മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ

Published : Dec 07, 2025, 03:32 PM IST

കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചതോടെ മത്തി കിട്ടാനില്ല. പിന്നാലെ കൂട്ടത്തോടെ ചത്തത് 60000ത്തിലേറെ പെൻഗ്വിനുകൾ. ദക്ഷിണാഫ്രിക്കൻ തീരത്തെ പെൻഗ്വിൻ കോളനികളിലാണ് പട്ടിണി മരണം സാരമായി ബാധിച്ചിരിക്കുന്നത്. 

PREV
18
ദക്ഷിണാഫ്രിക്കയിലെ പെൻഗ്വിൻ കോളനികൾ ചുരുങ്ങുന്നു

ദക്ഷിണാഫ്രിക്കൻ തീരത്തുള്ള ഡാസെൻ ദ്വീപിലും റോബൻ ദ്വീപിലുമാണ് പതിനായിര കണക്കിന് പെൻഗ്വിനുകളാണ് ഭക്ഷണമില്ലാതെ ചത്തൊടുങ്ങിയത്.

28
അമിതമായ മത്സ്യബന്ധനവും കാലാവസ്ഥാ വ്യതിയാനവും വില്ലനായി

2004നും 2012നും ഇടയിലെ കണക്കുകളാണ് പുറത്ത് വന്നത്. പ്രജനന കാലത്താണ് പട്ടിണി മരണം രൂക്ഷമായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും അമിതമായ മത്സ്യബന്ധനവും ചാളയുടെ ലഭ്യത കുറവിന് കാരണമായിയെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

38
30 വർഷത്തിൽ ചത്തൊടുങ്ങിയത് 80 ശതമാനം ആഫ്രിക്കൻ പെൻഗ്വിനുകൾ

ഓസ്ട്രിച്ച് ജേണൽ ഓഫ് ആഫ്രിക്കൻ ഓർണിത്തോളജിയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ ആഫ്രിക്കൻ പെൻഗ്വിനുകളുടെ എണ്ണത്തിൽ 80 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.

48
നിരാഹാര കാലം അതിജീവിക്കാൻ ചാളക്കൂട്ടങ്ങളെത്തിയില്ല

ജലത്തെ പ്രതിരോധിക്കുന്നതിനായുള്ള സ്വയം പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി ആഫ്രിക്കൻ പെൻഗ്വിനുകൾ തൂവലുകൾ പൊഴിക്കാറുണ്ട്. 21 ദിവസം നീളുന്ന ഈ പ്രക്രിയയ്ക്ക് മോൾട്ടിംഗ് പിരിയഡ് എന്നാണ് അറിയപ്പെടുന്നുണ്ട്. ഈ സമയത്ത് ഇവ കടലിലേക്ക് പോകാറില്ല. ഇതിന് മുൻപായി ആവശ്യത്തിന് ഭക്ഷണം കഴിച്ച് ശേഖരിക്കുന്നതാണ് ആഫ്രിക്കൻ പെൻഗ്വിനുകളുടെ രീതി.

58
മോൾട്ടിംഗ് കാലം പട്ടിണി മരണം രൂക്ഷമാക്കി

എന്നാൽ 21 ദിവസത്തെ മോൾട്ടിംഗ് പിരിയഡ് കാലം അതിജീവിക്കാനായി ഇഷ്ട ഭക്ഷണമായ മത്തി ഇവയ്ക്ക് ഈ കാലയളവിൽ കണ്ടെത്താനായില്ല. നിരാഹാര കാലം അതിജീവിക്കാനുള്ള ഭക്ഷണം പെൻഗ്വിൻ കൂട്ടങ്ങൾക്ക് കണ്ടെത്താനായില്ല.

68
ജലത്തെ പ്രതിരോധിക്കാനാവാതെ പെൻഗ്വിനുകൾ കടലിൽ തന്നെ ചത്തതായി പഠനം

കൂട്ടത്തോടെ പെൻഗ്വിനുകളുടെ മൃതദേഹങ്ങൾ കണ്ടെത്താനാവാത്തത് ഇവ കടലിൽ ചത്തതിനാലാണെന്നും പഠനം വിശദമാക്കുന്നത്. 25 ശതമാനത്തിലേറെ ചാള അഥവാ മത്തിയുടെ എണ്ണത്തിൽ കുറവുണ്ടായി. അന്തരീക്ഷ താപനിലയിലും ഉപ്പുവെള്ളത്തിന്റെ ഗാഢതയിലും ഉണ്ടായ വ്യതിയാനവും ആണ് ഇതിന് കാരണമായി നിരീക്ഷിക്കപ്പെടുന്നത്. ഈ മേഖലയിൽ മത്തി പിടിക്കുന്നതിലും വലിയ രീതിയിൽ വർധനവുണ്ടായി.

78
അവശേഷിക്കുന്നത് പ്രജനനം നടത്താൻ കഴിയുന്ന 10000 ജോഡി പെൻഗ്വിനുകൾ മാത്രം

2024ലാണ് ആഫ്രിക്കൻ പെൻഗ്വിനുകളെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ് പ്രഖ്യാപിച്ചു. പ്രജനനം നടത്താൻ കഴിയുന്ന പതിനായിരത്തോളം ജോഡി ആഫ്രിക്കൻ പെൻഗ്വിനുകളാണ് നിലവിലുള്ളത്. വലിയ വലകൾ ഉപയോഗിച്ച് കടൽ തറയിൽ അടക്കമുള്ള മത്സ്യങ്ങളെ പിടിക്കുന്നത് ദക്ഷിണ ആഫ്രിക്കയിൽ പ്രത്യേകിച്ച് പെൻഗ്വിൻ കോളനിക്ക് സമീപത്ത് വിലക്കിയിട്ടുണ്ട്.

88
ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ

കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചതോടെ മത്തി കിട്ടാനില്ല. പിന്നാലെ കൂട്ടത്തോടെ ചത്തത് 60000ത്തിലേറെ പെൻഗ്വിനുകൾ. ദക്ഷിണാഫ്രിക്കൻ തീരത്തെ പെൻഗ്വിൻ കോളനികളിലാണ് പട്ടിണി മരണം സാരമായി ബാധിച്ചിരിക്കുന്നത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories