തിയറ്ററുകള്‍ തുറക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, അറിഞ്ഞിരിക്കേണ്ട 24 കാര്യങ്ങള്‍

First Published Oct 6, 2020, 1:51 PM IST

കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളില്‍ ഒന്നാണ് സിനിമയും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ തിയറ്ററുകള്‍ അടഞ്ഞുനില്‍ക്കുകയാണ്. ദിവസ വരുമാനക്കാരായ ജോലിക്കാരായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടത്. ജീവിതം വഴിമുട്ടി. ഇപ്പോള്‍ അണ്‍ ലോക്ക് പ്രഖ്യാപനത്തിന്റെ ഭാഗമായി തിയറ്ററുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓഡിറ്റോറിലെ 50 ശതമാനം സീറ്റുകളില്‍ മാത്രമേ ആള്‍ക്കാരെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.
undefined
സീറ്റുകള്‍ക്ക് ഇടയില്‍ മതിയായ സാമൂഹ്യ അകലം വേണം.
undefined
ഉപയോഗിക്കാൻ അനുവദിക്കാത്ത സീറ്റുകളില്‍ അത് രേഖപ്പെടുത്തിയിരിക്കണം.
undefined
കൈകള്‍ കഴുകാനും സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം വേണം.
undefined
ആരോഗ്യസേതു ആപ് ഉപയോഗിക്കാൻ എല്ലാവരോടും നിര്‍ദ്ദേശിക്കണം.
undefined
തിയറ്ററിനു പുറത്ത് തെര്‍മല്‍ സ്‍ക്രീനിംഗ് ഓരോരുത്തര്‍ക്കും നടത്തണം.
undefined
മൾട്ടിപ്ലെക്സുകളിൽ പല സ്ക്രീനുകളിലെ പ്രദർശനങ്ങൾക്ക് വ്യത്യസ്‍ത സമയക്രമം സ്വീകരിക്കുക.
undefined
ആരോഗ്യ കാര്യങ്ങള്‍ സ്വയം ശ്രദ്ധ ഉണ്ടാകുകയും രോഗമുണ്ടെങ്കില്‍ അറിയിക്കുകയും വേണം.
undefined
ഡിജിറ്റല്‍ പണമിടപാടിന് ആള്‍ക്കാരെ പ്രേരിപ്പിക്കണം.
undefined
തിയറ്ററിനകവും പുറവും ശുചീകരണം നടത്തിയിരിക്കണം.
undefined
സിനിമയുടെ ഇടവേളയില്‍ ആള്‍ക്കാര്‍ പുറത്തുപോകാതിരിക്കുന്നത് ഒഴിവാക്കാൻ പറയണം.
undefined
തിയറ്ററുകളില്‍ ക്യൂ നില്‍ക്കാനാവശ്യമായ അടയാളം തറയില്‍ രേഖപ്പെടുത്തണം.
undefined
ടിക്കറ്റുകള്‍ വാങ്ങിക്കുന്നതിനായുള്ള സൗകര്യവും ദിവസം മുഴുവനും ഉണ്ടാകണം. ജനത്തിരക്ക് ഒഴിവാക്കാൻ മുൻകൂര്‍ ബുക്കിംഗ് അനുവദിക്കണം.
undefined
തുമ്മുമ്പോഴും മറ്റുമുള്ള മര്യാദകള്‍ നിര്‍ബന്ധമായും പാലിക്കണം.
undefined
തുമ്മുമ്പോഴും മറ്റുമുള്ള മര്യാദകള്‍ നിര്‍ബന്ധമായും പാലിക്കണം.
undefined
പാക്ക് ചെയ്‍ത ഭക്ഷണസാധനങ്ങള്‍ മാത്രമേ അനുവദിക്കാവു. ഹാളിനകത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ല.
undefined
ഭക്ഷണ സാധനങ്ങള്‍ക്കായി നിരവധി കൗണ്ടറുകൾ ഉണ്ടായിരിക്കണം.
undefined
സ്റ്റാഫുകള്‍ക്ക് സുരക്ഷയ്‍ക്ക് വേണ്ടി ഗ്ലൗസ്, മാസ്‍ക് തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടായിരിക്കണം.
undefined
സിനിമ കാണാൻ വരുന്നവരുടെ കോണ്‍ടാക്റ്റ് നമ്പറുകളും ശേഖരിക്കണം.
undefined
കൊവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതും മോശവുമായ പെരുമാറ്റങ്ങളെ കര്‍ശനമായി നേരിടണം.
undefined
തിയറ്ററില്‍ എസി 24-30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കണം.
undefined
മാസ്‍ക് ധരിക്കേണ്ടതിന്റെയും സാമൂഹ്യ അകലത്തിന്റെയും കൈകള്‍ ശുചീകരിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് സിനിമ തുടങ്ങുന്നതിനു മുമ്പും ഇടവേളയും ശേഷവും അനൗൺസ് ചെയ്യണം.
undefined
ചെയ്യാൻ പാടുള്ള കാര്യങ്ങളെ കുറിച്ചും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചും തിയറ്ററിന്റെ പ്രധാന സ്ഥലങ്ങളില്‍ എഴുതി രേഖപ്പെടുത്തിയിരിക്കണം.
undefined
ഭക്ഷണസാധനങ്ങളുടെ അവശിഷ്‍ടങ്ങള്‍ കളയാൻ ആവശ്യമായ ബോക്സുകള്‍ ഉണ്ടായിരിക്കണം.
undefined
തിയറ്ററുകളില്‍ സീറ്റ് അറേഞ്ച് ചെയ്യേണ്ട രീതി.
undefined
click me!