നടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് ഫേസ്ബുക്ക് സുഹൃത്ത്

First Published Oct 28, 2020, 11:34 AM IST

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നടിയെ സുഹൃത്ത് കുത്തി പരുക്കേല്‍പ്പിച്ചു. നടി മാല്‍വി മല്‍ഹോത്രയ്‍ക്ക് എതിരെയാണ് ആക്രമണമുണ്ടായത്. കുമാര്‍ മഹിപാല്‍ സിംഗ് എന്നയാളാണ് ആക്രമിച്ചത്. നടിയുടെ ഫേസ്ബുക്ക് സുഹൃത്താണ് ഇയാള്‍. കുമാര്‍ മഹിപാല്‍ സിംഗിന് എതിരെ മാല്‍വി പരാതി നല്‍കിയിട്ടുണ്ട്. മല്‍വി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.

ഉഡാൻ എന്ന ടിവി ഷോയിലും ഹോട്ടൽ മിലാൻ എന്ന സിനിമയിലും അഭിനയിച്ച നടിയാണ് മാല്‍വി.
undefined
ആക്രമിച്ച കുമാർ മഹിപാൽ സിംഗ് ചലച്ചിത്ര നിര്‍മാതാവാണ്.
undefined
മാല്‍വിയും കുമാര്‍ മഹിപാല്‍ സിംഗും 2019ല്‍ ഫേസ്‍ബുക്ക് സുഹൃത്തായിരുന്നു.
undefined
ഒരു കോഫി ഷോപ്പില്‍ നിന്ന് ഇറങ്ങുകയായിരുന്ന മാല്‍വിയെ കുമാര്‍ മഹിപാല്‍ സിംഗ് ആക്രമിക്കുകയായിരുന്നു.
undefined
ഓഡിയില്‍ നിന്ന് ഇറങ്ങിയ കുമാര്‍ മഹിപാല്‍ സിംഗ് മാല്‍വിയുടെ വയറിലും വലതുകൈത്തണ്ടയിലും ഇടതുകൈയുടെ വിരലിലും കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
undefined
കുമാര്‍ മഹിപാല്‍ സിംഗ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മാല്‍വി പരാതിയില്‍ പറയുന്നു.
undefined
കാറില്‍ രക്ഷപ്പെട്ട മഹിപാല്‍ സിംഗിനെ ഇതുവരെ അറസ്റ്റ് ചെയ്‍തിട്ടില്ല.
undefined
മാല്‍വിക്കെതിരെയുള്ള ആക്രമണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.
undefined
മുംബൈയിലെ കോകിലബെൻ അംബാനി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ മാല്‍വി.
undefined
click me!