നൈറ്റ് ലൈഫ് @ ഐഎഫ്എഫ്‍കെ

Published : Dec 17, 2024, 09:50 PM IST

സിനിമകള്‍ക്കൊപ്പം സൗഹൃദങ്ങളുടെ കൂടി ആഘോഷമാണ് എക്കാലവും ഐഎഫ്എഫ്‍കെ. 29-ാം എഡിഷനിലും അതിന് മാറ്റമില്ല

PREV
17
നൈറ്റ് ലൈഫ് @ ഐഎഫ്എഫ്‍കെ
സൗഹൃദങ്ങളുടെയും ആഘോഷം

ഐഎഫ്എഫ്‍കെ എന്നത് സിനിമാപ്രേമികളുടെ ആഘോഷകാലമാണ്. സിനിമകള്‍ മാത്രമല്ല, വര്‍ഷാവര്‍ഷം സൗഹൃദങ്ങളും പുതുക്കപ്പെടുന്ന, ആഘോഷിക്കപ്പെടുന്ന ഇടം. ചിത്രങ്ങള്‍: അജിലാല്‍

27
പല വേദികള്‍

ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. ഒരുകാലത്ത് കൈരളി തിയറ്ററിന്‍റെ പടവുകള്‍ ആയിരുന്നു ഡെലിഗേറ്റുകളുടെ സൗഹൃദക്കൂട്ടങ്ങള്‍ ഏറ്റവുമധികം എത്തുന്ന സ്ഥലമെങ്കില്‍ ഇന്ന് അത് മാറി.

37
രാത്രി ചിത്രങ്ങള്‍

ടാഗോര്‍ തിയറ്റര്‍ പരിസരം, നിശാഗന്ധി, മാനവീയം വീഥി എന്നിങ്ങനെ നീളുകയാണ് പുതുകാലത്തെ ഐഎഫ്എഫ്‍കെ. എല്ലായിടത്തും നിറയെ ആളുകള്‍

47
ടാഗോര്‍ പരിസരം

ഫെസ്റ്റിവലിന് ഇക്കുറി ചെറുപ്പക്കാര്‍ ഇല്ലല്ലോ എന്ന് അഭിപ്രായപ്പെടുന്നവര്‍ മാനവീയത്തിലേക്കോ നിശാഗന്ധിയിലേക്കോ പോയി നോക്കിയാല്‍ മതി

57
അഞ്ചാം ദിന കാഴ്ചകള്‍

ഐഎഫ്എഫ്കെ അഞ്ചാം ദിവസം ടാഗോര്‍ തിയറ്റര്‍ പരിസരത്ത് നിന്നുള്ള രാത്രി ദൃശ്യങ്ങളാണ് ഇത്. നിശാഗന്ധിയിലെ രാത്രി പ്രദര്‍ശനങ്ങള്‍ മാറ്റിയാല്‍ ഏറ്റവുമധികം ഡെലിഗേറ്റുകള്‍ എത്തുന്നത് ടാഗോറിലാണ്

67
വന്‍ തിരക്ക്

പതിനയ്യായിരത്തോളം പാസുകളാണ് ഇക്കുറി നല്‍കിയിരിക്കുന്നത്. അതിന്‍റെ തിരക്ക് തിയറ്ററുകളില്‍ കാണാനുമുണ്ട്. 

77
ആഘോഷവേള

ചലച്ചിത്രോത്സവം അവസാനിക്കാന്‍ മൂന്ന് ദിനങ്ങള്‍ മാത്രം ശേഷിക്കെ സിനിമകളും സൗഹൃദങ്ങളും ആഘോഷിക്കുകയാണ് ഡെലിഗേറ്റുകള്‍

click me!

Recommended Stories