Nayanthara - Vignesh Shivan Marriage: നയന്‍സ് - വിക്കി; വന്‍ താരനിര എത്തിയ വിവാഹ മാമാങ്കം, ചിത്രങ്ങള്‍ കാണാം

Published : Jun 09, 2022, 11:22 AM ISTUpdated : Jun 09, 2022, 12:25 PM IST

2015 ല്‍ 'നാനും നൗഡി താന്‍' എന്ന സിനിമാ സെറ്റില്‍ തുടങ്ങിയ പ്രണയത്തിനൊടുവില്‍ നയന്‍ താരയും വിഘ്നേശ് ശിവനും (Nayanthara- Vignesh Shivan) വിവാഹിതരായി. തമിഴ്നാട്ടിലെ ചരിത്രപ്രസിദ്ധമായ മഹാബലിപുരത്തെ (Mahabalipuram) ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ (Sheraton Grand Hotel) വച്ചായിരുന്നു ആ താരമാംഗല്യം. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.   

PREV
113
Nayanthara - Vignesh  Shivan Marriage: നയന്‍സ് - വിക്കി; വന്‍ താരനിര എത്തിയ വിവാഹ മാമാങ്കം, ചിത്രങ്ങള്‍ കാണാം
മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ ഒരുങ്ങിയ നയന്‍സ് - വിക്കി വിവാഹവേദി

സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

 

213

നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ജവാന്‍'ലെ നായകന്‍ ഷാരൂഖ് ഖാനും വിവാഹച്ചടങ്ങുകള്‍ക്കെത്തിയിരുന്നു. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. 

 

313

നയന്‍സ് - വിക്കി വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ് സിനിമാ സംവിധായകന്‍ ആറ്റ്ലിയുമൊത്തുള്ള ഷാരൂഖ് ഷാന്‍റെ ചിത്രങ്ങള്‍ ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. 

413

ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകിയാല്‍ മാത്രമേ വിവാഹ ഹാളിലേക്ക് കടക്കാൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിക്കുകയൊന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന്‍റെ  ഡിജിറ്റൽ ക്ഷണക്കത്ത് ഇതിനകം ഇന്‍റര്‍നെറ്റില്‍ തരംഗമായി. വിവാഹാഘോഷത്തിന് എത്തിയ തമിഴ് സിനിമാ നടന്‍ കാര്‍ത്തി. 

 

513

പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്ന് വിവാഹത്തിനെത്തുന്ന അതിഥികളോട് അഭ്യർത്ഥിച്ചിരുന്നതായും വാര്‍ത്തകളുണ്ട്. 

 

613

വിവാഹവേദിയിൽ വന്‍ സംഗീതപരിപാടിയും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ഈ സംഗീത നിശ നയിക്കുന്നത് ആരാകുമെന്നതും സർപ്രൈസാണ്.

 

 

713

വിവാഹ ചടങ്ങുകളുടെ വീഡിയോ പകര്‍പ്പവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

 

813

നയന്‍സും വിഘ്നേഷും ആദ്യമായി ഒന്നിച്ചെത്തിയ 'ഞാനും റൗഡി താന്‍ 'എന്ന ചിത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ 'റൗഡി' എന്ന പേരില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പതിപ്പിച്ച കുടിവെള്ള കുപ്പികളും വിവാഹ വേദിയില്‍ ഒരുക്കിയിരുന്നു. 

 

913

തങ്ങളുടെ പ്ലാറ്റ്ഫോമിന് വേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും തന്നെ ഇതുവരെയ്ക്കും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്നും ആരംഭിച്ചതാണ്. 

 

 

1013

കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങള്‍, ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

 

 

1113

'നാനും റൗഡിതാൻ' എന്ന സിനിമയുടെ സെറ്റിൽ വച്ച് തുടങ്ങിയതാണ് ഇരുവരുടെയും പ്രണയം. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പുറത്തുവന്നതോടെയാണ് ആരാധകരും ഈ താരപ്രണയം ഏറ്റെടുത്തത്. 

 

 

1213

2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര വെളിപ്പെടുത്തിയത്. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം എന്നായിരുന്നു അന്ന് നയന്‍സ് വെളിപ്പെടുത്തിയത്. 

 

1313

കാര്‍ത്തി, ശരത് കുമാര്‍, ദിവ്യ ദര്‍ശിനി, വസന്ത് രവി എന്നിവരും വിവാഹത്തിനെത്തി ചേര്‍ന്നു. തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിലെ പ്രമുഖരെല്ലാം തന്നെ വിവാഹത്തിന് എത്തിചേര്‍ന്നെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 

 

Read more Photos on
click me!

Recommended Stories