പതിറ്റാണ്ടിന്‍റെ ലോക ഇലവനില്‍ നെയ്‌മറില്ല; ഏറെ സര്‍പ്രൈസുകള്‍

First Published Jan 30, 2021, 12:30 PM IST

പാരിസ്: പതിറ്റാണ്ടിന്റെ ലോക ഇലവനെ പ്രഖ്യാപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്. പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറിന് ടീമിൽ ഇടംപിടിക്കാനായില്ല. 2018ലെ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ നിന്ന് ആരും ഇലവനില്‍ ഇടംപിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 

രണ്ടായിരത്തിപ്പതിനൊന്നിനും രണ്ടായിരത്തി ഇരുപതിനും ഇടയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ലോക ഇലവനെ തെരഞ്ഞെടുത്തത്.
undefined
ജർമ്മൻ നായകനും ബയേൺ മ്യൂണിക് ഗോൾകീപ്പറുമായ മാനുവൽ നോയറാണ് പതിറ്റാണ്ടിന്റെ ഗോൾകീപ്പർ.
undefined
പ്രതിരോധത്തില്‍ ബ്രസീല്‍ താരം മാഴ്‌സലോ, ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ ഡെക്ക്, സ്‌പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, ജര്‍മനിയുടെമുൻ നായകന്‍ ഫിലിപ്പ് ലാം എന്നിവർ.
undefined
സ്‌പാനിഷ് മുൻ ക്യാപ്റ്റന്‍ ആന്ദ്ര ഇനിയേസ്റ്റ, ജര്‍മനിയുടെ ടോണി ക്രൂസ്, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച് എന്നിവർ മധ്യനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
undefined
അര്‍ജന്റൈൻ നായകന്‍ ലിയണല്‍ മെസി, പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോളണ്ട് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിഎന്നിവരാണ് മുന്നേറ്റനിരയിലുള്ളത്.
undefined
ലോക ഇലവനിലെ പതിനൊന്നില്‍ ഒന്‍പത് താരങ്ങളും ബുണ്ടസ് ലീഗ, ലാ ലിഗ ടീമുകളില്‍ നിന്നാണ്. സെരി എയില്‍ നിന്ന് ക്രിസ്റ്റ്യാനോയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് വാന്‍ ഡൈക്കും മാത്രമാണുള്ളത്.
undefined
2018ലെ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ നിന്ന് ആ‍ർക്കും പതിറ്റാണ്ടിന്റെ ഇലവനിൽ ഇടംപിടിക്കാനായില്ല. നെയ്‌മർ, ലൂയിസ് സുവാരസ്, സ്ലാറ്റൺഇബ്രാഹിമോവിച്ച്, സാവി ഹെർണാണ്ടസ്, കെവിൻ ഡിബ്രൂയിൻ തുടങ്ങിയവർക്കും ടീമിൽ ഇടംകിട്ടിയില്ല.
undefined
click me!