ബെയ്‍റൂട്ട് ; ഉഗ്രസ്ഫോടനത്തില്‍ ചിന്നിച്ചിതറിയ കാഴ്ചകള്‍

Published : Aug 05, 2020, 11:15 AM ISTUpdated : Aug 05, 2020, 11:18 AM IST

ലോകം മഹാമാരിയില്‍പ്പെട്ട് ഉഴറുന്നതിനിടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. മിക്ക രാജ്യങ്ങളിലും ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തെരുവില്‍ യുദ്ധം ചെയ്യുകയാണ്. പശ്ചിമേഷ്യന്‍ രാജ്യമായ ലെബനനിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അതിനിടെയാണ് ഇന്നലെ (5.8.2020) ഉച്ചയ്ക്ക് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ട് ഉഗ്രസ്ഫോടനം ഉണ്ടായത്. നിമിഷങ്ങളോളം ബെയ്റൂട്ട് നിശ്ചലമായി. പിന്നീട്, 2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ പറയുന്നു. സ്ഫോടന ശബ്ദം 240 കിലോമീറ്റർ ദൂരെ വരെ കേട്ടു. സ്ഫോടനാഘാതത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉഗ്രസ്ഫോടനത്തില്‍ 78 പേര്‍ മരിച്ചു, 4000 ത്തോളം പേര്‍ക്ക് പരിക്കേറ്റു, നൂറ് കണക്കിന് കെട്ടിടങ്ങൾ തകർന്നു... ദുരന്ത ഭൂമിയിലെ കാഴ്ചകളിലൂടെ...

PREV
140
ബെയ്‍റൂട്ട് ; ഉഗ്രസ്ഫോടനത്തില്‍ ചിന്നിച്ചിതറിയ കാഴ്ചകള്‍

ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്കുള്ള കാഴ്ചകളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൊവിഡ് 19 വൈറസ് രോഗവ്യപനം ലോകത്തെ ഭരണകൂടങ്ങളെ വലിയൊരു പ്രതിസന്ധിയിലാണ് കൊണ്ട് എത്തിച്ചത്.

240

ഇത്തരത്തിലൊരു വൈറസ് വ്യാപനത്തെ അഭിമുഖീകരിക്കാനോ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിലോ ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം തന്നെ പരാജയപ്പെട്ടു. അതിനിടെ യൂറോപ്പ് അടക്കുമുള്ള ഭൂഖണ്ഡങ്ങളിലെ മിക്ക രാജ്യങ്ങളിലും ഭരണകൂട വിരുദ്ധവികാരം ശക്തമായി. 

340
440

ലെബനനും ഈ പ്രതിസന്ധിക്കിടയിലൂടെ കടന്നുപോകുമ്പോഴായിരുന്നു തലസ്ഥാനമായ ബെയ്റൂട്ടില്‍ അതിശക്തമായ രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടാകുന്നത്. ലോകത്ത് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയ്ക്കിടെ ഉണ്ടായ ഈ സ്ഫോടനങ്ങള്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകളും കുറവല്ല. 

540

മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ വ്യക്തമാക്കി. ബെയ്റൂത്തിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

640
740

അന്താരാഷ്ട്ര സമൂഹം സഹായ വാഗ്ദാനവുമായി രംഗത്തെത്തി. ബെയ്റൂത്തിലേത് ആക്രമണമാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പ്രതികരിച്ചു. ലെബനൻ മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയെ വധിച്ച കേസിൽ വെള്ളിയാഴ്ച കുറ്റക്കാർക്ക് ശിക്ഷ വിധിക്കാനിരിക്കെയുണ്ടായ വൻ സ്ഫോടനത്തിന് പിന്നിലെ എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് ലെബനീസ് ഭരണകൂടം അറിയിച്ചു. 

840

ലോകത്തെയാകെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ബെയ്റൂട്ടില്‍ നിന്ന് പുറത്ത് വരുന്നത്. ബെയ്റൂട്ടിനെ ഞെട്ടിക്കുന്ന സ്ഫോടനത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ലൈബനനില്‍ നിന്നുള്ള ദൃശ്യങ്ങള്‍. 

940
1040

കെട്ടിടങ്ങള്‍ പിളര്‍ന്നുവെന്നും വാഹനങ്ങള്‍ പൊട്ടിച്ചിതറിയെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.  സ്ഫോടനത്തിന് പിന്നാലെ കൂണിന്‍റെ ആകൃതിയില്‍ പോലെ അന്തരീക്ഷത്തിലേക്ക് പുക ഉയര്‍ന്നത് പൊട്ടിത്തെറിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. 

1140

മൈലുകള്‍ക്കപ്പുറത്തും സ്ഫോടനത്തിന്‍റെ പ്രകമ്പനം എത്തിയതായാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. തെരുവുകളില്‍ പരിക്കേറ്റ നിരവധി ആളുകളെ കാണാന്‍ സാധിച്ചെന്ന് ആദ്യ റിപ്പോര്‍ട്ടുകളില്‍ തന്നെയുണ്ടായിരുന്നു. 

1240
1340

ചൊവ്വാഴ്ച ഉച്ചയോടെ ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ രണ്ട് വലിയ സ്ഫോടനങ്ങളാണ് നടന്നത്. പരിക്കേറ്റവര്‍ നൂറിന് മുകളിലുണ്ടാകുമെന്നാണ് വിവരം. നഗരത്തിലെ തുറമുഖത്തിന് സമീപത്താണ് സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 

1440

മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധത്തില്‍ വിചാരണ പൂര്‍ത്തിയായി വിധി വരാനിരിക്കെയാണ് സ്ഫോടനങ്ങള്‍ നടന്നതെന്നത് പല ഊഹാപോഹങ്ങള്‍ക്കും വഴി തുറന്നു.  2005 ല്‍ കാര്‍ ബോംബ് സ്ഫോടനത്തിലാണ് ഹരീരി കൊല്ലപ്പെട്ടത്. 

1540
1640

ഈ കേസില്‍ ഹിസ്ബുള്ള ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരുടെ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കാനിരിക്കവേയാണ് ഉഗ്രസ്ഫോടനം നടന്നത്. ഹരീരിയുടെ വസതിക്ക് സമീപത്താണ് രണ്ടാമത്തെ സ്ഫോടനമെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

1740

നിരവധി പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രി ഹമദ് ഹസൻ അറിയിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക റിപ്പോർട്ട്. സ്ഫോടക വസ്തുക്കൾ ശേഖരിച്ചുവയ്ക്കുന്ന വെയർഹൗസിന് സമീപമാണ് സ്ഫോടനമെന്നും വിവരമുണ്ട്. 

1840
1940

ലെബനൻ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ലെബനനിലെ ഇന്ത്യൻ എംബസി. ഏവരും ശാന്തയരായിരിക്കണം. ഏതെങ്കിലും ഇന്ത്യക്കാർക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമല്ല. 

2040

ആവശ്യമുള്ളവർക്ക് സഹായം നൽകുമെന്നാണ് ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തര സഹായത്തിന് +96176860128 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു. കണക്കുകൾ പ്രകാരം പതിനായിരത്തോളം ഇന്ത്യക്കാരാണ് ലെബനിനിലുള്ളത്. 

2140
2240

പതിനയ്യായിരത്തോളം ഇന്ത്യക്കാർ ലെബനനിലുണ്ടായിരുന്നു. എന്നാല്‍ നിരന്തരമായി നടന്ന ആഭ്യന്തര കലഹങ്ങളുടെ പേരിൽ ഇന്ത്യക്കാർ ഒഴിഞ്ഞുപോവുകയും ബാക്കിയുള്ളവരെ ഒഴിപ്പിക്കുകയുമയിരുന്നു. 

2340

കൊവിഡ് 19 വൈറസിന്‍റെ വ്യാപനം സൃഷ്ടിച്ച അസന്നിഗ്ദാവസ്ഥയ്ക്കിടെ രാജ്യത്തെ സംഘര്‍ഷാവസ്ഥയും രൂക്ഷമായതോടെ ലെബനനിലെ ജീവിതം ദുസഹമായിക്കഴിഞ്ഞു. അതിനിടെയാണ് ഈ ഉഗ്രസ്ഫോടനങ്ങളും നടന്നത്. 

2440
2540

അതിഭീകരമായ രണ്ട് സ്ഫോടനമാണ് നടന്നിരിക്കുന്നതെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നത്. പ്രാദേശിക സമയം ഉച്ചയോടെ രണ്ട് വലിയ സ്ഫോടനങ്ങളാണ് നടന്നതെന്നാണ് വിവരം. നൂറോളം പേർ മരിച്ചതായാണ് പ്രാഥമിക വിവരം. 

2640

ഉഗ്രസ്ഫോടനം റിക്ടർ സ്കെയിലിൽ 3.3 തീവ്രതയുള്ള ഒരു ഭൂകമ്പത്തിനു തുല്യമായ ഷോക്ക് വേവ്സ് ആണ് നഗരത്തിലൂടെ പായിച്ചതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ രേഖപ്പെടുത്തിയ സൈസ്മോഗ്രാഫ് ഡാറ്റ വെളിപ്പെടുത്തി.

2740
2840

അമോണിയം നൈട്രേറ്റ് എന്ന സ്‌ഫോടക വസ്‌തു, ടൺ കണക്കിന് സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഇത് മുമ്പെന്നോ പിടിച്ചെടുക്കപ്പെട്ട സ്‌ഫോടക വസ്‍തുക്കൾ സൂക്ഷിച്ചതിലെ ശ്രദ്ധക്കുറവിന്റെ പരിണിതഫലമാകാം എന്ന് ബെയ്‌റൂട്ട് ജനറൽ സെക്യൂരിറ്റി ചീഫ് ആയ അബ്ബാസ് ഇബ്രാഹിം പറയുന്നു. 

2940

ഈ സ്‌ഫോടനത്തിന് കാരണക്കാർ ആരായാലും അവർ അതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഹസൻ ദിയാബും ഉറപ്പുനൽകി. സ്‌ഫോടനത്തെ തുടർന്ന് ഉയർന്ന വിഷവാതകങ്ങളുടെ കുമിളയും ജനങ്ങൾക്ക് വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 

3040
3140
3240
3340
3440
3540
3640
3740
3840
3940
4040

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories