അതിര്‍ത്തികളില്ലാത്ത രാജ്യത്തെ മിശിഹ

First Published Dec 3, 2019, 10:55 AM IST


ഫുട്ബോള്‍ ഒരു വികാരമാണ്. അതിന് രാജ്യാതിര്‍ത്തികള്‍ വിദഗ്ദമായി ഭേദിക്കാനറിയാം. അവിടെ മറ്റ് രാജാക്കന്മാരില്ല. ഒരാള്‍ മാത്രം. അതാണ് ഇന്ന് ലിയോണൽ മെസി. ഉരുണ്ട ആ പന്താണ് അയാളുടെ രാജ്യം. അതില്‍ മാത്രമാണ് അയാള്‍ ജീവിക്കുന്നത്. അതിന് വേണ്ടി മാത്രമാണ് അയാള്‍ ശ്വസിക്കുന്നത് തന്നെ. ഏറ്റവും ലളിതമായി മെസിയും ഫുട്ബോളിനെയും ഇങ്ങനെ പറഞ്ഞ് വയ്ക്കാം. 

കാര്യങ്ങളിലേക്ക് കടക്കുമ്പോള്‍ അയാളില്‍ നിങ്ങള്‍ക്ക് പല വിയോജിപ്പുകളും ഉണ്ടാകാം. പക്ഷേ ഫുട്ബോള്‍ ഒരു രാജ്യമാണെങ്കില്‍ ആ രാജ്യത്തിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവായിരിക്കും അയാളെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകില്ല. വീണ്ടും ലയണല്‍ മെസി ഫുട്ബോളിന്‍റെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നു. ആറാം തവണ
 

ലോക ഫുട്ബോളിന്‍റെ നെറുകയിൽ 2015ന് ശേഷം വീണ്ടും മെസി. 2019 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം ലിയോണൽ മെസി സ്വന്തമാക്കിയിരിക്കുന്നു.
undefined
ഇതിനു മുമ്പ് 2009, 2010, 2011,2012,2015 വര്‍ഷങ്ങളിലാണ് മെസി ബാലൺ ഡി ഓർ പുരസ്കാരത്തിന് അർഹനായത്.
undefined
ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെയ്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു മെസിയുടെ നേട്ടം.
undefined
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാദിയോ മാനെ, മുഹമ്മദ് സല എന്നിവരാണ് യഥാക്രമം 3,4,5 സ്ഥാനങ്ങളിലെത്തിയത്.
undefined
സ്ട്രൈക്കറായും പ്ലേ മേക്കറായും വിങ്ങറായും മെസി കളത്തില്‍ നിറഞ്ഞുനിന്ന കാലമായിരുന്നു ഇത്.
undefined
മെസിയുടെ യൂറോപ്പിലെ ആകെ പ്രകടനം - 36 ഗോളുമായി ടോപ് സ്കോറര്‍.
undefined
അസിസ്റ്റില്‍ അഞ്ചാമത്, ഗോളവസരങ്ങള്‍ സൃഷടിക്കുന്നതില്‍ മൂന്നാംസ്ഥാനത്ത്.
undefined
ലാലിഗയിലെ കണക്കുകളും മറ്റൊന്നല്ല കാണിക്കുന്നത്.
undefined
ലാലിഗയിലും മെസിയാണ് ടോപ് സ്കോറര്‍.
undefined
ലാ ലീഗയിലെ ടോപ് അസിസ്റ്റ് മേക്കര്‍.
undefined
ലീഗില്‍ ബാര്‍സയെ ആധികാരികമായി കിരീടത്തിലേക്ക് എത്തിച്ചതില്‍ മെസി നിര്‍ണായക പങ്കാണ് വഹിച്ചത്.
undefined
2018 -ലെ ജേതാവ് ലൂക്കാ മോഡ്രിച്ചാണ് മെസിക്ക് കിരീടം സമ്മാനിച്ചത്.
undefined
നാലുവർഷങ്ങൾക്ക് ശേഷം 32 ആം വയസിൽ ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങാൻ ഭാര്യ അന്‍റോനെല്ല റോക്കുസോയ്ക്കും രണ്ടു മക്കൾക്കും ഒപ്പമായിരുന്നു മെസി എത്തിയത്.
undefined
ഡച്ച് പ്രതിരോധ താരം വിർജിൽ വാൻ ഡൈക്കായിരുന്നു ഇത്തവണ മെസിയുടെ പ്രധാന എതിരാളി.
undefined
ലിവർപൂളിന്‍റെ പ്രതിരോധം കോട്ടപോലെ കാത്ത വാൻഡൈക്കിന് പക്ഷേ മെസിയുടെ ഗോൾപട്ടികയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
undefined
ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനേയും മുഹമ്മദ് സലെയും അവസാന അഞ്ചിൽ ഇടംപിടിച്ചു.
undefined
2009,2010,2011,2012,2015 എന്നീ വര്‍ഷങ്ങളില്‍ മെസി ബാലണ്‍ ഡി ഓര്‍ നേടിയപ്പോള്‍ 2008,2013,2014,2016,2017 എന്നീ വര്‍ഷങ്ങളില്‍ റൊണാള്‍ഡോയും ഈ പുരസ്കാരത്തിനുടമയായി.
undefined
2009 ല്‍ 22 -ാമത്തെ വയസിലാണ് മെസി തന്‍റെ ആദ്യ ബാലൻ ഡി ഓർ പുരസ്കാരം ഏറ്റുവാങ്ങുന്നത്.
undefined
ഇത് 2019. പത്ത് വര്‍ഷത്തിനിടെ ആറ് ബാലൻ ഡി ഓർ പുരസ്കാരങ്ങള്‍.
undefined
മെസിയും കുടുംബവും
undefined
കളിക്കളത്തിലൊരു ആനന്ദം.
undefined
സ്മെല്‍ പ്ലീസ്.
undefined
undefined
undefined
മെസിയും കുടുംബവും സുഹൃത്തുക്കളും ഒരു അവധിയാഘോഷത്തില്‍.
undefined
click me!