ദില്ലി ചലോ; ദില്ലി അതിര്‍ത്തിയില്‍ പരസ്പരം ഏറ്റുമുട്ടി കര്‍ഷകരും പൊലീസും

First Published Nov 27, 2020, 2:50 PM IST

ദില്ലിയിലെ കൊടും തണുപ്പിനെ തൃണവല്‍ക്കരിച്ച് എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് രണ്ടാം ദിവസവും പുരോഗമിക്കുകയാണ്.  രാജ്യതലസ്ഥാനത്തേക്ക് കടക്കാന്‍ കര്‍ഷകരെ അനുവദിക്കില്ലെന്ന് പറഞ്ഞ് ദില്ലിയുടെ അതിര്‍ത്തികളില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേടുകളും കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമുകളും തള്ളിമാറ്റിയും വാഹനം കൊണ്ട് ഇടിച്ച് മാറ്റിയും കര്‍ഷകര്‍ ദില്ലിയിലേക്ക് നീങ്ങുകയാണ്. ഇതിനിടെ കര്‍ഷക മാര്‍ച്ചിന് നേര്‍ക്ക് ദില്ലി പൊലീസ് ലാത്തി വീശുകയും കര്‍ണ്ണീര്‍ വാതകം ഉപയോഗിക്കുകയും ചെയ്തു. ഇതോടെ ദില്ലിയുടെ  ഏതാണ്ടെല്ലാ അതിര്‍ത്തിയിലും പൊലീസും കര്‍ഷകരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുകയാണ്. 

ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ ജന്തർമന്തറിൽ എത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് ജന്തർമന്തർ ഉൾപ്പെടെയുള്ള രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളില്‍ ദില്ലി പൊലീസ് അതിശക്തമായ സുരക്ഷയൊരുക്കി.
undefined
സര്‍ക്കാറിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ദില്ലി പൊലീസിനെ കൂടാതെ അര്‍ദ്ധ സൈനീക വിഭാഗങ്ങളായ സിആര്‍പിഎഫ്, ബിഎസ്എഫ് ജവാന്‍ന്മാരും കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തുന്നത് തടയാനായി നിലയുറപ്പിച്ചിട്ടുണ്ട്.
undefined
അതിർത്തിയിൽ പൊലീസ് നടപടി കടുപ്പിച്ചതോടെ കർഷകർ കൂട്ടം തിരിഞ്ഞ് ദില്ലി നഗരത്തിനുള്ളിൽ പ്രതിഷേധത്തിന് എത്തുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് സുരക്ഷ വീണ്ടും കൂട്ടിയത്.
undefined
യാതൊരു തരത്തിലുമുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. ജന്തർമന്തറില്‍ കനത്ത പൊലീസ് കാവലിലാണ്. ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി സുരക്ഷ വിലയിരുത്തി. ജന്തർ മന്തറിനു ചുറ്റുമുള്ള റോഡുകളിൽ നാലിടത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്.
undefined
സിക്ക് ഗുരുദ്വാരകളിൽ അടക്കം പൊലീസ് കാവലിലാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ കനത്ത നടപടിയിലേക്ക് കടക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ്.
undefined
അതെ സമയം കസ്റ്റഡിയിലെടുക്കുന്ന കർഷകരെ പാർപ്പിക്കാൻ താൽകാലിക ജയിലുകൾക്കായി 9 സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന് ദില്ലി പൊലീസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
undefined
എന്നാൽ ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എംഎൽഎ രാഘവ് ഛന്ദ രംഗത്തെത്തി. കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കൊപ്പം നിൽക്കരുതെന്നും. കർഷകർ തീവ്രവാദികൾ അല്ലെന്നും രാഘവ് ഛന്ദ എംഎൽഎ പറഞ്ഞു.
undefined
ഇതിനിടെ പാനിപ്പത്ത് പിന്നിട്ട് ആയിരക്കണക്കിന് കർഷകർ ദില്ലി-ഹരിയാന അതിർത്തിയിലെത്തി. അതീവസംഘർഷ ഭരിതമായ സാഹചര്യമാണ് അതിർത്തിയിൽ നിലനിൽക്കുന്നത്. കർഷകരെ ദില്ലിയിലേക്ക് കടത്തിവിടാതെ അതിർത്തികളിൽ മാർച്ച് തടയാൻ പൊലീസ് കർശന നടപടികളിലേക്ക് കടന്നു.
undefined
undefined
എന്നാൽ ബാരിക്കേഡുകളെയും ലാത്തിച്ചാർജിനെയും മറികടന്ന് മുന്നോട്ടെന്ന നിലപാടിൽ പതിനായിരക്കണക്കിന് കർഷകർ ഉറച്ചു നിൽക്കുകയാണ്. കോണ്‍ക്രീറ്റ് പാളികൾ കൊണ്ടും ട്രക്കുകളിൽ മണ്ണ് തട്ടിയും പൊലീസ് അടച്ച ദില്ലി അതിര്‍ത്തികളെല്ലാം തന്നെ കര്‍ഷകര്‍ മറികടന്നു.
undefined
ദില്ലി പൊലീസിന് പുറമെ സായുധരായ ബിഎസ്എഫിനെയും സിആര്‍പിഎഫ്, സിഐഎസ് എഫ് അടക്കമുളള കേന്ദ്ര സേനയും കര്‍ഷകരെ നേരിടാന്‍ തെരുവില്‍ സജ്ജരായി നില്‍ക്കുകയാണ്.
undefined
undefined
കര്‍ഷകരെ നേരിടാന്‍ ഡ്രോൺ ക്യാമറ നിരീക്ഷണവും നടത്തുന്നുണ്ട്. അതിനിടെ ബാരിക്കേടുകളുടെ നേരെ കർഷകർ വന്നതോടെ പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജ് നടത്തി. ഏത് വിധേനെയും കർഷകരെ തടയാനാണ് പൊലീസ് ശ്രമിക്കുന്നത്.
undefined
എന്നാൽ, ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാന്‍ കര്‍ഷകർ ശ്രമിച്ചതോടെ ദില്ലി പൊലീസ് ലാത്തി വീശി. ഇതോടെ അതുവരെ സമാധാനപരമായ നടന്ന സമരം അക്രമാസക്തമായി. ദില്ലിയിൽ പാർലമെന്‍റ് മാർച്ച് നടത്തുമെന്നാണ് കർഷകരുടെ പ്രഖ്യാപനം.
undefined
undefined
ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളടക്കം ശേഖരിച്ചാണ് കര്‍ഷകര്‍ മാര്‍ച്ചിനെത്തിയത്. പൊലീസ് നടപടികൾക്കിടെ വാഹനങ്ങളിൽ ഇവർക്ക് ദില്ലിയിലേക്ക് കടക്കാൻ കഴിയില്ലെന്നതിനാല്‍ കൂട്ടം പിരിഞ്ഞ് ചെറിയ കൂട്ടങ്ങളായി ദില്ലിയിലേക്ക് കടക്കാനാണ് കര്‍ഷകരുടെ ശ്രമം.
undefined
പൊലീസ് എന്ത് പ്രതിരോധം തീര്‍ത്താലും പാര്‍ലമെന്‍റ് മാര്‍ച്ച് നടത്താതെ പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 50,000 ത്തിലധികം കര്‍ഷകര്‍ ദില്ലിയുടെ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുണ്ടെന്ന് കര്‍ഷക സംഘടനകള്‍ അവകാശപ്പെട്ടു.
undefined
undefined
ട്രാക്ടറുകളിലും ട്രോളികളിലും ഉള്‍പ്രദേശങ്ങളിലുള്ള കര്‍ഷക സ്ത്രീകളെയും കുട്ടികളെയും കൂടി അതിര്‍ത്തിയില്‍ എത്തിക്കുന്നതോടെ കര്‍ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസ്താവനയില്‍ പറയുന്നു.
undefined
ജയിക്കാനാണ് തങ്ങള്‍ ദല്‍ഹിയിലേക്ക് പോകുന്നതെന്നും അതിനാല്‍ എത്ര കാലം വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണെന്നും കര്‍ഷകര്‍ പറയുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും ടാങ്കറുകളില്‍ വെള്ളവുമൊക്കെയായാണ് കര്‍ഷകര്‍ സമരത്തിനെത്തിയത്.
undefined
അതേസമയം ഉത്തര്‍പ്രേദശ്-ദല്‍ഹി, ഹരിയാന- ദല്‍ഹി അതിര്‍ത്തികളിലെല്ലാം കര്‍ഷകരനെ നേരിടാന്‍ സായുധരായ പൊലീസ് സേനയെ വിന്യസിച്ചു.
undefined
ഉത്തര്‍ പ്രദേശ്-ദല്‍ഹി അതിര്‍ത്തിയായ എന്‍.എച്ച് 24, ഡി.എന്‍.ഡി, ദല്‍ഹി അതിര്‍ത്തിപ്രദേശമായ ചില്ലാ ബോര്‍ഡര്‍, ഹരിയാന അതിര്‍ത്തി പ്രദേശമായ സിംഗു ബോര്‍ഡര്‍, ദല്‍ഹി-ഗുരുഗ്രാം ബോര്‍ഡര്‍ തുടങ്ങി എല്ലാ പ്രദേശങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
undefined
ശക്തമായ മുന്നേറ്റവുമായി കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കുമെന്ന് വ്യക്തമായതോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ക്കുള്ള ക്ഷണം കര്‍ഷക സംഘടനകള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
undefined
undefined
കര്‍ഷകരെയും നയിച്ചുകൊണ്ട് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെ ഗുഡഗാവിന് സമീപമുള്ള ബിലാസ്പൂര്‍ ഗ്രാമത്തില്‍ വച്ച് തടഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു.
undefined
ഇന്നലെ തന്നെ പ്രധാനപ്പെട്ട കര്‍ഷക സംഘടനാ നേതാക്കളെയെല്ലാം ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യമെന്നും ഇക്കാര്യം സര്‍ക്കാര്‍ മറക്കരുതെന്നും അവസാനം കര്‍ഷകര്‍ തന്നെ വിജയിക്കുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
undefined
നേരത്തെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ദല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത ഓള്‍ ഇന്ത്യാ കിസാന്‍ സഭാ ട്രഷററായ പി. കൃഷ്ണപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജന്തര്‍ മന്തറില്‍ വെച്ചാണ് ദല്‍ഹി പൊലീസ് കൃഷ്ണപ്രസാദിനെ അറസ്റ്റ് ചെയ്തത്.
undefined
ഇതിനിടെ ‘ദല്‍ഹി ചലോ’ മാര്‍ച്ച് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ നേതാവ് കനയ്യ കുമാര്‍ രംഗത്തെത്തി.
undefined
അതിര്‍ത്തിയില്‍ വെടിയേറ്റുവാങ്ങുന്ന മക്കളുടെ അച്ഛന്മാര്‍ക്കും സഹോദരങ്ങള്‍ക്കും നേരെയാണ് സര്‍ക്കാര്‍ ജലപീരങ്കി ഉപയോഗിക്കുന്നതെന്ന് കനയ്യ ട്വിറ്ററില്‍ കുറിച്ചു.
undefined
ഇതിനിടെ ഇന്ന് രാവിലെ ഹരിയാനയേയും പഞ്ചാബിനേയും വേര്‍തിരിക്കുന്ന ചെറിയ പാലത്തില്‍ രണ്ടു മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടല്‍ നടന്നു.
undefined
ഒടുവില്‍ പ്രതിഷേധക്കാരെ തടയാന്‍ പോലീസ് ഒരുക്കിയ ബാരിക്കേഡുകള്‍ നദിയിലെറിഞ്ഞും ട്രക്കുകളും വന്‍ പോലീസ് സന്നാഹവും മറികടന്നു പഞ്ചാബില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ഹരിയാനയില്‍ പ്രവേശിച്ചു.
undefined
undefined
click me!