ഈ അഞ്ച് വിഭാഗക്കാര്‍ കീറ്റോ ഡയറ്റ് നിര്‍ബന്ധമായും ഒഴിവാക്കുക

First Published Dec 26, 2020, 9:51 PM IST

സമീപകാലത്തായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടൊരു വിഷയമാണ് കീറ്റോ ഡയറ്റ്. വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് മിക്കവരും കീറ്റോ ഡയറ്റ് പിന്തുടരുന്നത്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് തീരെ കുറയ്ക്കുകയും ഫാറ്റിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നതാണ് കീറ്റോ ഡയറ്റ്. എന്നാല്‍ ചിലര്‍ക്ക് കീറ്റോ ഡയറ്റ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അത്തരത്തിലുള്ള അഞ്ച് വിഭാഗക്കാരെ കുറിച്ചാണ് ഇനി പറയുന്നത്.
 

ഗര്‍ഭിണികളാണ് ഈ പട്ടികയില്‍ ആദ്യം തന്നെ ഉള്‍പ്പെടുന്നത്. ഗര്‍ഭാവസ്ഥയില്‍ ഭക്ഷണത്തിനും മറ്റ് ജീവിതരീതികള്‍ക്കുമെല്ലാം വലിയ പ്രാധാന്യമുണ്ട്. ബാലന്‍സ്ഡ് ആയ ഡയറ്റാണ് ഗര്‍ഭിണികള്‍ പിന്തുടരേണ്ടത്.
undefined
വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിച്ച് ശീലിച്ചവരും കീറ്റോ ഡയറ്റിലേക്ക് കടക്കാതിരിക്കുന്നതാണ് ഉത്തമം. നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം ഒഴിവാക്കിക്കൊണ്ട് തന്നെ കീറ്റോ ഡയറ്റ് പാലിക്കാന്‍ ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. കടുത്ത പോഷകക്കുറവ് നേരിടാന്‍ ഇത് വഴിവച്ചേക്കാം.
undefined
ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും കീറ്റോ ഡയറ്റ് പിന്തുടരരുത്. സാധാരണഗതിയില്‍ കീറ്റോ ഡയറ്റിന്റെ സൈഡ് എഫക്ടായി വരുന്നൊരു പ്രശ്‌നമാണ് മലബന്ധം. നേരത്തേ തന്നെ ദഹനപ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാകാത്ത വിധം രൂക്ഷമായേക്കാം.
undefined
വൃക്ക സംബന്ധമായ തകരാറുകളോ അസുഖങ്ങളോ ഉള്ളവരും കീറ്റോ ഡയറ്റ് പിന്തുടരരുത്. ആദ്യം സൂചിപ്പിച്ചത് പോലെ ഉയര്‍ന്ന ഫാറ്റ് ആണ് കീറ്റോ ഡയറ്റിന്റെ പ്രത്യേകത. ഇത് വൃക്കകള്‍ക്ക് വീണ്ടും ബാധ്യതകള്‍ സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാകും. അതോടെ രോഗം വഷളാകാന്‍ സാധ്യതകളേറെയാണ്.
undefined
ചില മാനസികപ്രശ്‌നങ്ങളുടെ ഭാഗമായി ചിലരില്‍ 'ഈറ്റിംഗ് ഡിസോര്‍ഡര്‍' കാണാറുണ്ട്. ഭക്ഷണക്രമത്തിലുണ്ടാകുന്ന അസ്വാഭാവിക ശീലങ്ങളാണ് 'ഈറ്റിംഗ് ഡിസോര്‍ഡര്‍' ആയി പരിഗണിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഡയറ്റില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത് വീണ്ടും മാനസികസമ്മര്‍ദ്ദം കൂട്ടാനേ ഉപകരിക്കൂ.
undefined
click me!