പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരെ ' ആസാദി ' മുഴക്കി പ്രതിപക്ഷം

Published : Nov 02, 2019, 11:46 AM ISTUpdated : Nov 02, 2019, 11:50 AM IST

ഇസ്ലാമാബാദില്‍ പ്രതിഷേധം പുകയുകയാണ്. ' ആസാദി മാര്‍ച്ച് ' എന്ന് പേരിട്ട പ്രതിഷേധ പ്രകടനം പ്രധാനമായും ഇമ്രാന്‍ഖാനെതിരെയാണ്. സാമ്പത്തിക രംഗത്തെ തകര്‍ച്ച, ഭരണരംഗത്തെ വീഴ്ച എന്നിവ കാരണം സാധാരണക്കാരുടെ ജീവിതം ദുഷ്കരമായെന്നും ഇമ്രാന്‍ ഖാന്‍ രാജിവെക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. വലതുപക്ഷ രാഷ്ട്രീയക്കാരനായ ജാമിയത് ഉലമ ഇസ്ലാം ഫസല്‍ (ജെയുഐ-ഐ) നേതാവ് മൗലാന ഫസ്‍ലുര്‍ റഹ്മാന്‍ നേതൃത്വം നല്‍കുന്ന ജാഥയ്ക്ക് പാകിസ്ഥാനിലെ പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്മാരെത്തിയെന്നത് ഇമ്രാന്‍ഖാന്‍റെ രാഷ്ട്രീയ ഭാവിക്ക് ഏറെ തലവേദന സൃഷ്ടിക്കും.  കാണാം പാകിസ്ഥാനിലെ പ്രതിപക്ഷ പോരാട്ടം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
122
പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരെ ' ആസാദി ' മുഴക്കി പ്രതിപക്ഷം
പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ ആരംഭിച്ച പ്രക്ഷോഭം 'ആസാദി മാര്‍ച്ച്' ശക്തിപ്പെടുന്നു.

222
ഒരു ലക്ഷത്തോളം വരുന്ന പ്രക്ഷോഭകാരികള്‍ പങ്കെടുത്ത കൂറ്റന്‍ റാലി ഇസ്ലാമാബാദില്‍ കഴിഞ്ഞ ദിവസം നടന്നു.

322
പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവെക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് പ്രക്ഷോഭകാരികള്‍.

422
വലതുപക്ഷ രാഷ്ട്രീയക്കാരനായ ജാമിയത് ഉലമ ഇസ്ലാം ഫസല്‍ (ജെയുഐ-ഐ) നേതാവ് മൗലാന ഫസ്‍ലുര്‍ റഹ്മാനാണ് ഒക്ടോബര്‍ 27ന് സമരത്തിന് തുടക്കമിട്ടത്.

522
സമരം അഞ്ച് ദിവസം പിന്നിട്ടപ്പോഴേക്കും ആയിരങ്ങളാണ് മാര്‍ച്ചില്‍ അണിചേര്‍ന്നത്.

622
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന്‍ രാജിവെക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

722
ഒക്ടോബര്‍ 31ന് രാജ്യതലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തിച്ചേരണമെന്നായിരുന്നു പ്രക്ഷോഭകരുടെ തീരുമാനം.

822
എന്നാല്‍, വാഹനങ്ങളുടെ ആധിക്യം യാത്രയുടെ വേഗത കുറച്ചതിനാല്‍ കഴിഞ്ഞ ദിവസമാണ് സമരക്കാര്‍ക്ക് തലസ്ഥാനത്തെത്തിയത്.

922
സുക്കുര്‍, മുള്‍ട്ടാന്‍, ലാഹോര്‍, ഗുജ്റന്‍വാല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ജാഥ ഇസ്ലാമാബാദിലെത്തിയത്.

1022
പ്രധാനമന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്ന് ഫസ്‍ലുര്‍ റഹ്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

1122
പ്രതിപക്ഷ പാര്‍ട്ടികളായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് -നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി എന്നിവരും സമരത്തില്‍ അണിചേര്‍ന്നു.

1222
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷത്തിന് ഫസ്‍ലുര്‍ റഹ്‍മാന്‍ നന്ദി അറിയിച്ചു.

1322
പെഷവാറിനടുത്തുള്ള മൈതാനത്ത് പ്രക്ഷോഭകര്‍ ക്യാമ്പ് ചെയ്യുകയാണ്. വരും ദിവസങ്ങളില്‍ ഇത് പാകിസ്ഥാനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കണക്ക് കൂട്ടുന്നവരും കുറവല്ല.

1422
ഇമ്രാന്‍ ഖാന്‍ പാവ മുഖ്യമന്ത്രിയാണെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.

1522
വെള്ളിയാഴ്ചത്തെ പ്രാര്‍ഥനക്ക് ശേഷം റാലി വീണ്ടും ആരംഭിച്ചു.

1622
പ്രതിപക്ഷ നേതാക്കളും റാലിയില്‍ പങ്കെടുത്തു.

1722
റാലിയെ നേരിടാനായി പാകിസ്ഥാന്‍ സര്‍ക്കാര്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു.

1822
അതേസമയം സമരത്തിനെതിരെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി.

1922
പ്രക്ഷോഭകരും പ്രതിപക്ഷവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

2022
കാശ്മീര്‍ വിഷയത്തില്‍ 370 -ാം അനുച്ഛേദം എടുത്തുകളഞ്ഞ ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് രാഷ്ട്രീയമായി പാകിസ്ഥാന് അന്താരാഷ്ട്രാ സമൂഹത്തിന്‍റെ മുന്നിലുണ്ടായ തിരിച്ചടി ഇമ്രാന്‍ ഖാനെതിരെയുള്ള പ്രക്ഷോഭത്തില്‍ പ്രതിപക്ഷ കക്ഷികളെ ഏറെ സഹായിക്കും.

2122
അതേ സമയം മതാധിഷ്ഠിത പാര്‍ട്ടിയായ ജാമിയത് ഉലമ ഇസ്ലാം ഫസലിന്‍റെ പ്രക്ഷോഭത്തില്‍ സ്ത്രീ സാന്നിധ്യം ഇല്ലാന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2222
click me!

Recommended Stories