ഒടിടി അല്ല, ഇത് രാം ഗോപാല്‍ വര്‍മ്മയുടെ 'എടിടി'; പുതിയ ചിത്രം 'ത്രില്ലറും' റെക്കോര്‍ഡ് വിജയമെന്ന് സംവിധായകന്‍

First Published Aug 15, 2020, 3:03 PM IST

ലോക്ക് ഡൗണ്‍ സമയത്ത് നിര്‍മ്മാതാക്കളില്‍ പലരും ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴി തങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുകയാണ്. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ പ്രേക്ഷകരിലേക്ക് എത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് ആ നിര്‍മ്മാതാക്കള്‍ക്കറിയാം, ആ ചിത്രങ്ങളുടെ സംവിധായകര്‍ക്കും. എന്നാല്‍ അവിടെയും താന്‍ സ്വതവേ സ്വീകരിക്കുന്ന തരത്തില്‍ വേറിട്ട മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മറ്റുള്ളവര്‍ തങ്ങളുടെ സിനിമകളുടെ ഡയറക്ട് ഒടിടി റിലീസിനായി നെറ്റ്ഫ്ളിക്സും ആമസോണും പോലെയുള്ള പ്രമുഖ പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ച നടത്തുമ്പോള്‍ സ്വന്തം പ്ലാറ്റ്ഫോം വഴിയാണ് രാം ഗോപാല്‍ വര്‍മ്മ സിനിമകള്‍ നിര്‍മ്മിച്ച്, സംവിധാനം ചെയ്ത് റിലീസ് ചെയ്യുന്നത്.

ആര്‍ജിവി വേള്‍ഡ് തീയേറ്റര്‍, ശ്രേയസ് ഇടി എന്നീ ആപ്പുകള്‍ വഴിയാണ് രാമു ചിത്രങ്ങള്‍ റിലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് ഒരു പേരും കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. നെറ്റ്ഫ്ളിക്സും ആമസോണുമൊക്കെ ഒടിടി (ഓവര്‍ ദി ടോപ്പ്) പ്ലാറ്റ്ഫോമുകളാണെങ്കില്‍ എടിടി (എനി ടൈം തീയേറ്റര്‍) എന്നാണ് അദ്ദേഹം സ്വന്തം പ്ലാറ്റ്ഫോമുകളെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ സംവിധാനമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു രാം ഗോപാല്‍ വര്‍മ്മ.
undefined
സംവിധാനം ചെയ്ത മൂന്ന് സിനിമകളാണ് രാം ഗോപാല്‍ വര്‍മ്മ 'എടിടി' പ്ലാറ്റ്ഫോമുകള്‍ വഴി റിലീസ് ചെയ്തത്. അഡള്‍ട്ട് മൂവി സ്റ്റാര്‍ മിയ മള്‍കോവ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ക്ലൈമാക്സ് എന്ന ചിത്രമാണ് ഇത്തരത്തില്‍ ആദ്യം പ്രേക്ഷകരിലേക്ക് എത്തിയത്. പേ ആന്‍ഡ് വാച്ച് രീതിയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം കാണാന്‍ 100 രൂപ വീതമാണ് ഈടാക്കിയത്.
undefined
ഈ രീതി തനിക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം. പിന്നീട് നേക്കഡ് എന്ന ചിത്രം എത്തി. എന്നാല്‍ ടിക്കറ്റ് നിരക്ക് കൂട്ടി. രണ്ടാം ചിത്രത്തിന് ഈടാക്കിയത് 200 രൂപയാണ്.
undefined
ഏറ്റവും പുതിയ ചിത്രം ഇന്നലെ രാത്രിയാണ് റിലീസ് ചെയ്തത്. ത്രില്ലര്‍ എന്ന് പേരിട്ട ചിത്രത്തിലൂടെ രണ്ട് പുതുമുഖങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട് രാമു. അപ്‍സര റാണി, റോക്ക് കച്ചി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
undefined
ഈ ചിത്രവും വിജയമാണെന്നാണ് സംവിധായകന്‍റെ അവകാശവാദം. ഇന്ത്യയില്‍ നിന്നുള്ള കാഴ്ചയ്ക്ക് 200 രൂപയും ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ളതിന് 9.99 യുഎസ് ഡോളറുമാണ് ഈടാക്കുന്നത്. കാണികളുടെ എണ്ണത്തില്‍ നേക്കഡിനെ മറികടന്നു ക്ലൈമാക്സ് എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.
undefined
click me!