കൊവിഡ് 19; എണ്‍പത് ശതമാനം പേര്‍ക്കും വാക്സിനെടുത്തു, മുഖാവരണത്തിന് വിട പറഞ്ഞ് ഇസ്രയേല്‍

Published : Apr 19, 2021, 02:14 PM ISTUpdated : Apr 20, 2021, 09:17 AM IST

  രാജ്യത്തെ 80 ശതമാനം പേര്‍ക്കും കൊവിഡ് 19 പ്രതിരോധ കുത്തി വയ്പ്പ് എടുത്തതിനെ തുടര്‍ന്ന് പൊതു സ്ഥലത്ത് നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന നിയമം ഇസ്രയേല്‍ എടുത്തു കളഞ്ഞു. ഇസ്രയേലില്‍ പ്രായപൂർത്തിയായവരിൽ 80 ശതമാനം 80 ശതമാനം പേര്‍ക്കും കുത്തിവെയ്പ്പ് നല്‍കിയതായി കഴിഞ്ഞ ദിവസമാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. വിജയകരമായ വാക്സിൻ പ്രചാരണത്തെ തുടര്‍ന്ന് ഇന്ന് ഇസ്രായേലിൽ രോഗാണുബാധയുടെ തോത് വളരെ കുറവാണ്. ഇതിനാൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ സാധ്യമാണെന്ന് ആരോഗ്യമന്ത്രി യൂലി എഡൽ‌സ്റ്റൈൻ വ്യാഴാഴ്ച പറഞ്ഞു. എന്നാല്‍ അടച്ചിട്ട വീടിനുള്ളിൽ മാസ്കുകൾ ഇനിയും ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

PREV
116
കൊവിഡ് 19; എണ്‍പത് ശതമാനം പേര്‍ക്കും വാക്സിനെടുത്തു, മുഖാവരണത്തിന് വിട പറഞ്ഞ് ഇസ്രയേല്‍

ഇസ്രയേലിന്‍റെ വിജയകരമായ വാക്സിനേഷൻ പ്രചാരണത്തിൽ 9.3 ദശലക്ഷം ആളുകളിൽ അഞ്ച് ദശലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 

216

ആശുപത്രികളിലേക്ക് പ്രവേശിക്കാതെ സ്വന്തം വാഹനത്തിലിരുന്ന് തന്നെ കുത്തിവെയ്പ്പ് എടുക്കാന്‍ കഴിഞ്ഞതും രോഗവ്യാപനം തടയാന്‍ കാരണമായി. ഇത് കൊവിഡ് ബാധിച്ചുള്ള മരണതോതും കുറച്ചു.

316

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദശലക്ഷക്കണക്കിന് ഫൈസർ / ബയോ ടെക് വാക്സിനുകൾ രാജ്യം ഉത്പാദിപ്പിച്ചെന്ന് അവകാശപ്പെട്ടെങ്കിലും ഫൈസർ വാക്സിന്‍റെ മെഡിക്കൽ ഡാറ്റ പങ്കിടാൻ വിസമ്മതിച്ചു.

416

വ്യാപകമായി വാക്സിനുകൾ നല്‍കിയതോടെ ഇസ്രായേലിലെ ജനജീവിതം തന്നെ മാറിമറിഞ്ഞു. 2021 ജനുവരി പകുതിയോടെ രാജ്യത്ത് ഒരു ദിവസം പതിനായിരത്തോളം പുതിയ അണുബാധകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴത് 200 ഓളം കേസുകള്‍ മാത്രമാണ്. 

516

രാജ്യത്ത് രോഗാണുവ്യപനം ശക്തമായപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.  ബാറുകൾ, റെസ്റ്റോറന്‍റുകൾ, വലിയ മുറികളിലെ ഒത്തുചേരലുകൾ എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 

616

സ്വയം ഒറ്റപ്പെടല്‍ (സെല്‍ഫ് ക്വാറന്‍റീന്‍) ആവശ്യമായ പൗരന്മാര്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് പ്രവേശിക്കുന്ന മറ്റാളുകള്‍ക്കും കർശന നടപടികൾ നിലവിലുണ്ട്. 

716

"കൊറോണ വൈറസിൽ നിന്ന് ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഞങ്ങൾ ലോകത്തെ നയിക്കുന്നത്. പക്ഷേ,  ഇപ്പോഴും ഞങ്ങൾ  ഈ സാഹചര്യം തരണം ചെയ്തിട്ടില്ല. അതിന് (കൊറോണ വൈറസ്) എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാന്‍ കഴിയും." പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

816

ഇസ്രായേൽ സ്ഥാപിതമായതിന്‍റെ 73-ാം വാർഷികം ആഘോഷിച്ച കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നടന്ന സർക്കാർ ചടങ്ങിൽ ഫിസർ വാക്സിന്‍ സിഇഒ ആൽബർട്ട് ബൌർല വിശിഷ്ടാതിഥിയായിരുന്നു. 

916

"കൂട്ട പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ കോവിഡ് -19 പാൻഡെമിക്കിനെ പരാജയപ്പെടുത്തി ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഞങ്ങൾ ഒരുമിച്ച് തെളിയിക്കുന്നു, ” ബൊർല വീഡിയോ കോണ്‍ഫ്രന്‍സിങ്ങിനിടെ പറഞ്ഞു. 

1016

രാജ്യം സ്ഥാപിതമായതിന്‍റെ വാർഷികം ആഘോഷിക്കുന്ന എല്ലാ ഉത്സവ ചടങ്ങുകളിലുടനീളം ആയിരക്കണക്കിന് ആളുകൾ ബാർബിക്യൂകൾ പിടിക്കുകയും ബീച്ചുകളിൽ വിശ്രമിക്കുകയും പാർട്ടികളിൽ ആഘോഷിക്കുകയും ചെയ്തു. മിക്കയാളുകള്‍ക്കും മുഖാവരണമായി മാസ്കുകള്‍ ഉണ്ടായിരുന്നില്ല. 

1116

കൊവിഡ് രോഗാണു പടരാതിരിക്കാനായി കുത്തിവെയ്പ്പെടുത്ത വിദേശ വിനോദ സഞ്ചാരികളെ മെയ് 23 മുതൽ മടങ്ങാന്‍ നിര്‍ബന്ധിക്കുന്ന പദ്ധതി  ഇസ്രായേൽ  പ്രഖ്യാപിച്ചു. 

1216

എന്നാല്‍, ഒരു വര്‍ഷത്തിലേറെയായി രാഷ്ട്രീയ ഉപരോധം നിലനില്‍ക്കുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസാ സ്ട്രിപ്പിലും ഇസ്രായേൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. 

1316

ഈ പ്രദേശങ്ങളില്‍ കൊവിഡ് രോണുബാധ നിരക്ക് ഉയർന്നതും പ്രതിരോധ കുത്തിവയ്പ്പുകൾ കുറവുമാണ്. 

1416

ഇസ്രായേൽ അവിടെ താമസിക്കുന്ന 4.8 ദശലക്ഷം ഫലസ്തീനികൾക്ക് വാക്സിനുകൾ നൽകണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. 

1516

എന്നാല്‍, വളരെ കുറച്ച് പ്രതിരോധകുത്തിവെയ്പ്പുകള്‍ മാത്രമാണ് ഇസ്രയേല്‍ പാലസ്തീനികള്‍ക്ക് നല്‍കിയത്. മാത്രമല്ല, പാലസ്തീനികള്‍ അവര്‍ക്കാവശ്യമായ മരുന്നുകള്‍ കണ്ടെത്തമെന്നാണ് ഇസ്രയേല്‍ പറഞ്ഞത്. 

1616

ഇസ്രയേല്‍ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കിന് സമീപത്തൂടെ കൈയില്‍ കളിത്തോക്കുമായി നടന്ന് പോകുന്ന പാലസ്തീന്‍ ബാലന്‍. 

click me!

Recommended Stories