിച്ച് മത്സരാര്‍ത്ഥികള്‍ അഡ്ജസ്റ്റ് ചെയ്ത് പോകട്ടെയന്നും നിര്‍ദ്ദേശിക്കുന്നു. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഇവിടെയുള്ള ഓരോ സാധനത്തിലും തുല്യ അവകാശമാണെന്നും പഞ്ചസാര അങ്ങനെ ഒരാള്‍ക്കും ഒളിപ്പിച്ച് വയ്ക്കാന്‍ പറ്റില്ലെന്നും സുചിത്ര ആവര്‍ത്തിക്കുന്നു. 

 

829

ഇതിനിടെ താന്‍ ലക്ഷ്മിയോടൊപ്പം നിന്നിരുന്നതിനാല്‍ ഈ പ്രശ്നത്തിന്‍റെ സത്യാവസ്ഥ തനിക്കറിയാമെന്നും ഈ പ്രശ്നത്തില്‍ താന്‍ ലക്ഷ്മിയോടൊപ്പം നില്‍ക്കുമെന്നും ധന്യ, ലക്ഷ്മിയോട് പറഞ്ഞു. ഇതിന് ശേഷം പതിനൊന്ന് മണിയോടെ ഈ പ്രശ്നത്തില്‍ എല്ലാവരും ഒരു ചര്‍ച്ച നടത്തുന്നു. ചര്‍ച്ചയില്‍ ആദ്യമേ തന്നെ ധന്യ തന്‍റെ നിലപാട് വ്യക്തമാക്കി. 

 

929

കഴിഞ്ഞ ആഴ്‍ച, ശനിയാഴ്‍ച ആയപ്പോഴേക്കും പഞ്ചസാര തീര്‍ന്നിരുന്നു. അപ്പോള്‍ പഞ്ചസാര ഇല്ലാതെ ചായ വേണ്ട എന്ന് ചിലര്‍ പറഞ്ഞു. പഞ്ചസാര ഇല്ലാതായതോടെ ചായ കുടിക്കാൻ പോലും ആളില്ലാതായി. ഈയൊരു പ്രശ്നം പരിഹരിക്കാനായി പഞ്ചസാര മാറ്റിവയ്ക്കാമെന്ന് താനാണ് പറഞ്ഞതെന്ന് ധന്യ വ്യക്തമാക്കി. 

 

1029

ഇതിന്‍റെ അടിസ്ഥാനത്തില്‍ ചെറിയൊരു ടിന്നില്‍ കുറച്ച് പഞ്ചസാര മാറ്റിവച്ചെന്നും ധന്യ പറഞ്ഞു. പഞ്ചസാരയുടെ ചെലവ് കുറയ്ക്കാന്‍ വേണ്ടി ഇനിതൊട്ട് കാരമല്‍ ദോശ കൊടുക്കേണ്ടതില്ലെന്നത് ലക്ഷ്മിയുടെ തീരുമാനമായിരുന്നു. കാരമല്‍ ദോശമാത്രമല്ല, പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നതൊന്നും ഇനി ഉണ്ടാക്കേണ്ടെന്നാണ് തീരുമാനമെന്ന് ലക്ഷ്മി ഇടയ്ക്ക് കയറി പറ‍ഞ്ഞു. 

 

1129

തീരുമ്പോള്‍ തീരട്ടെ, അതിന്‍റെ ഭവിഷ്യത്ത് എല്ലാവരും ഒരുമിച്ച് അനുഭവിക്കാമെന്നാണ് എല്ലാവരുടെയും അഭിപ്രായം അതിനാല്‍ ഇനി അടുക്കളയില്‍ ഒരു സാധനവും മാറ്റിവയ്ക്കില്ലെന്നും എല്ലാം എല്ലാവര്‍ക്കുമായി എടുക്കാമെന്നും കിച്ചണ്‍ ടീമിന്‍റെ ക്യാപ്റ്റനായ ധന്യ പറഞ്ഞു. സാധനങ്ങള്‍ ഇത്തരത്തില്‍ മാറ്റിവച്ചത് തന്‍റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ് അതിന് ക്ഷമ ചോദിക്കുന്നെന്നും ധന്യ മറ്റ് മത്സരാര്‍ത്ഥികളോടായി പറഞ്ഞു. 

 

1229

ഈ സമയം ഡോ.റോബിന്‍ രംഗത്തെത്തി. ധന്യ ക്ഷമ പറയേണ്ടതില്ലെന്ന് പറഞ്ഞു. ധന്യയുടെ പ്രവൃത്തി ക‍ൃത്യമായ ഒരു പ്ലാനിങ്ങുള്ള ഒരു കിച്ചണ്‍ ടീമിന്‍റെ തീരുമാനമാണ്. അത് ശരിയായൊരു തീരുമാനമാണ്. അതിനാല്‍, അവര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ക്ഷമ പറയേണ്ടതില്ലെന്നും റോബിന്‍ പറഞ്ഞു. റോബിന്‍ നിലപാട് പറഞ്ഞതിന് തൊട്ട് പിന്നാലെ ജാസ്മിന്‍ എഴുന്നേറ്റു.

 

1329

ഒറ്റയ്ക്ക് ഒരാള്‍ക്ക് വേണ്ടിയാണ് ധന്യ പഞ്ചസാര മാറ്റിവച്ചതെങ്കില്‍ ക്ഷമ പറയണമെന്നും അതല്ല ഒരു പൊതു ആവശ്യത്തിന് വേണ്ടിയാണ് ധന്യ മാറ്റിവച്ചതെങ്കില്‍ അതിന്‍റെ ആവശ്യമില്ലെന്നും ജാസ്മിന്‍ പറഞ്ഞു. പഞ്ചസാര തീര്‍ന്നതിന് ഇതുവരെ ഇവിടെ അടി ഉണ്ടായിട്ടില്ലെന്നും അതിനാല്‍ പഞ്ചസാര തീര്‍ന്നാല്‍ തീരട്ടെ എന്നും ജാസ്മിന്‍ പറഞ്ഞു. 

 

1429

ഈ സമയം അപര്‍ണ, തനിക്ക് ഏറ്റവും കൂടുതല്‍ ആവശ്യം ചായയാണെന്നും പഞ്ചസാര ദേശയേക്കാള്‍ തനിക്കാവശ്യം പഞ്ചസാരയിട്ട ചായയാണെന്നും അപര്‍ണ വ്യക്തമാക്കി. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി ലക്ഷ്മി രംഗത്തെത്തി. രാവിലെ പഞ്ചസാര ഇട്ട ചായയോ കട്ടന്‍ ചായയോ കുടിക്കുക എന്ന ശീലമുള്ളവര്‍ പലരും ബിഗ് ബോസ് വീട്ടിലുണ്ടെന്നും അവര്‍ പഞ്ചസാര ഇല്ലെങ്കില്‍ ചായ കുടിക്കാറില്ലെന്നും ലക്ഷ്മി വിശദീകരിച്ചു. 

 

1529

ഒരു കിച്ചണ്‍ ടീമിന്‍റെ ഉത്തരവാദിത്വം, ഉള്ള വിഭവങ്ങള്‍ വച്ച് എങ്ങനെ എല്ലാവര്‍ക്കും കൊടുക്കാമെന്നതാണ്. എന്നാല്‍, കൊഴുക്കട്ട, അട, കാരമല്‍ ദോശ, നാരങ്ങാ വെള്ളം, ജൂസ് എന്നിങ്ങനെ പഞ്ചസാര ഉപയോഗം കൂടിയ ഭക്ഷണങ്ങള്‍ ചിലര്‍ ധാരാളമായി ഉപയോഗിക്കുന്നതിനാല്‍ പഞ്ചസാരയുടെ ഉപയോഗം വളരെ കൂടുതലാണെന്നും ലക്ഷ്മി പറഞ്ഞു. 

 

1629

ധന്യ, തനിക്ക് വേണ്ടി പ്രത്യേകമായി ദോശ ഉണ്ടാക്കുന്നതിനിടയില്‍ സുചിത്ര വന്നപ്പോള്‍ ദോശ വേണോയെന്ന് ചോദിച്ചു. ഈയവരസത്തില്‍ പഞ്ചസാര ഇട്ട ദോശവേണമെന്ന് സുചിത്ര ആവശ്യപ്പെട്ടു. തൊട്ട് പുറകെ റോബിനും ദില്‍ഷയും വരുന്നുണ്ടായിരുന്നു. ഒരാള്‍ക്ക് കൊടുത്താല്‍ മറ്റുള്ളവര്‍ക്കും കൊടുക്കേണ്ടിവരും. അതിനാലാണ് താന്‍ സുചിത്രയോട് പഞ്ചസാരയിട്ട ദോശ ഇല്ലെന്ന് പറഞ്ഞതെന്നും ലക്ഷ്മി വിശദീകരിച്ചു. 

 

1729

താന്‍ അങ്ങനെ പറഞ്ഞതില്‍ സുചിത്രയ്ക്കുണ്ടായ വിഷമത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നെന്നും ലക്ഷ്മി പറഞ്ഞു. ഈയവസരത്തില്‍, നിമിഷയും ജാസ്മിനും സുചിത്രയെ ലക്ഷ്മിക്കെതിരെ പറയാന്‍ പ്രേരിപ്പിക്കുന്നു. ലക്ഷ്മി ദോശ കൊണ്ടുവന്നപ്പോള്‍ സുചിത്ര അത് വേണ്ടെന്ന് പറഞ്ഞ് നിഷേധിച്ച സംഭവം വിവരിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടുന്നു. 

 

1829

ലക്ഷ്മി, ദോശ കൊണ്ട് വരുമ്പോള്‍ തന്നെ അത് വേണ്ടെന്ന് താന്‍ പറഞ്ഞിരുന്നെന്നും ഒരിക്കല്‍ ഒരാള്‍ നിഷേധിച്ച സാധനം പിന്നീട് വാങ്ങുന്നത് പട്ടിക്ക് സമാനമാണെന്നും മഹാദേവനെ ആണയിട്ട് അത് വാങ്ങില്ലെന്ന് താന്‍ പറഞ്ഞിരുന്നതായും  സുചിത്ര പറഞ്ഞു. ഇവിടെ എല്ലാവര്‍ക്കും എല്ലാം തുല്യമാണ്. ഇല്ല എങ്കില്‍ ഇല്ല അത്രമാത്രം. എന്നാല്‍, പഞ്ചസാര ഉണ്ടായിട്ടും ഇല്ലായെന്ന് മുഖത്തടിച്ച പോലെ ലക്ഷ്മി പറഞ്ഞു. 

 

1929

ദോശയുമായി വന്ന ലക്ഷ്മിയോട് സുചിത്രയ്ക്ക് വേണ്ടെങ്കില്‍ ദോശ തങ്ങള്‍ക്ക് തന്നെയെന്ന് അഖില്‍ പറഞ്ഞിട്ടും 'ഇവള്‍ കഴിച്ചില്ലെങ്കില്‍ ആരും കഴിക്കേണ്ടെന്ന്' പറഞ്ഞ ലക്ഷ്മി ദോശ പിച്ചിക്കീറി. ഒരാള്‍ക്കും അന്നം നിഷേധിക്കരുതെന്നാണ് തന്‍റെ നിര്‍ദ്ദേശമെന്നും സുചിത്ര ആവര്‍ത്തിച്ചു. ഇതിന് പിന്നാലെ ജാസ്മിന്‍ വീണ്ടും രംഗത്തെത്തി. 

 

2029

ഭക്ഷണത്തെ ദൈവത്തെ പോലെ കാണുന്നൊരാള്‍, ആളുകളുടെ മുന്നില്‍ വച്ച് ഭക്ഷണം പിച്ചികീറി (പ്രത്യേക ആക്ഷനോടെ). ഇത് ശരിയല്ല, ഇക്കാര്യത്തില്‍ ലക്ഷ്മി മറുപടി പറയണമെന്ന് ജാസ്മിന്‍ ആവശ്യപ്പെട്ടു. എല്ലാ മത്സരാര്‍ത്ഥികളോടും ലക്ഷ്മി മാപ്പ് പറയണമെന്നും ഭക്ഷണം കഴിക്കുന്നതിനിടെ പല കാര്യങ്ങള്‍ക്കും താനും റോണ്‍സണും ചീത്ത കേട്ടിട്ടുണ്ടെന്നും ജാസ്മിന്‍ പറഞ്ഞു. 

 

2129

ലക്ഷ്മി തന്‍റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ സുചിത്ര ഇടയ്ക്ക് കയറി ഇടപെട്ടു. അങ്ങനെ ഉണ്ടാകും എന്ന് കരുതി ഇന്ന് തരില്ലെന്ന് പറയാന്‍ ഇവിടെ പറ്റില്ലെന്ന് സുചിത്ര വൈകാരികമായി പറഞ്ഞു. ഒരു പൊതു ആവശ്യത്തിനാണെങ്കില്‍ പഞ്ചസാര ഉപയോഗിക്കാമെന്നും അതല്ലാതെ വ്യക്തിപരമായി ചിലര്‍ക്ക് മാത്രമായി പഞ്ചസാര നല്‍കാന്‍ കഴിയില്ലെന്നുമാണ് താന്‍ പറഞ്ഞതെന്ന് ലക്ഷ്മി വിശദീകരിച്ചു. 

 

2229

ഒടുവില്‍, ഈയെരു പ്രശ്നം കാരണമാണ് താന്‍ ആദ്യം തന്നെ സോറി ചോദിച്ചതെന്നും സാധനങ്ങളുടെ ലഭ്യത ആഴ്ച അവസാനം വരെ നിലനിര്‍ത്താനായിട്ടാണ് ആര്‍ക്കും പഞ്ചസാര ദോശ ഉണ്ടാകില്ലെന്ന് പറഞ്ഞതെന്നും ഇക്കാര്യത്തില്‍ കിച്ചണ്‍ ടീമിന് വേണ്ടി ക്ഷമ ചോദിക്കുന്നെന്നും ഇനി ഇത്തരത്തില്‍ ഒരു സാധനവും ഇവിടെ മാറ്റിവയ്ക്കില്ലന്നും ധന്യ പ്രഖ്യാപിക്കുന്നു. ഈ സമയം താനും ഇക്കാര്യത്തില്‍ ക്ഷമ പറയുന്നെന്ന് പറഞ്ഞ് ലക്ഷ്മിയും എത്തി. 

 

2329

ഒരാള്‍ ഭക്ഷണം ചോദിച്ച് വരുമ്പോള്‍ ഉണ്ടെങ്കില്‍ ഇല്ലെന്ന് പറഞ്ഞ് പറഞ്ഞയക്കുന്നത് വളരെ മോശമാണെന്നും അത് ആളുകള്‍ക്ക് വലിയ വേദനയുണ്ടാക്കുമെന്നും നിമിഷയും അഭിപ്രായപ്പെട്ടു. ഇല്ലെങ്കില്‍ ഇല്ല, തീര്‍ന്ന് പോയാല്‍ തീര്‍ന്ന് പോയി. എന്ന് കരുതുക. അല്ലാതെ ഉണ്ടായിട്ടും ഇല്ലെന്ന് പറയുന്നത് മോശമാണെന്നും നിമിഷ പറഞ്ഞു. 

 

2429

ഇനി അങ്ങനെ ഉണ്ടാകില്ലെന്ന് ലക്ഷ്മി പറഞ്ഞതോടെ ചര്‍ച്ച അവസാനിച്ചു. എന്നാല്‍, ചര്‍ച്ചയ്ക്ക് ശേഷം സുചിത്രയും ജാസ്മിനും നിമിഷയും മാറിയിരുന്ന് ഈ വിഷയം വീണ്ടും ചര്‍ച്ചയ്ക്കെടുക്കുകയും ഈയവസരത്തില്‍ കിച്ചണ്‍ ടീമിന്‍റെ തറവാട്ടില്‍ നിന്നല്ല ഇവിടെ സാധനങ്ങളെത്തുന്നതെന്നും ജാസ്മിന്‍ പറഞ്ഞു. 

 

2529

താന്‍ കിച്ചണ്‍ ടീമിലായിരുന്ന അനുഭവം പങ്കുവച്ച് സാധനങ്ങള്‍ തീരുന്നതിനനുസരിച്ച് മത്സരാര്‍ത്ഥികളെ അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ പൂഴ്ത്തിവച്ച ശേഷം ഇല്ലാ എന്നല്ല പറയേണ്ടതെന്നും നിമിഷയും അഭിപ്രായപ്പെട്ടു.  

 

2629

ഇതേ സമയം മറ്റൊരു ഗ്രൂപ്പ് ഇതേ കാര്യം ചര്‍ച്ച ചെയ്ത് വീടിനകത്തും ഇരിക്കുകയായിരുന്നു. ഒരു സാധനവും ഇനി സൂക്ഷിക്കില്ലെന്നും പാല്‍ അടക്കം എല്ലാം എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും എടുക്കാമെന്നും ആ സംഘത്തില്‍ വച്ച് ലക്ഷ്മി അറിയിച്ചു. എന്നാല്‍ ഈ ആഴ്ചയിലെ ക്യാപറ്റനായ അഖില്‍ ഇടപെടുകയും പഞ്ചസാരയുടെ കാര്യം മാത്രമാണ് സംസാരിച്ചതെന്നും മറ്റെല്ലാം പഴയപടി തന്നെയാണെന്നും അറിയിച്ചു.

 

2729

ലക്ഷ്മി ചേച്ചി 99 ശതമാനവും ശരിയാണന്നും ബാക്കി ഒരു ശതമാനം മാത്രം ശരിയാക്കിയാല്‍ മതിയെന്നും ഈ സമയം റോബിന്‍ അഭിപ്രയപ്പെട്ടു. അങ്ങനെയെങ്കില്‍ 99 ശതമാനവും തെറ്റ് മാത്രം ചെയ്യും സെല്‍ഫിഷായിട്ടുള്ള ആളുകള്‍ അവരുടെ 99 ശതമാനം ശരിയാക്കിയിട്ട് പോരെ താന്‍ ഒരു ശതമാനം ശരിയാക്കുന്നതെന്ന് ലക്ഷ്മി തിരിച്ച് ചോദിച്ചു. അതോടൊപ്പം ക്ലിനിങ്ങ് ടീമിനെതിരെ ശക്തമായ ആരോപണങ്ങളും ലക്ഷ്മി ഉന്നയിച്ചു. 

 

2829

ഇതിനിടെ വിശപ്പില്ലാതിരുന്നിട്ടും പഞ്ചസാര ദോശ ആവശ്യപ്പെട്ട് കിട്ടാതെ പോയ സുചിത്ര അതുവഴി കടന്ന് പോയെങ്കിലും ലക്ഷ്മിയോട് തര്‍ക്കത്തിന് നിന്നില്ല. എന്നാല്‍, സുചിത്രയും ധന്യയും അടങ്ങിയ ടീമിന് കാര്യമായ ഉലച്ചില്‍ സംഭവിച്ചു. ഈ സംഘത്തില്‍ നിന്ന് ആദ്യം പുറത്ത് പോയ ആളായിരുന്നു ലക്ഷ്മി. ഇന്നലത്തെ പ്രശ്നത്തോടെ ധന്യ ലക്ഷ്മിയോടൊപ്പം പുതിയ ഗ്രൂപ്പില്‍ ചേര്‍ന്നു.

 

2929

ഇതോടെ ലക്ഷ്മി, ധന്യ, അഖില്‍, സൂരജ്, എന്നിവരോടൊപ്പം ദില്‍ഷയും ഏറ്റവും ഒടുവിലായി ഡോ.റോബിനും ഒരു ഗ്രൂപ്പിന്‍റെ ഭാഗമായി. അതേ സമയം ജാസ്മിനും നിമിഷയും സുചിത്രയും മറ്റൊരു ഗ്രൂപ്പിനെ നയിക്കുകയും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ലക്ഷ്മിക്കെതിരെയും റോബിനെതിരെയും കരുക്കള്‍ ശക്തമാക്കുകയുമാണ്. വരും ദിവസങ്ങളില്‍ ഈ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശക്തിമത്സരത്തിന് വഴിതെളിഞ്ഞേക്കാം. 

 

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Photos on
click me!

Recommended Stories