ക്രിസ്മസ് ദിനത്തിലെ കൊടുങ്കാറ്റ്; ഫിലിപ്പിയന്‍സില്‍ മരണം 47

First Published Dec 30, 2019, 11:09 AM IST

ഡിസംബര്‍ 25 ന് ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ ഫിലിപ്പിയന്‍സില്‍ മരണം 47 കടന്നു.  ഒൻപത് പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അധികൃതർ അറിയിച്ചു. പ്രാദേശികമായി ഉർസുല എന്നറിയപ്പെടുന്ന ഫാൻഫോൺ കൊടുങ്കാറ്റില്‍ കിഴക്കൻ സമർ പ്രവിശ്യയിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടാക്കി. കാറ്റഗറി 1 ചുഴലിക്കാറ്റിന് തുല്യമായാണ് ഫിലിപ്പിയന്‍സില്‍ ഫാന്‍ഫോണ്‍ ആഞ്ഞ് വീശിയത്. മണിക്കൂറിൽ 150 കിലോമീറ്റർ (93 മൈൽ) ആയിരുന്നു ഡിസംബര്‍ 24ന് കാറ്റിന്‍റെ വേഗത. എന്നാല്‍ ഡിസംബര്‍ 25 ന് 195 കിലോമീറ്റർ (121 മൈൽ) വേഗത കൊടുങ്കാറ്റ് ആഞ്ഞുവീശിയതാണ് നാശനഷ്ടങ്ങള്‍ കൂടാന്‍ കാരണം. കാണാം ആ കാഴ്ചകള്‍.
 

ക്രിസ്മസ് ദിനത്തിൽ കിഴക്കൻ വിസയാസ് മേഖല, തെക്കൻ ലുസോൺ, വെസ്റ്റേൺ വിസയാസ് ദ്വീപുകളിലൂടെ കൊടുങ്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങി.
undefined
ഭൂരിപക്ഷം കത്തോലിക്കാ പ്രദേശത്തും തിരക്കേറിയ ക്രിസ്മസ് സമയത്ത് കൊടുങ്കാറ്റ് ആഞ്ഞുവീശിയത് വ്യാപകമായ നാശനഷ്ടങ്ങള്‍ക്കിടയാക്കി.
undefined
റോഡുകൾ നീളെ അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞു.
undefined
തെരുവ് വിളക്കുകള്‍, വീടുകൾ എല്ലാം തകര്‍ന്നു.
undefined
ആളുകളെ കുടിയൊഴിപ്പിക്കൽ കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു
undefined
മൊത്തം 2 ദശലക്ഷം ആളുകളെ കൊടുക്കാറ്റ് നേരിട്ട് ബാധിച്ചു.
undefined
3,78,000 വീടുകൾക്ക് നാശനഷ്ടമുണ്ടായി.
undefined
143 പേർക്ക് പരിക്കേറ്റതായി ഫിലിപ്പൈൻ ദേശീയ ദുരന്തനിവാരണ വകുപ്പ് (എൻ‌ഡി‌ആർ‌ആർ‌എം‌സി) അറിയിച്ചു.
undefined
ചുഴലിക്കാറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കാർഷിക മേഖലയ്ക്കും 21.3 മില്യൺ ഡോളർ നാശനഷ്ടമുണ്ടാക്കി.
undefined
പ്രശസ്തമായ റിസോർട്ട് ദ്വീപായ ബോറാക്കെ ഉൾപ്പെടെയുള്ള ചില വിനോദസഞ്ചാര മേഖലകളും തകർന്നു.
undefined
ചുഴലിക്കാറ്റില്‍ ടെർമിനൽ കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് അടുത്തുള്ള കലിബോ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു,
undefined
തുടര്‍ന്ന് വിമാനങ്ങൾ റദ്ദാക്കിയതായി ഫിലിപ്പൈൻ എയർലൈൻസിന്‍റെ അറിയിപ്പ് വന്നു.
undefined
കൊടുങ്കാറ്റിനെത്തുടർന്ന് മൊത്തം 116 ആഭ്യന്തര വിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കിയതായി എൻ‌ഡി‌ആർ‌ആർ‌എം‌സി അറിയിച്ചു.
undefined
എന്നാൽ മേഖലയിലെ പ്രവർത്തനങ്ങൾ ഇപ്പോള്‍ സാധാരണ നിലയിലാണ്.
undefined
മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ചുഴലിക്കാറ്റാണ് ഫിലിപ്പീൻസിനെ ബാധിക്കുന്ന പ്രകൃതിക്ഷോഭമെന്ന് ഫിലിപ്പൈൻ അറ്റ്മോസ്ഫെറിക്, ജിയോഫിസിക്കൽ, ജ്യോതിശാസ്ത്ര സേവന അഡ്മിനിസ്ട്രേഷൻ (പഗാസ) അഭിപ്രായപ്പെടുന്നു.
undefined
ഈ മാസം ആദ്യം രാജ്യത്ത് വീശിയടിച്ച ഇരുപതാമത്തെ കൊടുങ്കാറ്റായ കമ്മൂരി വീശിയതിനെ തുടര്‍ന്ന് 13 പേർ കൊല്ലപ്പെടുകയും 8,000 ത്തിലധികം വീടുകൾക്ക് നാശനഷ്ടവും ഉണ്ടായിരുന്നു.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!