'ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍': അജിത്ത് കുമാറിന്‍റെ 32 സിനിമ വര്‍ഷങ്ങള്‍

Published : Aug 04, 2024, 12:06 PM IST

തല എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന അജിത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. വിഡാമുയര്‍ച്ചിയും, ഗുഡ് ബാഡ് അഗ്ലിയും രണ്ട് ചിത്രങ്ങളുടെയും അണിയറക്കാര്‍ അജിത്തിന്‍റെ സിനിമയിലെ 32 വര്‍ഷം പ്രമാണിച്ച് പ്രത്യേക പോസ്റ്റര്‍ ഇറക്കിയിരുന്നു. 

PREV
18
'ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍': അജിത്ത് കുമാറിന്‍റെ 32 സിനിമ വര്‍ഷങ്ങള്‍
Actor Ajith Kumar stylish photo getting attention

ചെന്നൈ: ഒരു സിനിമാ പശ്ചാത്തലവുമില്ലാതെ തമിഴ് സിനിമയിൽ നായകനായി  32 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് അജിത്ത്. തല എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന അജിത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. വിഡാമുയര്‍ച്ചിയും, ഗുഡ് ബാഡ് അഗ്ലിയും രണ്ട് ചിത്രങ്ങളുടെയും അണിയറക്കാര്‍ അജിത്തിന്‍റെ സിനിമയിലെ 32 വര്‍ഷം പ്രമാണിച്ച് പ്രത്യേക പോസ്റ്റര്‍ ഇറക്കിയിരുന്നു. 
 

28
Ajith Kumars Vidaa Muyarchi first look out

സിനിമ രംഗത്ത് എത്തും മുന്‍പ് പരസ്യത്തിലാണ് അജിത്ത് അഭിനയിച്ചത്. പിന്നീട് തെലുങ്ക് ചിത്രമായ 'പ്രേമ പുസ്തകത്തിലൂടെ' നായകനായി. മികച്ച പുതുമുഖ താരത്തിനുള്ള പുരസ്കാരം അജിത്തിന് ഈ പടത്തിലൂടെ ലഭിച്ചിരുന്നു. അമരാവതി എന്ന ചിത്രത്തിലൂടെയാണ് അജിത്ത് തമിഴില്‍ എത്തുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ വഴിത്തിരിവ് 1995 ല്‍ ഇറങ്ങിയ ആശെ ആയിരുന്നു. വസന്താണ് ഈ ചിത്രം സംവിധാനം ചെയ്തത്. 

38
Shalini shares photo with Ajith Kumar from the hospital

ഈ ചിത്രത്തിന് ശേഷം അജിത്ത് തന്‍റെ കരിയറില്‍ തുടര്‍ച്ചയായ ഹിറ്റുകള്‍ സൃഷ്ടിച്ചു.  'കാതൽ കോട്ടൈ,' 'കാതൽ മന്നൻ,' 'വാലി ' 'ധീന,' 'പൗരൻ,' 'വരലരു,' 'ബില്ല,' 'മങ്കാത്ത,' 'വീരം,' 'യെന്നൈ അറിന്താൽ, തുടങ്ങി നിരവധി സിനിമകൾ വന്‍ വിജയങ്ങളായിരുന്നു. 

48

2003 മുതൽ 2005 വരെ മോട്ടോർ റേസിംഗ് മത്സരങ്ങളിൽ അജിത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ അവസരങ്ങൾ നഷ്‌ടപ്പെടുത്താൻ കാരണമായി. 'സാമി', 'കാക്ക കാക്ക', 'ഗജിനി' തുടങ്ങിയ ചിത്രങ്ങള്‍ അജിത്തിനെ വച്ചാണ് ആദ്യം ആലോചിച്ചത്. ഈ സിനിമകൾ വിക്രം, സൂര്യ തുടങ്ങിയ അഭിനേതാക്കളുടെ കരിയറിനെ ഉയർത്തി. 
 

58

അജിത്ത് ബൈക്ക് റേസിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച സമയത്ത് ഒരിക്കൽ ഒരു അപകടത്തിൽ പെട്ട് നട്ടെല്ലിന് ക്ഷതമേറ്റി ഒരു വർഷത്തോളം കിടപ്പിലായിരുന്നു. സുഖം പ്രാപിച്ച് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയപ്പോൾ 'ആരംഭം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മറ്റൊരു അപകടത്തിൽ കാൽമുട്ടിനും തോളിനും പരിക്കേറ്റു. തൽഫലമായി, 2015 നവംബറിൽ കാൽമുട്ടിലും തോളിലും ശസ്ത്രക്രിയ നടത്തി. ചില ആരോഗ്യ പ്രശ്നങ്ങളാലാണ് അജിത്ത് എപ്പോഴും സാള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്ക് നിലനിര്‍ത്തുന്നത് എന്നും വാര്‍ത്ത വന്നിരുന്നു. 

68

പരസ്യങ്ങളില്‍ കൂടുതലായി അജിത്ത് പ്രത്യക്ഷപ്പെടാറില്ല. അത് പോലെ തന്നെ തന്‍റെ സിനിമയുടെ പ്രമോഷനും താരം വരാറില്ല. അജിത്ത് അഭിമുഖം നല്‍കിയിട്ടും പതിറ്റാണ്ടുകളായി. തന്‍റെ പേരിലുള്ള ഔദ്യോഗിക ഫാന്‍സ് അസോസിയേഷന്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ താരം പിരിച്ചുവിട്ടിരുന്നു. ഇതിന് പുറമേ പൊതുവേദികളില്‍ അജിത്തിനെ കാണുന്നത് അപൂര്‍വ്വമാണ്. ജയലളിത കിടപ്പിലായ കാലത്ത് അജിത്തിനെ പിന്‍ഗാമിയാക്കും എന്ന് പോലും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കൃത്യമായി വോട്ട് ചെയ്യാന്‍ എത്തുന്ന അജിത്ത് രാഷ്ട്രീയത്തില്‍ നിന്നും എന്നും ദൂരം പാലിച്ചു. സോഷ്യല്‍ മീഡിയയിലും അജിത്തിന് അക്കൗണ്ട് ഇല്ല. 

78
ajith kumar starring dheena billa and mankatha re release box office opening collections

എന്നാല്‍ അജിത്ത് പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കാറുണ്ട്. ഇതിനായി പ്രത്യേക ടീമിനെ തന്നെ നടന്‍ തയ്യാറാക്കിയിട്ടുണ്ട്. പല പ്രകൃതി ദുരന്തങ്ങളിലും അജിത്ത് സഹായം നല്‍കിയിട്ടുണ്ട്. 

88

സിനിമാ മേഖലയിൽ പലരും സിനിമയുമായി ബന്ധപ്പെട്ട ജോലികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അജിത്ത് ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തനാണ്. അഭിനയം കൂടാതെ, അദ്ദേഹം സിനിമാ നിർമ്മാണത്തിലോ അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും താല്‍പ്പരനല്ല. പകരം ഫോട്ടോഗ്രാഫി, പാചകം, എയ്‌റോ മോഡലിംഗ്, റൈഫിൾ ഷൂട്ടിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചിലപ്പോള്‍ ലോംഗ് റൈഡുകളിലും ആയിരിക്കും. 

Read more Photos on
click me!

Recommended Stories