ദില്‍ ബെചാര എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് സഞ്‍ജന. ദില്‍ ബെചാര എന്ന ചിത്രത്തിലെ സഞ്‍ജനയുടെ അഭിനയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സഞ്‍ജനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ തന്റെ ഇരുപത്തിയഞ്ചാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നവര്‍ക്കും സ്‍നേഹം അറിയിച്ചവര്‍ക്കും നന്ദി പറഞ്ഞും ജീവിതം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതും സൂചിപ്പിച്ച് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് സഞ്‍ജന.