പത്ത് വര്‍ഷം മുമ്പ് ജയസൂര്യ പറഞ്ഞ കാര്യം ഓര്‍മ്മിച്ച് ആരാധകൻ

First Published Jul 21, 2020, 2:02 PM IST

മലയാളത്തിലെ യുവതാരങ്ങളില്‍ വേഷങ്ങളുടെ വ്യത്യസ്‍തകൊണ്ടും അഭിനയ മികവ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട താരമാണ് ജയസൂര്യ. കോമഡി റോളുകളില്‍ തുടങ്ങി ഗൌരവതരമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ താരം. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജെറി ഹാരിസൺ കുരിശിങ്കൽ എന്ന പ്രേക്ഷകൻ എഴുതിയ ഒരു കുറിപ്പാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ജയസൂര്യയെ പണ്ട് വിളിച്ചതിനെ കുറിച്ചാണ് ജെറി പറയുന്നത്. സിനിമ പരാജയമായാലും ജയമായാലും തന്റെ കഥാപാത്രത്തിന് വ്യത്യസ്‍ത വരുത്തിയ ആളാണ് ജയസൂര്യ എന്ന് ജെറി പറയുന്നു.

സംഭവം നടക്കുന്നത് 2010-ഇൽ എന്തോ ആണ്, 'ഗുലുമാൽ' എന്ന കുഞ്ചാക്കോ-ജയസൂര്യ പടം റിലീസ് കഴിഞ്ഞ സമയം. ഞാൻ ഫേസ്ബുക്കിൽ ജോയിൻ ചെയ്ത ടൈം, ജയസൂര്യയയും ആ സമയത്താണ് ഫെയ്സ്ബുക്കിൽ ജോയിൻ ചെയ്യുന്നത് എന്നാണ് ഓർമ. കണ്ടപാടെ റിക്വസ്റ്റ് കൊടുത്ത്, അപ്പൊതന്നെ പുള്ളി എന്നെ ഫ്രണ്ട് ആയി ആഡ് ചെയ്‍തുവെന്ന് ജെറി എഴുതുന്നു.
undefined
അന്ന് ഇന്നത്തെ പോലെയല്ല, പേജും ഗ്രൂപ്പും ഒന്നും ഇല്ല. ആഡ് ചെയ്‍തപ്പോ തന്നെ ഞാൻ പുള്ളിയുടെ വാളിൽ ഒരു മെസ്സേജ് ചെയ്‍തു, പുള്ളിയുടെ ആക്ടിങ് ഇഷ്‍ടമാണെന്നും സംസാരിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞതും പുള്ളി എന്നോട് നമ്പർ ചോദിച്ചു. നമ്പർ കൊടുത്തതും എനിക്കൊരു കാൾ, എടുത്തപ്പോ ജയസൂര്യയാണ്. 'അയ്യോ ഞാൻ തിരിച്ചു വിളിക്കട്ടെ' എന്ന് ചോദിച്ചു, പുള്ളി പറഞ്ഞത് ഒരു ഫോൺ ചെയ്യാനുള്ള ക്യാഷ് ഒക്കെ ദൈവം സഹായിച്ച് കയ്യിലുണ്ട് എന്നാണ്. എന്റെ പേര് ചോദിച്ചു, 'ഗുലുമാൽ' എന്ന സിനിമയിലെ നിങ്ങളുടെ ക്യാരക്ടറിന്റെ പേരാണ് എന്റെ എന്ന് പറഞ്ഞു. അത് കൊള്ളാമെന്നും, സ്വഭാവം അങ്ങനെ ആവാതെ ഇരുന്നാൽ മതിയെന്നായിരുന്നു മറുപടി. എന്നിട്ട് ആള് കുറെ ചിരിച്ചു.
undefined
ഫോൺ കാൾ ഏകദേശം ഒരു 15 മിനിറ്റ് ഉണ്ടായിരുന്നു.
undefined
അന്ന് ഞാൻ പുള്ളിയോട് ചോദിച്ച ചോദ്യങ്ങളിൽ ഒന്ന് എങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഇനി ആഗ്രഹമെന്നാണ്. പുള്ളി പറഞ്ഞ മറുപടി ഇതായിരുന്നു - ‘കിട്ടുന്ന ഏതു വേഷവും നന്നായി ചെയ്യുന്നതിനോടൊപ്പം വ്യത്യസ്തമായ മേക്ക് ഓവറിൽ വരണമെന്നുമാണ്’ അങ്ങനെ ആരേലും നിലവിൽ ഉണ്ടോ എന്ന ചോദ്യത്തിന് പുള്ളി പറഞ്ഞത് - ‘മമ്മൂക്കയുടെ ഒട്ടുമിക്ക സിനിമയിലെ ഫോട്ടോസ് കണ്ടാൽ ഏതു സിനിമയാണെന്ന് പറയാൻ പറ്റും. ഒരുപാട് ദൂരം ഇനിയും പോവാനുണ്ട്, നായക റോളുകൾ തന്നെ വേണോന്നുമില്ല, വില്ലൻ ആയാലും നുമ്മ റെഡി’ എന്നാണ്. അന്നേരം എനിക്കോർമ്മവന്നത് 'കങ്കാരൂ'വിലെ മോനച്ചനെ ആണ്.
undefined
ഇന്നിപ്പോ 10 വർഷം കഴിഞ്ഞു, ജയസൂര്യയുടെ സിനിമകൾ എടുത്താൽ 99% പുള്ളി മേല്‍പറഞ്ഞ കാര്യത്തോട് സത്യസന്ധത പാലിച്ചിട്ടുണ്ട്. സിനിമ വിജയമായാലും പരാജമായാലും ജയസൂര്യ തന്റേതായ രീതിയിൽ കഥാപാത്രത്തിന് വ്യത്യസ്‍തത വരുത്തിയിട്ടുണ്ടെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
undefined
കഴിഞ്ഞ ദിവസം സൈജുകുറുപ്പിന്റെ ഒരു ഇന്റർവ്യൂയിൽ പുള്ളി പറഞ്ഞു അടുത്ത വർഷത്തേക്കുള്ള കഥാപാത്രത്തിന് വേണ്ടി ജയസൂര്യ നോട്ട്സ് പ്രിപ്പയേർ ചെയ്യുന്നത് കണ്ടു അത്ഭുതം തോന്നി എന്ന്. അപ്പോഴാണ് 10 വര്ഷങ്ങള്‍ക്കു മുന്നേയുള്ള എന്റെ ഫോൺ വിളി ഓർമ വന്നതും പോസ്റ്റ് ഇടണം എന്ന് തോന്നിയതും. ജയസൂര്യ, നിങ്ങ പൊളിയാണ് മച്ചാനെയെന്നും ജെറി പറയുന്നു.
undefined
click me!