ഈ ടാസ്കിന് ശേഷം അടുക്കളയില്‍ വച്ച്, റിയാസ് പുതിയൊരു വിഷയം എടുത്തിട്ടു. ജാസ്മിന്‍ എം മൂസ, ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോയപ്പോള്‍, അവള്‍ ഉപയോഗിച്ചിരുന്ന കാപ്പി പൊടി തനിക്ക് തന്നിരുന്നെന്നും മാത്രമല്ല, ജാസ്മിനെ അവസാന ദിവസങ്ങളില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയ ദില്‍ഷയും ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും ജാസ്മിന്‍റെ കാപ്പി കുടിക്കരുതെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നുമായിരുന്നു റിയാസിന്‍റെ വാദം.