ഭൂപടങ്ങള്‍; അധിനിവേശത്തെയും അധികാരത്തെയും നിശ്ചയിച്ച അളവുകോലുകള്‍
First Published Oct 30, 2019, 1:13 PM ISTഭൂമി പരന്നതാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ക്ക് മനുഷ്യന്‍റെ ജ്ഞാനസമ്പാദനത്തോളം പഴക്കമുണ്ട്. 21-ാം നൂറ്റാണ്ടിലും ഈ വാദത്തിന് ഒരു അറുതിവന്നിട്ടില്ലെന്നാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ക്രിക്കറ്റ് താരം ആന്‍ഡ്രൂ ഫ്ലിന്‍റോഫിന്‍റെത് അടക്കമുള്ളവരുടെ വാദങ്ങള്‍ തെളിയിക്കുന്നത്. ഭൂമി ഉരുണ്ടതോ, പരന്നതോ, എന്ത് തന്നെയായാലും മനുഷ്യന്‍ അവന്‍റെ സഞ്ചാരങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ ഭൂമിയെ സ്വന്തം അറിവിന്‍റെ പരിമിതിക്കനുസരിച്ച് ലഭ്യമായ ഇടങ്ങളില്‍ രേഖപ്പെടുത്താന്‍ ശ്രമം തുടങ്ങി.
കരയും കടലും കൂടുതല്‍ മനസിലാക്കാനും പുറകേ വരുന്നവരുടെ യാത്രകള്‍ സുഗമമാക്കാനും അത് ഉപയോഗിച്ചു തുടങ്ങി. പതുക്കെ അധികാരത്തിലേക്കും അധിനിവേശത്തിലേക്കും ഭൂപടങ്ങള്‍ ഏങ്ങനെ വഴികാണിച്ചു തരുമെന്ന് മനസിലാക്കിയ മനുഷ്യന്‍ കടലുകളില്‍ വഴി കണ്ടെത്തി ഭൂഖണ്ഡങ്ങള്‍ കീഴടക്കിത്തുടങ്ങി. ഇതിന് ഗതിവേഗം പകര്‍ന്നത് മദ്ധ്യകാല യൂറോപ്യന്‍ രാജാക്കന്മാര്‍ ഭൂപട നിര്‍മ്മാണത്തിന് പണം മുടക്കാന്‍ തയ്യാറായതോടെയാണ്. അന്ന് കോടികള്‍ ചെവലിട്ടാണ് ഭൂപടങ്ങള്‍ നിര്‍മ്മിച്ചിരുന്നതെന്നറിയുമ്പോള്‍ മനുഷ്യന്‍ അവന്‍റെ യാത്രയ്ക്ക് വേണ്ടി, ഭൂഖണ്ഡങ്ങള്‍ കീഴടക്കാന്‍ വേണ്ടി എന്ത് മാത്രം അധ്വാനമാണ് ചെലവഴിച്ചിരിക്കുന്നതെന്ന് അത്ഭുതപ്പെടും.
'കാര്യങ്ങളെ രേഖപ്പെടുത്തുക' എന്ന സ്വഭാവം പുരാതന കാലത്ത് ലോകത്തിന്‍റെ പലഭാഗങ്ങളിലും ഏറ്റകുറച്ചിലോടെ നിര്‍വഹിക്കപ്പെട്ടിരുന്നുവെങ്കിലും ചൈനയില്‍ ഇത് ആദിമകാലം മുതലെ വികാസം പ്രാപിച്ചിരുന്നതായി പഠനങ്ങള്‍ പറയുന്നു. ചെയ്യുന്ന കാര്യത്തിലെ സൂക്ഷ്മതയാണ് ചൈനീസ് ഭുപടത്തെ മറ്റ് ഭൂപടങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കിയത്. 25,000 ബിസിയില്‍ നിര്‍മ്മിക്കപ്പെട്ടെന്ന് കരുതുന്ന മാമോത്തിന്‍റെ കൊമ്പില്‍ രേഖപ്പെടുത്തിയ നീളം കൂടിയതും കുറഞ്ഞതുമായ വരകളാണ് ലഭ്യമായതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന രേഖപ്പെടുത്തല്‍. ഇത് കാലാവസ്ഥയെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട, പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള രക്ഷാരേഖയാണെന്ന് കരുതപ്പെടുന്നു. 1400 ബിസിയില്‍ ബാബിലോണ്‍ നഗരത്തിന്‍റെ കളിമണ്ണില്‍ ചുട്ടെടുത്ത രൂപരേഖ കണ്ടെത്തിരുന്നു. ഇവ കാണിക്കുന്നത്, പ്രാചീനകാലം മുതല്‍ മനുഷ്യന്‍ സ്ഥലം, കാലം എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നുവെന്ന് തന്നെയാണ്. കാണാം ഭൂപട നിര്‍മ്മാണത്തിന്‍റെ വളര്‍ച്ച.