ഇന്ത്യ : കൊവിഡ് രോഗികള്‍ 2 ലക്ഷം , മരണം 5,815

Published : Jun 03, 2020, 03:53 PM IST

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യയില്‍ കൊവിഡ് 19 വൈറസിന് സമൂഹവ്യാപനം സാധ്യമായിട്ടില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും കഴിഞ്ഞ ഒറ്റ ദിവസത്തില്‍ ഇന്ത്യയില്‍ പുതുതായി രേഖപ്പെടുത്തിയത് 8909 രോഗികളും 217 മരണവും. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,07,615 പേർക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവുമൊടുവിലത്തെ കണക്ക് അനുസരിച്ച് ഇത് വരെ രോഗം ബാധിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5815 ആയി ഉയർന്നു. ഒരു ലക്ഷത്തോളം പേർക്ക്, കൃത്യമായി പറഞ്ഞാൽ, 1,00,303 പേർക്ക് രോഗമുക്തിയുണ്ടായി എന്നത് മാത്രമാണ് ഈ കണക്കുകളിൽ ആശ്വാസം നൽകുന്ന ഏക കാര്യം. പക്ഷേ, ദിവസം തോറും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്, രാജ്യം പോകുന്നതെങ്ങോട്ട് എന്നതിലെ കൃത്യമായ ചൂണ്ടുപലകയാണ്. ലോകത്ത് രോഗവ്യാപനക്കണക്കുകളിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തിയെന്നതും ആശങ്ക കൂട്ടുകയാണ്. ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയില്‍ കൊറോണാ വൈറസിന് സമൂഹ വ്യാപനം സാധ്യമായിട്ടില്ലെന്ന് വീണ്ടും അവകാശപ്പെട്ടു. 

PREV
140
ഇന്ത്യ : കൊവിഡ് രോഗികള്‍ 2 ലക്ഷം , മരണം 5,815

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്താൻ 109 ദിവസം ആണ് എടുത്തത്. എന്നാൽ ഇത് രണ്ട് ലക്ഷമാകാൻ എടുത്തത് 15 ദിവസം മാത്രമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് രോഗബാധയുടെ ഗുരുതരാവസ്ഥ എത്രയുണ്ട് എന്ന് വ്യക്തമാകുന്നത്.

240

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായി മഹാരാഷ്ട്രയിൽ രോഗം കൂടുന്നതിന്‍റെ തോത്, രാജ്യശരാശരിയേക്കാൾ താഴെപ്പോയി എന്നതാണ് ആശ്വാസം നൽകുന്ന മറ്റൊരു കാര്യം. 

340

ഏഴ് ദിവസത്തെ ശരാശരി രോഗ വർദ്ധനാ നിരക്ക് കണക്ക് കൂട്ടുന്ന Compunded Daily Growth Rate (CDGR) അനുസരിച്ച്, കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയശരാശരിയേക്കാൾ താഴെയാണ് മഹാരാഷ്ട്രയിൽ രോഗം കൂടുന്ന നിരക്ക്.

440

രോഗവ്യാപനം അതിന്‍റെ കൊടുമുടിയിൽ എത്താൻ ഇനിയും സമയമെടുക്കുമെന്നും, നിലവിൽ രാജ്യം ആ സാഹചര്യത്തിൽ നിന്ന് ''ഏറെ അകലെയാണ്'' എന്നുമാണ് ഐസിഎംആർ ഇപ്പോഴും വിശദീകരിക്കുന്നത്. 

540

ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം, അൺലോക്ക് ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോൾ, ദിവസം പ്രതി രോഗം ബാധിക്കുന്നവരുടെ ശരാശരി കണക്കിൽ ആയിരത്തോളം പേരുടെ വർദ്ധനയുണ്ടാകുന്ന സാഹചര്യത്തിലും, സ്ഥിതി ഗുരുതരമാണെന്ന വിലയിരുത്തൽ നിഷേധിക്കുകയാണ് ഐസിഎംആർ. 

640

ഇന്ത്യയില്‍ ഇതുവരെയായും കൊറോണാ വൈറസിന് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ്  ഐസിഎംആർ അവകാശപ്പെടുന്നത്. 

740

എന്നാൽ രാജ്യത്ത് കണ്ടെത്തിയ രോഗികളുടെ കണക്കുകൾ പരിശോധിച്ചാൽ ഏതാണ്ട് 77 % കേസുകളുടെയും ഉറവിടം എവിടെ നിന്നാണെന്നത് അതാത് സംസ്ഥാനങ്ങളുടെ ആരോഗ്യവകുപ്പുകൾക്ക് അറിയില്ലെന്ന് ആരോഗ്യവിദഗ്ധർ തന്നെ വ്യക്തമാക്കുന്നു. 

840

ഇത് തന്നെയാണ് സാമൂഹികവ്യാപനത്തിന്‍റെ ലക്ഷണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

940

പ്രധാനമന്ത്രി നിയോഗിച്ച ദൗത്യസംഘത്തിലെ രണ്ട് വിദഗ്ധർ തന്നെ രാജ്യത്തെ സാമൂഹ്യവ്യാപനത്തെക്കുറിച്ച് പല തവണ ആവർത്തിച്ച് മനസ്സിലാക്കാൻ ശ്രമിച്ചിട്ടും, കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. 

1040

എന്നാൽ രാജ്യവ്യാപകമായി സെറോ ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും, ഇതിന്‍റെ ഫലം വന്നാൽ മാത്രമേ സാമൂഹികവ്യാപനം ഉണ്ടോ എന്ന് വ്യക്തമാക്കാൻ കഴിയൂ എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. 

1140

 മിക്ക വികസിത രാജ്യങ്ങളുടെയും കണക്കുകൾ പരിശോധിക്കുമ്പോൾ, സമാനമായ വ‍ർദ്ധന ഇന്ത്യയിലില്ല എന്നാണ് ഐസിഎംആർ ശാസ്ത്രജ്ഞ ഡോ. നിവേദിത ഗുപ്ത ആവര്‍ത്തിച്ച് പറയുന്നത്.

1240

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 72,300 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെയായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

1340

ഇതില്‍ 38,502 കേസുകള്‍ ആക്റ്റീവ് കേസുകളാണ്. 2465 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. അതായത് രാജ്യത്ത് മരിച്ച വരുടെ മൊത്തം എണ്ണത്തിന്‍റെ പകുതി മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 

1440

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവി അടക്കമുള്ള ചേരികളില്‍ വൈറസ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 

1540

മരണ സംഖ്യയില്‍ ആയിരം കടന്ന രണ്ടാമത്തെ സംസ്ഥാനം ഗുജറാത്താണ്. ഗുജറാത്തില്‍ മാത്രം 1092 മരണമാണ് രേഖപ്പെടുത്തിയത്. 17,617 രോഗികളില്‍ 4631 കേസുകള്‍ ആക്റ്റീവാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. 

1640

ഗുജറാത്തില്‍ സമൂഹവ്യാപനത്തിന് കാരണമായത് "നമസ്തേ ട്രംപ്" പരിപാടിയാണെന്ന് പതിപക്ഷം നേരത്തെ ആരോപണമുന്നയിച്ചിരുന്നു. 

1740

ഗുജറാത്തില്‍ ചികിത്സയില്‍ തന്നെ വ്യാപക പരാതികളും ഉയര്‍ന്നിരുന്നു. ആശുപത്രിയില്‍ വച്ച് കൊറോണാ വൈറസ് പോസറ്റീന് രേഖപ്പെടുത്തിയ രോഗി ബസ് സ്റ്റാന്‍റില്‍ മരിച്ച് കിടന്നത് ഏറെ വിവാദമായിരുന്നു. 

1840

രാജ്യത്ത് രോഗ വ്യാപനത്തില്‍ മൂന്നാമത് നില്‍ക്കുന്ന സംസ്ഥാനം ദില്ലിയാണ്. രാജ്യ തലസ്ഥാനത്തെ രോഗവ്യാപനം പോലും തടയാന്‍ കഴിയാത്തത് കേന്ദ്രസര്‍ക്കാറിന് മഹാമാരി പ്രതിരോധിക്കുന്നതില്‍ കൃത്യമായ പദ്ധികളില്ലാത്തതിനാലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

1940

ദില്ലിയില്‍ ഇതുവരെയായി 22,132 രോഗികളിലാണ് കൊവിഡ് 19 പോസറ്റീവ് രേഖപ്പെടുത്തിയത്. ഇതില്‍ 12,333  കേസുകള്‍ ആക്റ്റീവ് ആണ്. ഇതുവരെയായി 556 പേര്‍ മരിച്ചു. 

2040

ഏറ്റവും കൂടുതല്‍ മരണമുണ്ടായ നാലാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. 8420 രോഗികളുള്ള മധ്യപ്രദേശില്‍ 2835 ആക്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 364 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

2140

335 പേര്‍ മരിച്ച പശ്ചിമ ബംഗാളാണ് മരണ സംഖ്യ കൂടുതലുള്ള മറ്റൊരു സംസ്ഥാനം.  6168 രോഗികളില്‍ 3423 കേസുകള്‍ ആക്റ്റീവാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. 

2240

ഉത്തര്‍പ്രദേശില്‍ 222  പേര്‍ മരിച്ചു. 8361 കേസുകളില്‍ 3109 കേസുകള്‍ ആക്റ്റീവാണ്. ഏഴാമതായി 203 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത രാജസ്ഥാനാണ് ഉള്ളത്. 9073 രോഗികളുള്ള സംസ്ഥാനത്ത് 2735 കേസുകള്‍ ആക്റ്റീവാണ്. 

2340

കേരളത്തിന്‍റെ അയല്‍ സംസ്ഥാനമായ തമിഴ്നാട് 197 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 24,586 രോഗികളില്‍ 10,683 രോഗികള്‍ ആക്റ്റീവാണ്. 

2440

ഇതിനിടെ ലോക്ഡൗൺ വിജയമായിരുന്നുവെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി തന്നെ രംഗത്തെത്തി.  ജീവൻ രക്ഷിക്കാനുള്ള സമയോചിതനടപടിയായിരുന്നു ലോക്ക്ഡൗൺ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. 

2540

ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വാർഷിക സമ്മേളനത്തിൽ മോദി പറഞ്ഞു. 

2640

കൊവിഡ് പടർന്നു തുടങ്ങിയപ്പോൾ ഇന്ത്യ ശരിയായ സമയത്ത് ശരിയായ നടപടികൾ എടുത്തുവെന്നാണ് പ്രധാനമന്ത്രിയുടെ  അവകാശവാദം. ലോക്ക്ഡൗൺ എന്തു വലിയ സ്വാധീനം ചെലുത്തി എന്ന് ഇപ്പോൾ വ്യക്തമാകുകയാണെന്നും മോദി പറഞ്ഞു. 

2740
2840

ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുമ്പോഴാണ് ശക്തമായി പ്രതിരോധിച്ച് നരേന്ദ്രമോദി രംഗത്ത് വരുന്നത്. 

2940

ലോക് ഡൗൺ കാലം അവസാനിപ്പിച്ച് രാജ്യം തുറന്നിരിക്കുകയാണ്. അതിന്‍റെ ആദ്യ ഘട്ടത്തിലേക്ക് രാജ്യം കടന്നു. രാജ്യത്തെ വ്യവസായിക രംഗത്ത് പൂർണ്ണ വിശ്വാസമുണ്ടെന്നും മോദി വ്യക്തമാക്കി. 

3040
3140

പാവപ്പെട്ട ജനങ്ങൾക്ക് സഹായം ഉറപ്പുവരുത്തിയെന്നും ഇതര സംസ്ഥാന തൊഴിലാളികൾക്കും, സ്ത്രികൾക്കും, കർഷകർക്കും സഹായം എത്തിച്ചുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. 

3240

50 ലക്ഷം സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് ഇ എസ് ഐ ആനുകൂല്യങ്ങൾ കിട്ടിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. മാത്രമല്ല ഇന്ന് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ എവിടെയും വിൽക്കാവുന്ന സാഹചര്യമുണ്ടെന്ന് അവകാശപ്പെട്ടു. 

3340
3440

രാജ്യം ശക്തമായി കൊവിഡ് ഭീഷണിയെ നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് അവകാശപ്പെട്ടു.  ജനങ്ങളാണ് പോരാട്ടം നയിക്കുന്നതെന്നും രാജ്യം തുറക്കുമ്പോൾ ശ്രദ്ധയോടെ മുന്നോട്ട് പോകണമെന്നും നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു. 

3540

രാജ്യത്തെ വ്യവസായങ്ങൾ മെല്ലെ തിരിച്ചു വരികയാണെന്നും മോദി അവകാശപ്പെട്ടു. ഇതിനിടെ ലോക്ഡൗണ്‍ ജൂണ്‍ 8 വരെ നീട്ടി. 

3640
3740

തൊഴിലാളികലെയും പാവപ്പെട്ടവരെയും പ്രതിസന്ധി കൂടുതൽ ബാധിച്ചുവെന്നും ഈ ഘട്ടത്തിൽ രാജ്യം അവർക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

3840

തൊഴിലാളികളെ തിരിച്ചെത്തിക്കുന്ന റെയിൽവേ ജീവനക്കാരെ നമിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി. തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസനത്തിന് ആവശ്യമാണെന്നും തൊഴിലാളികളുടെ ശക്തി രാജ്യം പ്രയോജനപ്പെടുത്തി രാജ്യം സ്വയം പര്യാപ്തതിയിലേക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

3940
4040

എന്നാല്‍, ഇതിനിടെ ലോക്ഡൗണില്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാനുള്ള വാഹനം കിട്ടാതെ നടന്ന് പോകവേ ഉണ്ടായ അപകടങ്ങളിലും വെള്ളം കിട്ടാതെ നിര്‍ജ്ജലീകരണം സംഭവിച്ചും നൂറ് കണക്കിന് തൊഴിലാളികളാണ് മരിച്ച് വീണത്. എന്നാല്‍, ഈ അടിസ്ഥാന വര്‍ഗ്ഗത്തെ കുറിച്ച് മോദി തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു പോലുമില്ല. 

click me!

Recommended Stories