തായ്‍വാനില്‍ 13 നില കെട്ടിടത്തിന് തീ പിടിച്ച് 46 മരണം

Published : Oct 15, 2021, 10:51 AM IST

തെക്കന്‍ തായ്‍വാനില്‍ (south Taiwan) 13 നിലയുള്ള ഒരു കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തില്‍ 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പോള്ളലേറ്റു. 13 നിലയുള്ള കെട്ടിടത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തെക്കന്‍ തായ്‍വാനിലെ യാൻചെംഗ് ജില്ലയിലെ (Yancheng district) കാവോസിയുങ് (Kaohsiung) നഗരത്തില്‍ വിവിധ്യോദ്ദേശത്തിന് പണിത, 40 വര്‍ഷം പഴക്കമുള്ള ബഹുനില മന്ദിരത്തിലായിരുന്നു തീ പിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കെട്ടിടത്തില്‍ നിന്ന് ഒരു സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.     

PREV
111
തായ്‍വാനില്‍ 13 നില കെട്ടിടത്തിന് തീ പിടിച്ച് 46 മരണം

ഏതാണ്ട് 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. ഒന്നിലധികം നിലകള്‍ ഏതാണ്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. 

 

211

ഏഴ് മുതല്‍ പതിനൊന്ന് വരെയുള്ള നിലകളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഭൂരിഭാഗം മൃതദേഹങ്ങളും ഏതാണ്ട് പാതിയും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 

 

311

തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് 32 മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് അയച്ചു. മറ്റ് 14 പേരെ മൃതദേഹങ്ങള്‍ കൂടുതല്‍ പരിശോധയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

 

411

13 നില കെട്ടിടത്തിന്‍റെ ആദ്യത്തെ അഞ്ച് നിലകള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത് കാരണം രാത്രിയില്‍ ഇവിടെ ആളുകളുണ്ടായിരുന്നില്ല. 

 

511

13 നില കെട്ടിടത്തിന്‍റെ ആദ്യത്തെ അഞ്ച് നിലകള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത് കാരണം രാത്രിയില്‍ ഇവിടെ ആളുകളുണ്ടായിരുന്നില്ല. 

 

611

എന്നാല്‍ മറ്റ് നിലകള്‍ റസിഡന്‍ഷ്യല്‍ ഏരിയകളായിരുന്നു. ഇവിടെയെല്ലാം ആളുകള്‍ താമസിച്ചിരുന്നെന്ന് അധികൃതര്‍ പറയുന്നു. 

 

711

തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഒരു സ്ത്രീ തന്‍റെ 60 ഉം 70 ഉം വയസായ മാതാപിതാക്കള്‍ കെട്ടിടത്തില്‍ താമസിക്കുകയാണെന്നും അവരെ കുറിച്ച് വിവരമൊന്നും ലഭ്യമല്ലെന്നും പറഞ്ഞു. 

 

811

കെട്ടിടത്തിന്‍റെ താഴത്തെ നിലകളിൽ ഉപയോഗിക്കാത്ത വസ്തുക്കളുടെ കൂമ്പാരങ്ങൾ ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനം കൂടുതൽ ബുദ്ധിമുട്ടാക്കി. 

 

911

അഗ്നിശമന ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അവരുടെ വീടുകളിലോ പരിസരത്തോ ചപ്പുചവറുകൾ ശേഖരിക്കരുതെന്നും പടികൾ തടസ്സമില്ലാതെ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. 

 

1011

ഏകദേശം 120 അപ്പാർട്ട്മെന്‍റുകള്‍ ഈ കെട്ടിടത്തിലുണ്ടായിരുന്നു. ഏതാണ്ടെല്ലാ അപ്പാര്‍ട്ടമെന്‍റിലും കൂടുതലും പ്രായമായവരാണ് താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

1111

 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!

Recommended Stories