ഗോളുകളുടെ എണ്ണത്തിൽ കിലിയൻ എംബാപ്പെയ്ക്ക് ഒപ്പമാണെങ്കിലും ലിയോണൽ മെസി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ രണ്ട് അസിസ്റ്റുകളാണ് മെസിക്ക് തുണയായത്.
മെസിക്കും ഫ്രാന്‍സിന്‍റെ നായകനായ കിലിയന്‍ എംബാപ്പെക്കും എട്ട് ഗോള്‍ വീതമാമണുള്ളത്. ഗോള്‍ എണ്ണത്തില്‍ തുല്യമായാല്‍ അസിസ്റ്റുകളുടെ എണ്ണമാണ് ഗോള്‍ഡന്‍ ബൂട്ടിനായി പിന്നീട് പരിഗണിക്കുക.
39
എംബാപ്പെ വീണു
ഇംഗ്ലണ്ടിനെതിരായ സെമി പോരിനിറങ്ങുമ്പോള്‍ മെസി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എംബാപ്പെക്ക് പിന്നില്‍ രണ്ടാമനായിരുന്നു. 8 ഗോളും 3 അസിസ്റ്റുമായിട്ടായിരുന്നു എംബാപ്പെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. എട്ട് ഗോളും രണ്ട് അസിസ്റ്റുമായിരുന്നു മെസിയുടെ പേരില്‍ ഉണ്ടായിരുന്നത്.
49
എണ്ണംപറഞ്ഞ 2 അസിസ്റ്റുകള്‍
ഇംഗ്ലണ്ടിനെതിരെ അര്‍ജന്‍റീനയെ വിജയത്തിലേക്ക് നയിച്ച രണ്ട് അസിസ്റ്റുകളോടെ മെസിക്ക് 8 ഗോളും നാല് അസിസ്റ്റുകളുമായി. ഇതോടെ 8 ഗോളും 3 അസിസ്റ്റുകളുമുള്ള എംബാപ്പെയെ മറികടന്ന് മെസി ഒന്നാമനായി.
59
എംബാപ്പെക്ക് ഇനിയും തിരിച്ചുവരാം
ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ ഗോളടിക്കുകയും അസിസ്റ്റ് നല്‍കുകയോ ചെയ്താല്‍ എംബാപ്പെക്ക് വീണ്ടും ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ മുന്നിലെത്താന്‍ അവസരമുണ്ട്.
69
ആദ്യ ഗോള്‍ഡന്‍ ബൂട്ടിനായി മെസി
കഴിഞ്ഞ ലോകകപ്പില്‍ ഫൈനലില്‍ എംബാപ്പെ നേടിയ ഹാട്രിക്കില്‍ ഗോള്‍ഡന്‍ ബൂട്ട് കൈവിട്ട മെസി ലോകകപ്പിലെ ആദ്യ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനായാണ് ഞായറാഴ്ച സ്പെയിനിന് എതിരായ ഫൈനലിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ എംബാപ്പെ ഗോളോ അസിസ്റ്റോ നല്‍കാതിരുന്നാൽ ഫൈനലില്‍ ഗോളടിക്കാതെ തന്നെ മെസിക്ക് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനാവും.
79
രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍
2014ലെ ലോകകപ്പില്‍ അര്‍ജന്‍റീന ഫൈനലിലെത്തിയപ്പോള്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മെസി നേടിയിരുന്നു. 2022? അര്‍ജന്‍റീന കിരീടം നേടിയപ്പോഴും മെസിക്കായിരുന്നു ഗോള്‍ഡന്‍ ബോൾ.
89
ഹാളണ്ട് ഭീഷണി ഒഴിഞ്ഞു, ഇനിയുള്ളത് ബെല്ലിങ്ഹാമും ഹാരി കെയ്നും
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായ നോര്‍വെയുടെ ഏര്‍ലിങ് ഹാളണ്ടാണ് ഏഴ് ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ മൂന്നാമത്. ആറ് ഗോളുകളും ഓരോ അസിസ്റ്റുകളുമായി ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നും ജൂഡ് ബെല്ലിങ്ഹാമും നാലും അഞ്ചും സ്ഥാനത്താണ്.
99
പവര്‍ റാങ്കിംഗിലും കുതിപ്പ്
ഗോള്‍ഡന്‍ ബൂട്ട് റേസില്‍ ഒന്നാമതെത്തിതിന് പിന്നാലെ ഫിഫ പവര്‍ റാങ്കിംഗിൽ ജൂഡ് ബെല്ലിങ്ഹാമിനെ മറികടന്ന് മെസി രണ്ടാമതെത്തി. അറ്റാക്കില്‍ 8.62, ക്രിയേറ്റിവിറ്റിയില്‍ 8.41, ഡിഫന്‍ഡിംഗില്‍ 4.32 എന്നിങ്ങനെയാണ് മെസിയുടെ സ്കോര്‍. അറ്റാക്കില്‍ 8.92, ക്രിയേറ്റിവിറ്റിയില്‍ 7.70, ഡിഫന്‍ഡിംഗില്‍ 4.32 റേറ്റിംഗുള്ള കിലിയന്‍ എംബാപ്പെ നേരിയ വ്യത്യാസത്തില്‍ ഒന്നാമതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!