കടും ഓറഞ്ച് നിറത്തില്‍ ആകാശം, അമേരിക്കയെ വിറപ്പിച്ച കാട്ടുതീ; കാണാം ചിത്രങ്ങള്‍

First Published Sep 10, 2020, 10:59 PM IST

കാട്ടുതീയില്‍ ഇതുവരെ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ ഇടിമിന്നലുമുണ്ട്. വീടുകളില്‍ തീ പടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തു.
 

കാലിഫോര്‍ണിയ അമേരിക്കയെ ഞെട്ടിച്ച് കാലിഫോര്‍ണിയയില്‍ കാട്ടു തീ. കാട്ടു തീ പടര്‍ന്നതോടെ നഗരം രാത്രിയോ പകലോ എന്നറിയാത്ത അവസ്ഥയായി. ആകാശം കടും ഓറഞ്ച് നിറത്താലും ചുവപ്പ് നിറത്താലും മൂടി. ശക്തമായ പുകയും കാറ്റും നഗരത്തെ വിറപ്പിച്ചു.
undefined
കാലിഫോര്‍ണിയക്ക് സമീപത്തുള്ള നഗരങ്ങളിലും സമാനമാണ് അവസ്ഥ. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള നിരവധി പേര്‍ കാലിഫോര്‍ണിയ കാട്ടുതീയുടെ ചിത്രങ്ങള്‍ പങ്കുവെച്ചു.
undefined
കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ക്കാഴ്ചയാണ് കാലിഫോര്‍ണിയയിലെ കാട്ടുതീയെന്ന് ഒബാമ ട്വീറ്റ് ചെയ്തു. കാട്ടുതീയില്‍ ഇതുവരെ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
undefined
നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ ഇടിമിന്നലുമുണ്ട്. വീടുകളില്‍ തീ പടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തു.
undefined
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 400 ച.മൈല്‍ പ്രദേശമാണ് കത്തിയമര്‍ന്നത്. പ്രതികൂല കാലാവസ്ഥ കാരണം തീ പടരാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ ഏജന്‍സി പറഞ്ഞു. ഒറിഗണില്‍ അഞ്ച് ചെറുപട്ടണങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി.
undefined
80 കിലോമീറ്ററലധികം വേഗതയില്‍ വീശുന്ന കാറ്റിനൊപ്പം കടുത്ത പുക സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കാലിഫോര്‍ണിയയില്‍ ഈ വര്‍ഷമുണ്ടാകുന്ന രണ്ടാമത്തെ കാട്ടുതീയാണ് ഇത്. പലയിടങ്ങളിലും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല.
undefined
click me!