മഞ്ഞ് പുതച്ച് ഹിമാചൽ; ദുഷ്കരമായി യാത്ര, 600ഓളം റോഡുകൾ അടച്ചിട്ടും സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

Published : Jan 25, 2026, 12:01 PM IST

ഹിമാചൽ പ്രദേശിലെ കനത്ത മഞ്ഞുവീഴ്ച ടൂറിസത്തിന് പുതിയ പ്രതീക്ഷ നൽകുന്നു, എന്നാൽ 600-ൽ അധികം റോഡുകൾ അടച്ചതോടെ ജനജീവിതം സ്തംഭിച്ചു. റോഡുകൾ ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം തുടരുകയാണ്. വിനോദസഞ്ചാരികളോട് ക്ഷമയോടെ കാത്തിരിക്കാൻ അധികൃത‍ര്‍ അഭ്യർത്ഥിച്ചു. 

PREV
15
മഞ്ഞ് പുതച്ച് ഹിമാചൽ പ്രദേശ്

ഹിമാചലിലെ മഞ്ഞുവീഴ്ചയിൽ വിനോദസഞ്ചാരികൾക്ക് ആഹ്ലാദം. മികച്ച ടൂറിസം സീസൺ പ്രതീക്ഷിക്കുന്ന നാട്ടുകാർക്കും കച്ചവടക്കാര്‍ക്കും ഇത് ആശ്വാസമായി. എന്നാൽ 600-ൽ അധികം റോഡുകൾ അടച്ചത് യാത്ര ദുഷ്കരമാക്കി മാറ്റിയിരിക്കുകയാണ്.

25
600ഓളം റോഡുകൾക്ക് നാശനഷ്ടം

വരൾച്ചയ്ക്ക് ശേഷം വന്ന മഞ്ഞുവീഴ്ച കർഷകർക്ക് ആശ്വാസമായെന്ന് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. 600-ഓളം റോഡുകൾ അടച്ചിട്ടുണ്ടെന്നും ജെസിബികൾ ഉപയോഗിച്ച് മഞ്ഞുനീക്കാൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

35
വിനോദസഞ്ചാരികളോട് അഭ്യർത്ഥന

വിനോദസഞ്ചാരികൾ ക്ഷമയോടെ സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. യാത്രയിലെ തടസ്സങ്ങളിൽ പരിഭ്രാന്തരാകരുത്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാൻ എല്ലാ വകുപ്പുകളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

45
സന്തോഷത്തിൽ വിനോദസഞ്ചാരികൾ

കനത്ത മഞ്ഞുവീഴ്ച കാരണം വാഹനഗതാഗതം നിലച്ചെങ്കിലും കാൽനടയായി യാത്ര ചെയ്ത് മനോഹരമായ കാലാവസ്ഥ ആസ്വദിക്കുകയാണ് വിനോദസഞ്ചാരികൾ. ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഇത് മികച്ച സമയമാണെന്നാണ് വിനോദസഞ്ചാരികൾ പറയുന്നത്.

55
മഞ്ഞുവീഴ്ച ഒരു വെല്ലുവിളി

മഞ്ഞുവീഴ്ച കാരണം മണിക്കൂറുകളായി ഗതാഗതക്കുരുക്കിൽ പെട്ടിരിക്കുകയാണെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു. വിനോദസഞ്ചാരികൾക്ക് മഞ്ഞുവീഴ്ച സന്തോഷം നൽകുമ്പോൾ, ഡ്രൈവർമാർക്ക് ഇത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 

Read more Photos on
click me!

Recommended Stories