കൊവിഡ്19 ; ഒരു ലക്ഷം കടന്ന് മഹാരാഷ്ട്ര, മരണം 3,717

Published : Jun 13, 2020, 03:35 PM IST

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നപ്പോള്‍ മഹാരാഷ്ട്രയില്‍ ഒരു ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതായത് രാജ്യത്തെ മൊത്തം രോഗികളില്‍ മൂന്നില്‍ ഒന്ന് മഹാരാഷ്ട്രയില്‍ മാത്രമാണ്. മരിച്ചവരില്‍ 40 ശതമാനവും മഹാരാഷ്ട്രയിലാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്ന് ദിവസമാണ് മൂവായിരത്തിലേറെ പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം  3717 ആയി.    

PREV
123
കൊവിഡ്19 ; ഒരു ലക്ഷം കടന്ന് മഹാരാഷ്ട്ര, മരണം 3,717

നിലവിൽ മഹാരാഷ്ട്രയില്‍ 49,616 പേരാണ് ചികിത്സയിലുള്ളത്. മുംബൈയിൽ പുതിയ രോഗികളുടെ  തോത് കുറയുന്നത് മാത്രമാണ് ഏക പ്രതീക്ഷ. 

223

മെയിൽ ദിവസേനയുണ്ടാകുന്ന ആകെ രോഗികളുടെ 60 ശതമാനത്തിലേറെ മുംബൈയിൽ നിന്നായിരുന്നു. ജൂണിൽ ഇത് 40 ശതമാനത്തിന് താഴെയെത്തി. 

323
423

ധാരാവിയടക്കം അതിതീവ്രബാധിത നഗരമേഖലകളിലും പുതിയ രോഗികളുടെ എണ്ണവും മരണ സംഖ്യയും നിയന്ത്രണവിധേയമായിട്ടുണ്ട്. 

523

എന്നാൽ മുംബൈയ്ക്ക് പുറത്ത് മറ്റ് ജീല്ലകളിൽ രോഗം പടരുന്നതാണ് ഇപ്പോഴത്തെ ആശങ്ക. നിലവിലെ സാഹചര്യത്തിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിലില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

623
723

മഹാരാഷ്ട്രയില്‍ ആദ്യ കൊവിഡ്19 രോഗിയെ സ്ഥിരീകരിക്കുന്നത് പൂനെയില്‍ മാര്‍ച്ച് 9നാണ്. എന്നാല്‍, മാര്‍ച്ച് 25 ന് ഇന്ത്യ ലോക്ഡൗണിലേക്ക് പോകുമ്പോഴേക്കും മൂന്ന് മരണവും 122 രോഗികളും മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നു.  

823

ലോക്ഡൗണ്‍ ആരംഭിച്ച് ഒരു മാസത്തിന് ശേഷം എപ്രില്‍ 25 ന് 323 മരണവും 7628 രോഗികളുമാണ് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നത്. 

923

ലോക്ഡൗണ്‍ ആരംഭിച്ച് രണ്ട് മാസം തികഞ്ഞ മെയ് 25 ന് 1,694 മരണവും 52,667 രോഗികളും മഹാരാഷ്ട്രയില്‍ മാത്രം രേഖപ്പെടുത്തി. 

1023

ലോക്ഡൗണ്‍ കൃത്യമായി നടപ്പാക്കുന്നതില്‍ സംഭവിച്ച പിഴവുകളാണ് മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായത്. 

1123

മെയ് 25 ന് ശേഷം ജൂണ്‍ 13 ആകുമ്പോഴേക്കും മഹാരാഷ്ട്രയില്‍ മാത്രം 1,01,141 രോഗികളാണ് ഉള്ളത്. മരണമാകട്ടെ 3,717.  ഇതിനകം രോഗം ഭേദമായത്  47,796 പേര്‍ക്ക്. 

1223

ഇന്നലെ മാത്രം 3493 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 127 പേരുടെ മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 

1323

മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപന തോതില്‍ ചെറിയ കുറവ് വന്നെങ്കിലും കൊവിഡ് 19 രോഗാണു രാജ്യത്തെമ്പാടും കൂടുതൽ ശക്തമാകുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 

1423

വിവിധ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. തമിഴ്‌നാട്ടിൽ 1,982 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 

1523

തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 18 പേരാണ് കൊവിഡ് രോഗം ബാധിച്ച് മരിച്ചത്. ചെന്നൈയിൽ മാത്രം ഇന്നലെ 1,479 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 

1623

ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ ആകെ എണ്ണം 40,698 ആയി ഉയർന്നു. ആകെ മരണസംഖ്യ 367 ആണ്. ഇന്ന് മരിച്ചവരിൽ 15 പേരും ചെന്നൈയിലായിരുന്നു. ചെന്നൈയിൽ കൂടുതൽ മേഖലകളിൽ പുതിയ രോഗികളെ കണ്ടെത്തിയതോടെ ഭീതി ഉയരുകയാണ്.

1723

കർണാടകത്തിൽ ഇന്നലെ 271 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏഴ് പേർ 24 മണിക്കൂറിനിടെ മരിച്ചു. സംസ്ഥാനത്തെ അകെ കൊവിഡ് ബാധിതർ 6516 ആയി. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2995 ആണ്. 

1823

മഹാരാഷ്ട്രയിൽ രോഗബാധയേറ്റവരുടെ ആകെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരണം 3717 ആി. നിലവിൽ 49616 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്ന് 1718 പേർക്ക് കൊവിഡ് രോഗം ഭേദമായി.

1923

ദില്ലിയിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 2137 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് ഒരു ദിവസത്തെ കോവിഡ്‌ രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നു. 

2023

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36824 ആയി. 71 രോഗികൾ കൂടി മരിച്ചതോടെ ആകെ മരണം 1214 ആയി. 13398 പേർക്കാണ് ദില്ലിയില്‍ ഇതുവരെ രോഗം ഭേദമായത്.

2123

കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സരോജിനി നഗർ മിനി മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചു. ഈ മാസം 15 മുതൽ 30 വരെ അടച്ചിടാനാണ് തീരുമാനിച്ചത്. ഈ മാർക്കറ്റിലെ നൂറോളം കടകളാണ് അടയ്ക്കുന്നത്. 

2223

കൊവിഡ് ഭീതി കണക്കിലെടുത്ത് മിനി മാർക്കറ്റ് അസോസിയേഷനാണ് ഈ തീരുമാനം എടുത്തത്. മാർക്കറ്റിലെ വലിയ കടകളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

2323

അതേസമയം ഗുജറാത്തിൽ ഇന്നലെ 495 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 22,562 ആയി. ഇന്നലെ മാത്രം 31 പേർ വൈറസ് ബാധയേറ്റ് മരിച്ചു. ആകെ 1,416 പേരാണ് ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 
 
click me!

Recommended Stories