2026-ലെ ബജറ്റിനായി, ഇന്ത്യയുടെ വൈവിധ്യമാർന്ന കൈത്തറി പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സാരിയാണ് നിർമല സീതാരാമൻ തിരഞ്ഞെടുത്തത്. ബ്രൗൺ, കറുപ്പ് ബോർഡറുകളുള്ള മെറൂൺ കാഞ്ചീപുരം സാരിയാണ് മന്ത്രി ധരിച്ചത്.
28
2025 – മധുബാനി
2025-ൽ, മധുബാനി കലയെ ആഘോഷിക്കുന്ന, മത്സ്യ രൂപങ്ങളും സ്വർണ്ണ ബോർഡറുമുള്ള ഓഫ്-വൈറ്റ് കൈത്തറി സാരിയാണ് നിര്‍മ്മല ധരിച്ചത്. പത്മ അവാർഡ് ജേതാവായ ദുലാരി ദേവി നിർമ്മിച്ച ഈ സാരി സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.
38
2024 – കാന്താ
2024-ലെ ബജറ്റിന്, പശ്ചിമ ബംഗാളിന്റെ പാരമ്പര്യം വിളിച്ചോതുന്ന, കാന്താ എംബ്രോയ്ഡറിയോടു കൂടിയ നീല ടസ്സർ സിൽക്ക് സാരിയാണ് നിര്‍മ്മല ധരിച്ചത്. അതിലെ സ്റ്റിച്ചിംഗ് തന്നയെയായിരുന്നു പ്രധാന ആകര്‍ഷണം.
2023-ൽ കർണാടകയിലെ ഇൽക്കൽ നെയ്ത്ത് പ്രദർശിപ്പിക്കുന്ന, കറുത്ത ടെമ്പിൾ ബോർഡറും ഗോൾഡൻ എംബ്രോയിഡറി വർക്കുമുള്ള ചുവന്ന സിൽക്ക് സാരിയാണ് നിര്‍മ്മല തിരഞ്ഞെടുത്തത്. ഇത് സാംസ്കാരിക തനിമയും ഉത്സവ ഭംഗിയും ഒരുമിച്ചു പ്രദര്‍ശിപ്പിക്കുന്നതായിരുന്നു.
58
2022 – ബൊംകായ്
2022-ൽ, ഒഡീഷയിലെ ഗഞ്ചാം ജില്ലയിൽ നിന്നുള്ള തുരുമ്പിന്റെ നിറമുള്ള ബോംകായ് സാരിയാണ് നിർമ്മല സീതാരാമൻ ധരിച്ചത്. ഇത് പുരാതന കരകൗശലത്തിന് ഊന്നൽ നൽകുന്നതും അതിന്റെ നിറം പരമ്പരാഗത ഭംഗിക്ക് ചേരുന്നതുമായിരുന്നു.
68
2021 – പോച്ചംപള്ളി ഇക്കത്ത്
2021-ൽ തെലങ്കാനയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം ഉയർത്തിക്കാട്ടുന്ന ചുവപ്പും ഓഫ്-വൈറ്റും നിറത്തിലുള്ള പോച്ചംപള്ളി ഇക്കത്ത് സാരിയാണ് ധനമന്ത്രി തിരഞ്ഞെടുത്തത്. അതിലെ ജ്യാമിതീയ പാറ്റേണുകൾ പ്രാദേശിക കലയെ ആഘോഷിക്കുന്ന തരത്തിലുള്ളവയായിരുന്നു.
78
2020 – മഞ്ഞ സിൽക്ക് സാരി
2020-ലെ ബജറ്റിൽ, സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്ന, നീല ബോർഡറുള്ള മഞ്ഞ സിൽക്ക് സാരിയാണ് നിര്‍മ്മല സീതാരാമൻ ധരിച്ചത്. ഇത് വളർച്ചയുടെയും പ്രതീക്ഷയുടെയും പ്രതീകമായിരുന്നു.
88
2019 – മംഗൾഗിരി
തന്റെ ആദ്യ ബജറ്റിൽ, സാംസ്കാരിക അഭിമാനത്തെ പ്രതീകപ്പെടുത്തുന്ന, സ്വർണ്ണ ബോർഡറുള്ള പിങ്ക് മംഗൾഗിരി സിൽക്ക് സാരിയാണ് നിർമ്മല സീതാരാമൻ ധരിച്ചത്.