ബോളിവുഡിൽ ഇരിപ്പിടം ഉറപ്പിക്കാൻ 'കുഞ്ഞിക്ക'; 'ഛുപ്' നാളെ മുതൽ

Published : Sep 22, 2022, 10:02 PM ISTUpdated : Sep 22, 2022, 10:48 PM IST

മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്‍റേതായൊരിടം സിനിമയില്‍ സ്വന്തമാക്കാന്‍ നടനായി. ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായകന്മാര്‍ക്കൊപ്പം ഉയര്‍ന്നു കേള്‍ക്കുന്ന പേര് കൂടിയായി ദുല്‍ഖറിന്‍റേത്. ഇപ്പോഴിതാ മോളിവുഡിൽ നിന്ന് ബോളിവുഡിൽ ഇരിപ്പിടം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ കുഞ്ഞിക്ക.  'ഛുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്'എന്ന ദുൽഖറിന്റെ പുതിയ ബോളിവുഡ് ചിത്രം നാളെ തിയറ്ററുകളിൽ എത്തുകയാണ്. 

PREV
15
ബോളിവുഡിൽ ഇരിപ്പിടം ഉറപ്പിക്കാൻ 'കുഞ്ഞിക്ക'; 'ഛുപ്' നാളെ മുതൽ

റൊമാന്റിക് ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവാകും എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. പ്രസിദ്ധ സംവിധായകൻ ആർ ബാൽകിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിഹാസതുല്യനായ ചലച്ചിത്രകാരൻ ഗുരുദത്തിനും അദ്ദേഹത്തിന്റെ പ്രശസ്ത സിനിമ കാഗസ് കെ ഫൂലിനും ആദരമർപ്പിച്ചുള്ളതാണ് ഈ ചിത്രം. 

25

സണ്ണി ഡിയോളാണ് ദുല്‍ഖറിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ മുൻനിര ബോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കിയുള്ള പ്രകടനമാണ് ഛുപ് കാഴ്ചവയ്ക്കുന്നത്. 1.25 ലക്ഷം ടിക്കറ്റുകളാണ് റിലീസിന് മുൻപായി വിറ്റു പോയിരിക്കുന്നത്. 
 

35

ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് ഛദ്ദ, ആലിയ ഭട്ടിന്‍റെ ഗംഗുഭായി കത്തിയവാഡി, രണ്‍ബീര്‍ കപൂറിന്‍റെ ഷംഷേര, അക്ഷയ് കുമാറിന്‍റെ സാമ്രാട്ട് പൃഥ്രിരാജ് തുടങ്ങിയ ചിത്രങ്ങളെയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഛുപ് കടത്തിവെട്ടിയിരിക്കുന്നത്. 

45

വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

55

ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി.  

Read more Photos on
click me!

Recommended Stories