ആ അടയാളങ്ങള്‍ ഇന്നുമുണ്ടെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ, നൃത്തത്തോടുകൂടിയ ആഘോഷങ്ങൾ ഈ കല്ലിന് ചുറ്റും നടന്നിരുന്നു. ജൂലൈയിലെ നാലാമത്തെ ഞായറാഴ്ച അവിടെ ഒരു ബാപ്റ്റിസ്റ്റ് സേവനവും നടത്തിയിരുന്നതായി പറയുന്നു. കഥകളിങ്ങനെയാണെങ്കിലും ഒമ്പത് ചെറുകല്ലുകളില്‍ താങ്ങിനിര്‍ത്തിയ തോപ്പിക്കല്ല് രൂപത്തിലുള്ള ആ ശവകുടീരത്തിന് മാന്ത്രിക ശക്തികളുണ്ടെന്ന് ചലര്‍ കരുതുന്നു.