കൊവിഡ് 19 ; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്

Published : Jul 06, 2020, 12:54 PM ISTUpdated : Jul 07, 2020, 08:55 AM IST

ലോകത്ത് കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് വോള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് 25,000 കടന്നേക്കുമെന്ന റിപ്പോര്‍ട്ടിന് പുറകേയാണ് ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ മൂന്നാമതെത്തിയെന്ന കണക്കുകളും വരുന്നത്. പുതിയ കണക്ക് പ്രകാരം റഷ്യയെക്കാള്‍ രോഗികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് വേള്‍ഡോ മീറ്റര്‍ രേഖപ്പെടുത്തുന്നത്. വൈറസ് വ്യാപനത്തെ കുറിച്ചുള്ള കണക്കുകള്‍ പുറത്ത് വിടുന്ന സൈറ്റാണ് വോള്‍ഡോ മീറ്റര്‍. അതേ സമയം ജനസംഖ്യയില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ സമൂഹവ്യാപനമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന അവസ്ഥയാണ്. 

PREV
137
കൊവിഡ് 19 ; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്

വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്. 29,82,928 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെയായി രോഗം ബാധിച്ചത്. 1,32,569 പേര്‍ മരിച്ചു. 12,89,564 പേര്‍ക്ക് രോഗം ഭേദമായി. 

237

രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ 16,04,585 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 64,900 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 9,78,615 പേര്‍ക്ക് ബ്രസീലില്‍ രോഗം ഭേദമായി. 

337
437

രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള ഇന്ത്യയില്‍ 6,97,836 പേര്‍ക്ക് രോഗം ബാധിച്ചു. എന്നാല്‍ മരണസംഖ്യയില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ്. അവസാന കണക്കുകള്‍ കിട്ടുമ്പോള്‍ 19,700 പേര്‍ക്ക് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായി. 

537

അതേ സമയം ഇന്ത്യയില്‍ 4,24,891 പേര്‍ക്ക് രോഗം ഭേദമായി. 61 ശതമാനമാണ് നിലവില്‍ ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 

637
737

ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിപക്ഷവും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. പല ഇന്ത്യന്‍ ഗ്രാമങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും കിട്ടാത്തഅവസ്ഥ നില നില്‍ക്കേ വൈറസ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് പടര്‍ന്നാണ് അതിഭീകരമായ അസ്ഥയിലൂടെയാകും ഇന്ത്യ കടന്നു പോവുക. 

837

ഇതുവരെയായി ഇന്ത്യയില്‍ മുംബൈ, ദില്ലി, ചെന്നൈ എന്നീ പ്രധാനപ്പെട്ട നഗരങ്ങളിലാണ് വൈറസ് വ്യാപനം സ്ഥിരീകരിച്ചത്. 

937
1037

ആശുപത്രികള്‍ അടക്കം എല്ലാ വിധ സൗകര്യങ്ങളുമുള്ള മെട്രോ നഗരങ്ങളില്‍ പോലും വൈറസ് വ്യാപനത്തെ തടുത്ത് നിര്‍ത്താനോ വ്യാപനം തടയാനോ സാധിക്കാത്ത അവസ്ഥയില്‍ ഗ്രാമങ്ങളിലേക്ക് വൈറസ് വ്യാപനമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന അവസ്ഥയാണ്. 

1137

99,69,662  പേര്‍ക്ക് ഇന്ത്യയില്‍ ഇതുവരെയായി കൊവിഡ് ടെസ്റ്റ് നടത്തിയെന്ന് വോള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു. അതായത് പത്ത് ലക്ഷം പേര്‍ക്ക് 7,224 എന്ന കണക്കിലാണ് ഇന്ത്യയില്‍ പരിശോധനകള്‍ നടക്കുന്നത്. 

1237
1337

ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 138,01,59,707  -യാണ് ജനസംഖ്യ. ജനസംഖ്യാ അനുപാതത്തില്‍ നടക്കുന്ന പരിശോധനകളുടെ കാര്യത്തില്‍ ഇന്ത്യ 138 സ്ഥാനത്താണെന്ന് വോള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. 

1437

രോഗവ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ വഴി രോഗബാധയേറ്റവരെ കണ്ടെത്തി സമൂഹവ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കുന്ന രീതിയില്‍ ഇവരെ ക്വാറന്‍റീന്‍ ചെയ്യിക്കുകയെന്നതാണ്. 

1537

പരിശോധനകള്‍ വൈകുന്നത് വൈറസിന്‍റെ സമൂഹവ്യാപനത്തിന് ആക്കം കൂട്ടും. ഇത് ഏറെ ആശങ്കയാണ് ഉയര്‍ത്തുന്നത്. 

1637

ലോക ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയാകട്ടെ 10 ലക്ഷം പേര്‍ക്ക് 1,13,588 എന്നതരത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. ഇത്രയും പരിശോധനകള്‍ നടത്തിയിട്ടും അമേരിക്കയില്‍ സമൂഹവ്യാപനം തുടരുന്നത് രാജ്യത്തെ ക്രമസമാധന പ്രശ്നങ്ങള്‍ കാരണമാണ്.

1737

ഇന്ത്യയില്‍ സര്‍ക്കാര്‍ കണക്കുകളില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തില്‍ ഇപ്പോഴും രോഗവ്യാപനം ഭീകരമായി തുടരുകയാണ്. 

1837

ഏഷ്യയിലെ ഏറ്റവും വലിയ കോളനിയായ ധാരാവിയില്‍ സമൂഹവ്യാപനം തടയാനും അതുവഴി രോഗം നിയന്ത്രിക്കാനും കഴിഞ്ഞെങ്കിലും മുംബൈ നഗരത്തില്‍ പ്രാന്തപ്രദേശങ്ങളില്‍ രോഗവ്യാപനം തീവ്രമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

1937

2,06,619 രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്. 8,822 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1,11,740 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗം ഭേദമായി. 

2037

ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 6555 കേസുകളും 151 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 63 പേർ മരിച്ചതോടെ ആകെ മരണസംഖ്യ  8,822 കടന്നു. പക്ഷേ അപ്പോഴും സജീവമായ 86,057 രോഗികളുണ്ടെന്നത് മഹാരാഷ്ട്രയെ ആശങ്കയിലാക്കുന്നു. 

2137

ദില്ലിയിൽ ഇന്നലെ 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 99,444 ആയി. ഇന്ത്യയില്‍ രോഗവ്യാപനമുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ദില്ലി. 99,444 പേര്‍ക്കാണ് ദില്ലിയില്‍ ഇതുവരെയായി രോഗബാധയേറ്റത്. 

2237

3,067 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 71,339 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 25,038 സജീവകേസുകളാണ് ദില്ലിയില്‍ ഉള്ളത്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രമായ ദില്ലി ഛത്തർപൂരിലെ സർദാർ പട്ടേൽ കൊവിഡ് കെയർ സെന്ററിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി.

2337

പതിനായിരത്തിലേറെ കിടക്കകളാണ് ഇവിടെ സജ്ജമാക്കുന്നത്. 10 ശതമാനം കിടക്കകൾക്ക് ഓക്സിജൻ സൗകര്യമുണ്ട്. പരിചരിക്കാൻ മൂവായിരത്തോളം ആരോഗ്യപ്രവർത്തകരും 57 ആംബുലൻസും ഇ റിക്ഷകളും സജ്ജം. കൊവിഡ് സെന്‍ററിന്‍റെ നടത്തിപ്പ് ചുമതല ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിനാണ്.

2437

തമിഴ്നാട്ടില്‍ 1,11,151 രോഗികളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1510 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 62,778 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 46,863 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. 

2537

ചെന്നൈ ഉൾപ്പടെ തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന നാല് ജില്ലകളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുണ്ട്. പച്ചക്കറി, പലചരക്ക് കടകൾ വൈകിട്ട് ആറ് വരെ തുറന്ന് പ്രവർത്തിക്കും.

2637

നിയന്ത്രണങ്ങളോടെ ഓട്ടോ ടാക്സി സർവീസുകൾക്ക് അനുമതിയുണ്ട്. മാളുകൾ ഒഴികെ മറ്റ് കടകൾ 50 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കും. ബാർബർഷോപ്പുകൾക്കും ബ്യൂട്ടിപാർലറുകൾക്കും മത്സ്യവിൽപ്പന കടകൾക്കും തുറക്കാം. 

2737

ഹോട്ടലുകളിൽ നിന്ന് പാഴ്സൽ അനുവദിക്കും. ഐടി സ്ഥാപനങ്ങൾക്കും സ്വകാര്യ ഓഫീസുകൾക്കും അമ്പത് ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഗ്രാമീണ മേഖലയിൽ ചെറിയ ആരാധനാലയങ്ങൾ തുറക്കാനും തമിഴ്നാട് സര്‍ക്കാര്‍ അനുമതിനല്‍കി. 

2837

കർണാടകയിലും കൊവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുകയാണ്. ഇന്നലെ മാത്രം 1,925 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെയായി കര്‍ണ്ണാടകയില്‍ 23,474 പേര്‍ക്ക് രോഗം ബാധിച്ചു. 372 പേര്‍ മരിച്ചു. 9,847 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 13,255 സജീവമായി രോഗികള്‍ ഇപ്പോഴും സംസ്ഥാനത്തുണ്ട്. 

2937

36,037 രോഗികളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1943 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 25,892 പേര്‍ക്ക് ഗുജറാത്തില്‍ രോഗം ഭേദമായി. സജീവമായ കേസുകള്‍ ഗുജറാത്തില്‍ കുറവാണ്. 8,202 സജീവമായ കേസുകള്‍ മാത്രമേ സംസ്ഥാനത്ത് ഇപ്പോഴൊള്ളൂവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിദശീകരണം. 

3037

രാജസ്ഥാനിലും രോഗികളുടെ എണ്ണം 20,164 ആണ്. 456 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 15,928 പേര്‍ക്ക് രോഗം ഭേദമായി. തെലുങ്കാനയിലും രോഗവ്യാപനം ഏറുകയാണ്. 23,902 രോഗികളാണ് തെലുങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 295 മരണം മാത്രമേ തെലുങ്കാനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. 

3137

ഉത്തര്‍പ്രദേശില്‍ ഇതുവരെയായി 27,707 പേര്‍ക്ക് രോഗം ബാധിച്ചു. 785 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 18,761 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 8,161 സജീവമായി കേസുകളുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. 

3237

ബംഗാളിലും രോഗികളുടെ എണ്ണം 22,126 ആയി. 757 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 14,711 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 6,658 സജീവമായ കേസുകള്‍ സംസ്ഥാനത്തുണ്ട്. 

3337

ദില്ലി, ഗുജറാത്ത്‌, ഉത്തർപ്രദേശ് തുടങ്ങി 21 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ മുന്നിലാണെന്ന് ഇതിനിടെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

3437

കേരളത്തില്‍ ഇത് ആദ്യമായി സമൂഹവ്യാപനം ഉണ്ടായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 

3537

കേരളത്തില്‍ ഇതുവരെയായി 5,429 പേര്‍ക്ക് രോഗം ബാധിച്ചു. 26 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3,174 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 2,230 സമീവമായ കേസുകളുണ്ട്.
 
3637
3737

കാസര്‍കോടും തിരുവന്തപുരത്തും സ്ഥിതി ആശങ്കാജനകമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. തിരുവനന്തപുരത്ത് ഒരാഴ്ചത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 

click me!

Recommended Stories