തമിഴ്നാട്ടില്‍ മാത്രം നേടേണ്ടത് 225 കോടി! കേരളത്തില്‍ 'ബ്രേക്ക് ഈവന്‍' ആവാന്‍ എത്ര? വന്‍ ലക്ഷ്യവുമായി വിജയ്‍യുടെ അവസാന ചിത്രം

Published : Dec 03, 2025, 06:14 PM IST

വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്നതിനാല്‍ത്തന്നെ ഇന്‍ഡസ്ട്രിയുടെ വന്‍ ബോക്സ് ഓഫീസ് പ്രതീക്ഷകളുമായാണ് ജനനായകന്‍ തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്

PREV
17
പ്രതീക്ഷകളുടെ അമിതഭാരം

കോളിവുഡിലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിലൊന്ന് എന്നതില്‍ കുറഞ്ഞതൊന്നും ജനനായകനില്‍ നിന്ന് ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നില്ല. വമ്പന്‍ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം ആഗോള മാര്‍ക്കറ്റില്‍ നിന്ന് നേടിയിരിക്കുന്നത്. അതിനാല്‍ത്തന്നെ അതത് മാര്‍ക്കറ്റുകളില്‍ വലിയ കളക്ഷന്‍ നേടിയാല്‍ മാത്രമേ ചിത്രത്തിന് നഷ്ടം ഒഴിവാക്കാനാവൂ (ബ്രേക്ക് ഈവന്‍)

27
തമിഴ്നാട്ടില്‍

ആഭ്യന്തര മാര്‍ക്കറ്റ് ആയ തമിഴ്നാട്ടില്‍ 100 കോടിക്കാണ് ചിത്രത്തിന്‍റെ വിതരണാവകാശം വിറ്റുപോയത്. അവിടെ 225 കോടി നേടിയാല്‍ മാത്രമേ ചിത്രം ബ്രേക്ക് ഈവന്‍ ആവൂ. 

37
കേരളത്തില്‍

തമിഴ്നാട് കഴിഞ്ഞാല്‍ വിജയ്‍ക്ക് ഏറ്റവും വലിയ ആരാധകവൃന്ദം ഉള്ളത് കേരളത്തില്‍ ആണ്. കേരളത്തിലും വലിയ ലക്ഷ്യമാണ് ചിത്രത്തിന് മുന്നില്‍ ഉള്ളത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം കേരളത്തിലെ ബ്രേക്ക് ഈവന്‍ ടാര്‍ഗറ്റ് 35 കോടിയാണ്. 

47
തെലുങ്ക് സംസ്ഥാനങ്ങള്‍

തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രം ബ്രേക്ക് ഈവന്‍ ആവണമെങ്കില്‍ 20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടേണ്ടതുണ്ട്. 

57
കര്‍ണാടകത്തില്‍

നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് കര്‍ണാടകത്തില്‍ ജനനായകന്‍ വിതരണം ചെയ്യുന്നത്. 

67
വിദേശത്ത്

വമ്പന്‍ പ്രീ സെയില്‍ ഡീലുകളാണ് ചിത്രത്തിന് വിദേശ മാര്‍ക്കറ്റുകളിലും ലഭിച്ചത്. ബ്രേക്ക് ഈവന്‍ ആകുവാന്‍ വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം ആകെ കളക്റ്റ് ചെയ്യേണ്ടത് 210 കോടിക്ക് മുകളിലാണ്. 

77
ആഗോള ബോക്സ് ഓഫീസ് ടാര്‍ഗറ്റ്

എല്ലാ മാര്‍ക്കറ്റുകളും ചേര്‍ത്ത് നോക്കിയാല്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ബ്രേക്ക് ഈവന്‍ ആവാന്‍ ചിത്രം ആകെ നേടേണ്ടത് 500 കോടിക്ക് മുകളിലാണ്. അതായത് കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷനാണ് ഈ ചിത്രത്തിലൂടെ വിജയ് നേടേണ്ടത്. എന്നാല്‍ മാത്രമേ ചിത്രം ലാഭത്തിലേക്ക് എത്തൂ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Photos on
click me!

Recommended Stories