പത്രോസിന്‍റെ (സെന്‍റ് പീറ്റര്‍) ജന്മസ്ഥലം കണ്ടെത്തിയെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍

Published : Aug 18, 2022, 03:45 PM IST

വടക്കൻ ഇസ്രായേലിലെ എൽ-അരാജ് എന്ന പ്രദേശത്ത് സെന്‍റ് പീറ്ററിന്‍റെ ജന്മസ്ഥലം കണ്ടെത്തിയെന്ന് വെളിപ്പെടുത്തല്‍. ബൈബിള്‍ നഗരമായ ബെത്സൈദയാണ് എൽ-അരാജ് എന്ന് കരുതപ്പെടുന്നു. ബെത്സൈദയിലാണ് സെന്‍റ് പീറ്ററെന്ന് പീന്നീട് പ്രശസ്തനായ യേശുവിന്‍റെ പ്രഥമ ശിഷ്യനായ പത്രോസ് ജനിച്ചതെന്ന് കരുതപ്പെടുന്നു. 2021-ൽ പുരാവസ്തു ഗവേഷകർ ബൈസന്‍റൈൻ കാലഘട്ടത്തിലെ പള്ളിയിൽ ഖനനം നടത്തിയപ്പോഴാണ് മൊസൈക്ക് ഉപയോഗിച്ചിരിക്കുന്നത് ആദ്യമായി കണ്ടെത്തിയത്. അത് ശ്രദ്ധാപൂർവ്വം നീക്കം ചെയ്യാൻ ഏറെ സമയമെടുത്തു. കാരണം ഈ മൊസൈക്ക് പാളികള്‍ ചെളിയാല്‍ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നെന്ന് ഗവേഷണത്തിന് നേതത്വം നല്‍കിയവര്‍ പറയുന്നു. 

PREV
16
പത്രോസിന്‍റെ (സെന്‍റ് പീറ്റര്‍) ജന്മസ്ഥലം കണ്ടെത്തിയെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍

പത്രോസിന്‍റെ ജനനം ബെത്സയിദയിലോ കഫര്‍ണാമിലോ എന്ന തര്‍ക്കത്തിന് ഇതോടെ വിരാമമാകുമെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ തന്നെ ബൈബിള്‍ സമ്പന്ധിയായി ഈ കണ്ടുപിടിത്തം ഏറെ പ്രധാന്യമര്‍ഹിക്കുന്നു. ബെത്സയിദയും  കഫര്‍ണാമും പത്രോസിന്‍റെ ജന്മസ്ഥലങ്ങളായി ബൈബിളില്‍ പരാമര്‍‌ശിച്ചിരുന്നു. ഇതോടെ ഇവയില്‍ ഏതാണ് പത്രോസിന്‍റെ ജന്മസ്ഥലമെന്ന തര്‍ക്കത്തിലേക്ക് വിശ്വാസികള്‍ നീങ്ങി. നൂറ്റാണ്ടുകളോളം ഈ തര്‍ക്കം നീണ്ട തകര്‍ക്കം ഒടുവില്‍ പുരാവസ്തു ഗവേഷകരും ഏറ്റെടുത്തു.

26

ഇപ്പോള്‍ കണ്ടെത്തിയ എൽ-അരാജ് എന്ന ബെത്സയിദയിലെ സ്ഥലം ഗലീലിയോ കടലിന് വടക്ക് കിഴക്ക് ഭാഗത്ത് ജോര്‍ദാന്‍ നദീ തീരത്താണ്. എന്നാല്‍ കഫര്‍ണാമാകട്ടെ ഗലിലിയോ കടലിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ്. പള്ളിയുടെ ഡയക്കോണിയനിൽ (സാക്രിസ്റ്റി) ഒരു വലിയ മൊസൈക് തറയുടെ ഭാഗമാണ് ലിഖിതം. അത് ഭാഗികമായി പുഷ്പാലംങ്കാര രീതിയില്‍ അലങ്കരിച്ചിരിക്കുന്നു. കൂടാതെ രണ്ട് വരകളുള്ള കറുത്ത ടെസറേ കൊണ്ട് നിർമ്മിച്ച വൃത്താകൃതിയിലുള്ള മെഡലിയൻ കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്നു.

36

ബൈബിളില്‍ യേശു ആദ്യമായി പത്രോസിനെയും ആൻഡ്രൂവിനെയും കഫർണാമിൽ വെച്ചാണ് കണ്ടുമുട്ടിയതെന്നും (മത്തായി 4:13-ൽ കാണിച്ചിരിക്കുന്നു) പറയുന്നു. സഹോദരന്മാർ അവിടെയാണ് താമസിച്ചിരുന്നതെന്നാണ് ഇത് സൂചനനല്‍കുന്നത്. ന്യൂയോർക്കിലെ നൈക്ക് കോളേജിലെ പുരാവസ്തു ഗവേഷകനായ സ്റ്റീവൻ നോട്ട്ലി ഒരു പ്രസ്താവനയിൽ പറഞ്ഞു: ' ഈ കണ്ടെത്തൽ പീറ്ററിന് ബസിലിക്കയുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നുവെന്നതിന്‍റെ ഏറ്റവും ശക്തമായ സൂചകമാണ്. 

46

ഒരു പക്ഷേ അത് അവന് വേണ്ടി സമർപ്പിക്കപ്പെട്ടതായിരിക്കാം.' അദ്ദേഹം പറഞ്ഞു. ബസിലിക്ക അവന്‍റെ വീടിനെ അനുസ്മരിക്കുന്നതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എഡി 725-ൽ ഒരു തീർത്ഥാടനത്തിനിടെ പ്രദേശം സന്ദര്‍ശിച്ച ഇംഗ്ലണ്ട് സ്വദേശിയും ബവേറിയൻ ബിഷപ്പുമായ എയ്ഷ്‌സ്റ്റെറ്റിലെ സെന്‍റ് വില്ലിബാൾഡിന്‍റെ വിവരണത്തിലും പള്ളിയുടെ അവശിഷ്ടങ്ങളെ കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം എഴുതി: 'അവിടെ നിന്ന് പത്രോസിന്‍റെയും ആൻഡ്രൂവിന്‍റെയും വസതിയായ ബെത്സൈദയിലേക്ക് പോയി. അവിടെ ഇപ്പോൾ അവരുടെ വീടിന്‍റെ സ്ഥലത്ത് ഒരു പള്ളിയുണ്ട്.' അദ്ദേഹം തന്‍റെ യാത്ര വിവരണത്തിലെഴുതി. 

56

എഡി 749-ൽ ഉണ്ടായ ഭൂകമ്പത്തിൽ പള്ളി നശിക്കുകയും ഭൂമിക്കടിയിലാവുകയും ചെയ്തുവെന്ന് ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു.  യഥാർത്ഥത്തിൽ മത്സ്യത്തൊഴിലാളിയായിരുന്നു പത്രോസ്. അദ്ദേഹമാണ് യേശുവിന്‍റെ ആദ്യ അനുയായികളിലൊരാള്‍. യേശുവിന്‍റെ സ്വർഗ്ഗാരോഹണത്തെ തുടർന്നുള്ള ആദ്യകാല സഭയുടെ നേതാവായും അദ്ദേഹത്തെ വിശ്വാസികള്‍ കരുതുന്നു. പത്രോസ്,  സൈമൺ പീറ്ററായിട്ടാണ് ജനിച്ചത്. യേശുവിനെ കണ്ടുമുട്ടുന്നതുവരെ അദ്ദേഹം ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. യേശുവുമായി ബന്ധപ്പെട്ടതോടെ പീറ്റര്‍ വീട് ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു. 

66

എഡി 26 മുതൽ എഡി 37 വരെ റോമൻ പ്രവിശ്യയുടെയും യഹൂദയുടെയും അഞ്ചാമത്തെ ഗവർണറായിരുന്ന പീലാത്തോസ്, യേശുവിനെ അറസ്റ്റുചെയ്യാൻ ഉത്തരവിട്ടു. ഈ സംഭവത്തെ തുടര്‍ന്ന് യേശുവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച ഒരു റോമൻ പട്ടാളക്കാരന്‍റെ ചെവി പത്രോസ് മുറിച്ചിരുന്നു. ആദ്യത്തെ അപ്പോസ്തലനായ പത്രോസ് കുരിശുമരണത്തി് ശേഷം യേശുവിനെ അറിയില്ലെന്ന് മൂന്ന് തവണ ഏറ്റുപറഞ്ഞതായി ലൂക്കോസില്‍ വിശദീകരിക്കുന്നു. എന്നാല്‍ തന്‍റെ വിശ്വാസത്തിന് വേണ്ടി പീറ്റര്‍ രക്തസാക്ഷിയായെന്ന് വിശ്വസിക്കപ്പെടുന്നു. 64 CE-ൽ നീറോ ചക്രവർത്തിയുടെ ഭരണകാലത്ത് റോമിൽ വച്ച് യേശുക്രിസ്തുവിനെപ്പോലെ മരിക്കാൻ യോഗ്യനല്ലെന്ന് തോന്നിയതിനാല്‍ വിശുദ്ധ പത്രോസിനെ തലകീഴായി ക്രൂശിക്കുകയായിരുന്നെന്ന് കരുതുന്നു. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories