കൊവിഡ്19 രോഗികളില്‍ ഇന്ത്യ നാലാമത്; മരണം 8,501

First Published Jun 12, 2020, 12:05 PM IST


ലോക്ഡൗണില്‍ പുതിയ ഇളവുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നതിനിടെ ലോകരാജ്യങ്ങളിലെ കൊവിഡ് വ്യാപനനിരക്കിൽ ഇന്ത്യ നാലാമത്. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തിൽ ഇന്ത്യ ബ്രിട്ടണിനെ മറികടന്നതായി കൊവിഡ് വേൾഡോ മീറ്റർ വ്യക്തമാക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,98,283. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഇന്ത്യ രണ്ടാമതാണ്. മെയ് 24 ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനെട്ട് ദിവസത്തിനുള്ളിലാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. ഇതിനിടെ 8501 പേര്‍ രാജ്യത്ത് ഇതുവരെയായി മരിച്ചു. അതേസമയം ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 24 മണിക്കൂറിനിടെ 10,956 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് പ്രതിദിന വർധന പതിനായിരം കടക്കുന്നത്. 24 മണിക്കൂറിനിടെ 396 പേരാണ് രാജ്യത്ത് മരിച്ചത്.  ഇത് വരെ 1,47,194 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 
 

രാജ്യത്ത് കൊവിഡ് വലിയൊരു വിഭാഗത്തെ ബാധിച്ചേക്കാമെന്നും വരും ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. രോഗം മാസങ്ങളോളം നീണ്ട് നിന്നേക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.
undefined
രാജ്യത്തെ 83 ജില്ലകളിലെ 26,400 പേരില്‍ നടത്തിയ സെറോളജിക്കല്‍ സര്‍വ്വേയുടെ ഫലമാണ് ഐസിഎംആര്‍ പുറത്ത് വിട്ടത്. നിലവിലുള്ള രോഗബാധിതരുടെ മൂന്നിരട്ടി പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്നും എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ രോഗം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നും ഐസിഎംആര്‍ പറയുന്നു.
undefined
ഇത് രാജ്യത്ത് നടത്തുന്ന ടെസ്റ്റുകളുടെ അപര്യാപ്തതയെയാണ് ചൂണ്ടിക്കാട്ടുന്നത്. നഗരപ്രദേശങ്ങളിലെ ചേരികളില്‍ രോഗവ്യാപനം അതിതീവ്രമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
undefined
അതേസമയം ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 75,96,987 മായി ഉയര്‍ന്നു. 4,23,844 പേര്‍ മരിച്ചു. 4,937 പേരാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത്.
undefined
ബ്രസീലിൽ മാത്രം ഇന്നലെയും ആയിരത്തിൽ അധികം പേർ മരിച്ചു. ബ്രസീലില്‍ ആകെ രോഗികൾ എട്ട് ലക്ഷം കടന്നു. രോഗവ്യാപനം ഓഹരിവിപണികളിലും പ്രതിഫലിച്ചു.
undefined
ഇതിനിടെ കൊവിഡ്‌ രോഗികളുടെ മരണവുമായി ബന്ധപ്പെട്ട് ദില്ലി സർക്കാര്‍ പുറത്തുവിട്ട കണക്ക് തള്ളി ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ. മൂന്ന് കോർപ്പറേഷനുകളിലായി ഇതുവരെ 2098 മൃതദേഹം സംസ്‌കരിച്ചുവെന്നാണ് നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറയുന്നത്.
undefined
എന്നാല്‍, ദില്ലി സർക്കാരിന്‍റെ കണക്ക് പ്രകാരം ദില്ലിയിൽ ഇതുവരെ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
undefined
ദില്ലി സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ കണക്ക് പ്രകാരം, സംസ്ഥാനത്ത് ഇതുവരെ 984 പേര്‍ മാത്രമാണ് വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചത്. ഇത് തള്ളിയാണ് ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
undefined
സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ ഇരട്ടിയിലേറെയാണ് ഇത്. ദില്ലിയിലെ വിവിധ ശ്മശാനങ്ങളിലായി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ച 2,098 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നാണ് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ പറയുന്നത്.
undefined
ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍, സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1080 മൃതദേഹങ്ങളും നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 976 മൃതദേഹങ്ങളും ഈസ്റ്റ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 42 മൃതദേഹങ്ങളും സംസ്‌കരിച്ചു.
undefined
അതേസമയം, ദില്ലി സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 32,810 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതില്‍‍ 12,245 പേര്‍ക്ക് രോഗം ഭേദമായി. 19,581 പേരാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളതെന്നാണ്.
undefined
ഇതിനിടെ ദില്ലിയിലെ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിച്ച് പഴകിയ പിപിഇ കിറ്റും ഗ്ലൗസുമായാണ് കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്ന ആരോപണങ്ങളും ഉയര്‍ന്നു.
undefined
കൊവിഡ് ബാധിച്ച് ദില്ലിയില്‍ ഒരുമാസത്തിനിടെ രണ്ട് മലയാളി നഴ്സുമാരാണ് മരിച്ചത്. 1500 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
undefined
രോഗികളുടെ എണ്ണമുയര്‍ന്നതോടെ പന്ത്രണ്ട് മണിക്കൂറിലേറെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ജോലി സമയം. സുരക്ഷിതമല്ലാതെ ജീവിതം. സുരക്ഷ ഉറപ്പാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടിട്ടും നടപടിയെടുത്തില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും പ്രതികരിച്ചു.
undefined
മുപ്പത്തിമൂവായിരത്തിലേറെയാണ് ദില്ലിയിലെ കൊവിഡ് രോഗികള്‍. ഈമാസം അവസാനത്തോടെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ആശുപത്രികളുടെ ഈ പെരുമാറ്റം കൊവിഡ് പ്രതിരോധ നടപടികളെയും ബാധിക്കും.
undefined
നിലവിലെ രീതിയിലെ രോഗബാധ ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയാണെന്ന് ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
undefined
കൊവിഡ് കേസുകൾ ഈ വിധം ഉയർന്നാൽ മെഡിക്കൽ സംവിധാനത്തിന് കൂടുതൽ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പാണ് കേന്ദ്രം നൽകുന്നത്. ഓഗസ്റ്റിന് മുൻപേ വെൻറിലേറ്ററുകളും, തീവ്രപരിചരണ വിഭാഗവും നിറയുമെന്ന് കേന്ദ്രം ആശങ്കപ്പെടുന്നു.
undefined
മഹാരാഷ്ട്രയിൽ എൻസിപി നേതാവും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ഡെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം.
undefined
രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് ആവർത്തിക്കുകയും, കൂടുതൽ ഇളവുകളുമായി ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുകയും ചെയ്യുന്നതിനിടെയാണ് രോഗികളുടെ എണ്ണത്തിലെ വൻവർദ്ധന.
undefined
മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എഴുപത് ശതമാനവും ഉള്ളത്. ഇതില്‍ തന്നെ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയിലെയും രാജ്യതലസ്ഥാനമായ ദില്ലിയിലെയും കൈവിട്ട രീതിയിലുള്ള രോഗ വര്‍ദ്ധന ഏറെ ആശങ്ക ഉയര്‍ത്തുന്നു.
undefined
രാജ്യത്ത് കൂടുതല്‍ രോഗികള്‍ വര്‍ദ്ധിക്കുമ്പോഴും കണക്കുകള്‍ക്ക് പിറകേയാണ് ഐസിഎംആര്‍. ജനസംഖ്യാ അനുപാതം വച്ച് കണക്കാക്കുമ്പോൾ ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറവാണെന്ന് ഐസിഎംആർ ആവര്‍ത്തിച്ച് അവകാശപ്പെടുന്നു.
undefined
എന്നാല്‍, ന​ഗരപ്രദേശങ്ങളിലെ ചേരികളിൽ രോ​ഗവ്യാപന തോത് വളരെക്കൂടുതലാണ്. രോ​ഗം വലിയ രീതിയിൽ പടരാൻ സാധ്യതയുണ്ടെന്നും സംയുക്തവാർത്താ സമ്മേളനത്തിൽ ഐസിഎംആർ പ്രതിനിധികൾ പറഞ്ഞു.
undefined
രാജ്യത്തെ രോ​ഗമുക്തി നിരക്ക് 49.2 ശതമാനമാണ്. സെറോ സർവ്വേയിലൂടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കഴിഞ്ഞു. 83 ജില്ലകളിലാണ് സർവ്വേ നടത്തിയത്. 73 ശതമാനം പേർക്ക് രോ​ഗം വന്നുപോയതായാണ് നി​ഗമനം.
undefined
രോ​ഗം പരക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കണം. കൊവി‍ഡ് മാസങ്ങളോളം നിലനിൽക്കും. ഇതുവരെ സാമൂഹികവ്യാപനമില്ല.
undefined
എന്നാൽ, വലിയൊരു ജനസമൂഹത്തിന് കൊവിഡ് ഭീഷണി നിലനിൽക്കുകയാണെന്നും ആരോ​ഗ്യമന്ത്രാലവും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഐസിഎംആർ വ്യക്തമാക്കി.
undefined
ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക മഹാരാഷ്ട്രയിലെ മുംബൈ നഗരമാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരവും സാമ്പത്തിക തലസ്ഥാനവുമായ മുംബൈയില്‍ രോഗവ്യാപനത്തിലുണ്ടാകുന്ന വര്‍ദ്ധനവും ഉയരുന്ന മരണ സംഖ്യയും രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്നു.
undefined
97,648 രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതുവരെയായി 3,590 പേര്‍ മരിച്ചു. രോഗവ്യാപനത്തോത് അനുസരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ഒരു ലക്ഷം രോഗികള്‍ ആകുമെന്ന് കരുതുന്നു.
undefined
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണവും രോഗികളുമുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം തന്നെ ചൈനയിലെ മൊത്തം രോഗികളുടെ എണ്ണത്തെ മറികടന്നിരുന്നു.
undefined
വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇതുവരെയായി 83,064 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 4,634 മരണവും റിപ്പോര്‍ട്ട് ചെയ്തതു.
undefined
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 3,607 പുതിയ കേസുകളാണ്. ഇന്നലെ മാത്രം 152 മരണവും റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയിലാകട്ടെ ഇന്നലെ 20 കേസുകളടക്കം 1984 രോഗികളാണുള്ളത്.
undefined
മുംബൈ നഗരത്തില്‍ മാത്രം 1540 പുതിയ രോഗികള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ മാത്രം ഇപ്പോള്‍ 53,985 രോഗികളുണ്ട്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 97 മരണവും മടക്കം 1952 പേരാണ് മുംബൈ നഗരത്തില്‍ മാത്രം മരിച്ചത്.
undefined
38,716 രോഗികളുള്ള തമിഴ്നാട്ടില്‍ ഇതുവരെയായി 349 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈ നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 27,000 രോഗികളാണ്.
undefined
രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ദില്ലിയില്‍ 34,687 രോഗികളുണ്ട്. 1,085 പേര്‍ മരിച്ച ദില്ലി മരണനിരക്കില്‍ മൂന്നാംസ്ഥാനത്താണ്.
undefined
22,032 രോഗികള്‍ മാത്രമേ ഉള്ളൂവെന്ന് അവകാശപ്പെടുന്ന ഗുജറാത്ത് പക്ഷേ, മരണ നിരക്കില്‍ രണ്ടാമതാണ്. 1,385 പേരാണ് ഗുജറാത്തില്‍ കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള അഹമ്മദാബാദില്‍ മാത്രം 1,117 പേരാണ് മരിച്ചത്.
undefined
രോഗികളുടെ എണ്ണത്തില്‍ അഞ്ചാമതുള്ള ഉത്തര്‍പ്രദേശില്‍ 12,088 രോഗികളുണ്ട്. 345 മരണമാണ് ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
undefined
ഇതിനിടെ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൊവിഡ് 19 രോഗം മൂര്‍ച്ചിച്ച് സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ച മുഹമ്മദ് അന്‍വര്‍ (42) ന്‍റെ മൃതദേഹം പൊലീസ് നോക്കി നില്‍ക്കേ മാലിന്യ വണ്ടിയില്‍ കയറ്റിക്കൊണ്ട് പോയത് വിവാദമായി. ഉത്തര്‍പ്രദേശില്‍ രോഗികളോട് മോശമായ രീതിയാലാണ് പെരുമാറുന്നതെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് ഈ സംഭവം.
undefined
11,838 രോഗികളുള്ള രാജസ്ഥാനില്‍ 265 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 10,241 രോഗികളാണുള്ളത്. 431 മരണവും റിപ്പോര്‍ട്ട് ചെയ്തു.
undefined
442 പേര്‍ മരിച്ച ബംഗാളിലാകട്ടെ 9,768 രോഗികളാണുള്ളത്. പതിനായിരം രോഗികളുള്ള ഇന്ത്യയിലെ എട്ടാം സംസ്ഥാനമായി ബംഗാള്‍ മൂന്ന് ദിവസത്തിനുള്ളില്‍ മാറുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
undefined
എന്നാല്‍, ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യാത്തെ രോഗബാധയെ പ്രതിരോധിക്കാന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. അരുണാചല്‍ പ്രദേശില്‍ 61 രോഗികളുണ്ടെങ്കിലും ഒരു മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
undefined
ഗോവ (417 രോഗികള്‍ ) മണിപ്പൂര്‍ (366 രോഗികള്‍), മിസോറാം (102 രോഗികള്‍ ), നാഗാലാന്‍റ് (128 രോഗികള്‍ ), സിക്കിം (14 രോഗികള്‍) എന്നീ സംസ്ഥാനങ്ങളിലും അന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം ( 38 രോഗികള്‍ ) ദാദര്‍ ആന്‍റ് നഗര്‍ ഹവേലി ദാമന്‍ദ്യു ദ്വീപ് സമൂഹം ( 30 രോഗികള്‍ ) -ങ്ങളിലും ഇതുവരെയായിയും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
undefined
undefined
undefined
click me!