കാബൂൾ, കാണ്ഡഹാർ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ പ്രധാന സൈനിക കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടതായി പാക് അധികൃതർ അവകാശപ്പെട്ടു.

ദില്ലി: അഫ്ഗാനിസ്ഥാനും പാകിസ്ഥാൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ, ഞായറാഴ്ച രാവിലെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വലിയ സ്ഫോടനങ്ങളും വെടിവയ്പ്പുമുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനുമായുള്ള സംഘർഷം ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമ്പോഴും ചർച്ചകൾക്ക് തുറന്നിരിക്കുകയാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അക്രമം. ഇതിവിടെ, അഫ്ഗാനിസ്ഥാനിൽ ഒന്നിലധികം വ്യോമാക്രമണങ്ങളും ബോംബാക്രമണങ്ങളും നടത്തി. ഓപ്പറേഷൻ ഗസാബ് ലിൽ ഹഖ് എന്നാണ് ആക്രമണത്തെ ഇസ്ലാമാബാദ് വിശേഷിപ്പിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

കാബൂൾ, കാണ്ഡഹാർ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ പ്രധാന സൈനിക കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടതായി പാക് അധികൃതർ അവകാശപ്പെട്ടു. സൈനിക നടപടിയെ ഭീരുത്വം നിറഞ്ഞതാണെന്നാണ് അഫ്​ഗാൻ വിശേഷിപ്പിച്ചത്. തങ്ങളുടെ ഭാഗത്ത് ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും താലിബാൻ പറഞ്ഞു.