സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം; ആരാകും മികച്ച നടി ?

First Published Oct 13, 2020, 11:48 AM IST


51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനത്തിന് അല്‍പസമയം മാത്രം. മികച്ച നടിക്കുള്ള പുരസ്കാരത്തിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന നാല് നടിമാരും അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ഇവയാണ്.
 

undefined
കനി കുസൃതി ( ബിരിയാണി )മികച്ച നാടക പശ്ചാത്തലമുള്ള കനി കുസൃതിയെ ചെറു വേഷങ്ങളിലൂടെയാണ് സിനിമയില്‍ ഇതുവരെ കണ്ടിട്ടുള്ളത്. അതിനൊരു മാറ്റമുണ്ടാക്കിയ ചിത്രമായി സജിന്‍ ബാബുവിന്‍റെ 'ബിരിയാണി'
undefined
undefined
പാര്‍വ്വതി (ഉയരെ)പാര്‍വ്വതി തിരുവോത്തിന്‍റെ സ്റ്റാര്‍ഡവും അഭിനയസാധ്യതയും വേണ്ടവിധം ഉപയോഗപ്പെടുത്തിയ കഥാപാത്രം. നവാഗതനായ മനു അശോകന്‍റെ സംവിധാനത്തിലെത്തിയ 'ഉയരെ'യിലെ പല്ലവി രവീന്ദ്രന്‍ പാര്‍വ്വതി ഇതുവരെ അവതരിപ്പിക്കാത്തതരം കഥാപാത്രമായിരുന്നു, പ്രതീക്ഷകളെ സാധൂകരിക്കുന്ന പ്രകടനം.
undefined
അന്ന ബെന്‍ ( ഹെലന്‍ )കുമ്പളങ്ങി നൈറ്റ്സ്- പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയ നടി. 'കുമ്പളങ്ങി നൈറ്റ്സി'ലെ 'ബേബിമോള്‍' അന്നയ്ക്ക് വലിയ കരിയര്‍ ബ്രേക്ക് ആണ് നേടിക്കൊടുത്തത്. വരാനിരിക്കുന്ന നിരവധി കഥാപാത്രങ്ങളിലേക്ക് അവര്‍ക്കുള്ള ക്ഷണക്കത്തായിമാറി ആ കഥാപാത്രവുംഅവരുടെ പ്രകടനവും.ഹെലന്‍- 'കുമ്പളങ്ങി നൈറ്റ്സ്' അന്നയ്ക്ക് നേടിക്കൊടുത്ത മൈലേജിന്‍റെ പ്രതിഫലനമായിരുന്നു അവര്‍ ടൈറ്റില്‍ കഥാപാത്രമായിത്തന്നെ എത്തിയ ഈ ചിത്രം. അന്നയിലെ അഭിനേതാവിനെ ഏറെ ആശ്രയിച്ച കഥാപാത്രം, അതിനൊത്ത പ്രകടനവും.
undefined
അന്ന ബെന്‍ ( ഹെലന്‍ )മൂന്നോ നാലോ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കഴ്ചവച്ച നടിയാണ് അന്ന ബെന്‍. യാദൃശ്ചികമായി ഒരു കോള്‍ഡ് സ്റ്റോറേജില്‍ പെട്ടുപോകുന്ന ജീവനക്കാരിയെ വളരെ തന്മയത്തത്തോടെ അവതരിപ്പിക്കാന്‍ അന്നയ്ക്കായി.
undefined
undefined
മഞ്ജു വാര്യര്‍ (പ്രതി പൂവന്‍കോഴി)രണ്ടാവരവില്‍ മഞ്ജു വാര്യര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ടൈപ്പ് കാസ്റ്റിംഗ് ഒഴിവാക്കുക എന്നതായിരുന്നു. എന്നിരുന്നാലും മഞ്ജു വാര്യര്‍ നായികയാവുമ്പോള്‍ പലപ്പോഴും ആ കഥാപാത്രങ്ങള്‍ ഒരേതരം സ്വഭാവ സവിശേഷതകള്‍ ആവര്‍ത്തിക്കപ്പെട്ടു. അതില്‍ നിന്നൊക്കെ വേറിട്ട കഥാപാത്രമായിരുന്നു മാധുരി.
undefined
click me!