'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്'; അനശ്വരയ്ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍

Published : Sep 16, 2020, 02:20 PM IST

ഷോര്‍ട്ട് ട്രൗസര്‍ അണിഞ്ഞ ഒരു ചിത്രം പങ്കുവച്ചതിന് യുവനടി അനശ്വര രാജന് നേരെ സൈബര്‍ അധിക്ഷേപം നടന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍ സൈബര്‍ ബുള്ളിയിംഗില്‍ പതറാതെ അതേ വസ്ത്രം ധരിച്ചുകൊണ്ടുള്ള രണ്ട് ചിത്രങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ടായിരുന്നു അനശ്വരയുടെ പ്രതികരണം. "ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിഷമിക്കാതെ. മറിച്ച് ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ട് വിഷമിക്കുന്നു എന്നതിനെക്കുറിച്ച് വിഷമിക്കൂ" എന്നും ആ ചിത്രങ്ങള്‍ക്കൊപ്പം അനശ്വര കുറിച്ചു. തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഒട്ടേറെ നടിമാര്‍ ഷോര്‍ട്‍സ് ധരിച്ചു നില്‍ക്കുന്ന സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. റിമ കല്ലിങ്കിലും കനി കുസൃതിയും അഹാനയുമൊക്കെയാണ് ആദ്യം എത്തിയതെങ്കില്‍ അമേയ മാത്യു, രജിഷ വിജയന്‍, നസ്രിയ തുടങ്ങിയ പലരും പിന്നാലെയെത്തി.

PREV
18
'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്'; അനശ്വരയ്ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍

അമേയ മാത്യു

"കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം, ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ്.."

28

ഇങ്ങനെയാണ് സ്വന്തം ചിത്രത്തിനൊപ്പം അമേയ മാത്യു കുറിച്ചത്

38

നയന്‍താര ചക്രവര്‍ത്തി

'നിങ്ങളുടെ ചിന്തകളെ നിരീക്ഷിക്കുക, എന്‍റെ വസ്ത്രത്തെയല്ല', എന്നാണ് യുവനടി നയന്‍താര ചക്രവര്‍ത്തി സ്വന്തം ചിത്രത്തിനൊപ്പം കുറിച്ചത്.
 
48

രജിഷ വിജയന്‍

"നമുക്ക് ഇപ്പോഴും ഇത് പറയേണ്ടിവരുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ല, പക്ഷേ അതെ- സ്ത്രീകള്‍ക്ക് കാലുകളുണ്ട്", രജിഷ വിജയന്‍ കുറിച്ചു

58

നസ്രിയ നസിം

ഫഹദിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവച്ചത്. #legday എന്ന ഹാഷ് ടാഗും നല്‍കിയിരുന്നു.

68

എസ്‍തര്‍ അനില്‍

"ഞാന്‍ എന്തെങ്കിലും എഴുതേണ്ടത് തന്നെയുണ്ടോ? നിങ്ങള്‍ക്കറിയാം, എനിക്കറിയാം, നമുക്കൊക്കെ അറിയാം", സ്വന്തം ചിത്രത്തിനൊപ്പം എസ്‍തര്‍ കുറിച്ചു.

78

അന്ന ബെന്‍

'മനുഷ്യസ്ത്രീയുടെ കാലുകള്‍..', ഹാഷ് ടാഗുകള്‍ക്കൊപ്പം അന്ന ബെന്‍ കുറിച്ചു

88

അനശ്വര രാജന്‍

അനശ്വര ആദ്യം പങ്കുവച്ച തന്‍റെ ചിത്രം. ഈ ചിത്രത്തിനു നേര്‍ക്കാണ് വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായത്.

click me!

Recommended Stories