തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിയാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായുള്ള കാജല്‍ അഗര്‍വാള്‍ വിവാഹം അടുത്തിടെയാണ് നടന്നത്. ഗൗതം കിച്‍ലുവിന്റെയും കാജല്‍ അഗര്‍വാളിന്റെയും ഹണിമൂണ്‍ ആഘോഷത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജല്‍ അഗര്‍വാളിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയായിരുന്നു ഫോട്ടോ ഷെയര്‍ ചെയ്‍തത്. അവധിക്കാല ആഘോഷത്തില്‍ നിന്നുള്ള ഫോട്ടോയാണ് ഇത് എന്നാണ് കമന്റുകളിലെ സൂചന.