സ്കൂളുകള്‍ എങ്ങനെ തുറക്കും; അണ്‍ലോക്ക് 5.0: അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

Web Desk   | Asianet News
Published : Sep 30, 2020, 10:38 PM IST

അണ്‍ലോക്ക് 5.0 യിലൂടെ രാജ്യം കൂടുതള്‍ തുറന്നുകൊടുക്കലിലേക്ക് നീങ്ങുകയാണ്. തിയേറ്ററുകൾ തുറക്കാൻ അനുവാദം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കുന്നതിനും സമ്മതം മൂളിയിട്ടുണ്ട്. സ്കൂളുകള്‍ തുറക്കുന്നത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് അനുവാദം. ഇക്കാര്യം സ്കൂളുകളുമായി ചർച്ച നടത്തി തീരുമാനിക്കണമെന്ന് കേന്ദ്രം എടുത്തുപറഞ്ഞിട്ടുണ്ട്. ഓൺലൈൻ ക്ലാസുകള്‍ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണം. സ്കൂളുകളിൽ ക്ലാസിൽ ഹാജരാവാൻ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് ഓൺലൈൻ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസിൽ പങ്കെടുപ്പിക്കാവൂ. ഹാജർ നിർബന്ധിക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് വേണം ക്ലാസുകൾ പ്രവർത്തിക്കാനെന്നും കേന്ദ്രസർക്കാരിന്‍റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ ഇവരുടെ കൂടി അനുമതി വാങ്ങി വേണം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ തീരുമാനമെടുക്കാൻ. വിദൂര വിദ്യഭ്യാസവും ഓൺലൈൻ വിദ്യാഭ്യാസത്തിനും അവസരം ലഭ്യമാക്കണം. സയൻസ് വിഷയങ്ങളിൽ പിജി, പിഎച്ച്ഡി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലാബ് ചെയ്യുന്നതിന് ഒക്ടോബർ 15 മുതൽ അവസരം നൽകണം. കേന്ദ്ര സർവകലാശാലകളിൽ വകുപ്പ് മേധാവികൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം. സംസ്ഥാന യൂണിവേഴ്സിറ്റികൾ, സ്വകാര്യ സർവകലാശാലകൾ, കോളേജുകൾ എന്നിവയുടെ കാര്യത്തിൽ ലാബ് സൗകര്യം ഒഴികെയുള്ള എന്ത് തീരുമാനവും സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാവണം.   അണ്‍ലോക്ക് 5.0 നിര്‍ദ്ദേശങ്ങള്‍: ചുവടെ ചിത്രങ്ങളിലൂടെ 

PREV
19
സ്കൂളുകള്‍ എങ്ങനെ തുറക്കും; അണ്‍ലോക്ക് 5.0: അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍
29
39
49
59
69
79
89
99
click me!

Recommended Stories