ചൈനയില്‍ ആദ്യമായി മനുഷ്യരില്‍ പക്ഷിപ്പനിയുടെ വകഭേദം സ്ഥിരീകരിച്ചു

Published : Jun 01, 2021, 05:57 PM ISTUpdated : Jun 01, 2021, 06:02 PM IST

ചൈനയില്‍  ആദ്യമായി മനുഷ്യരില്‍ പക്ഷിപ്പനി ( H10N3 ) യുടെ വകഭേദം സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിൽ 41 കാരനായ ഒരാളിലാണ് ആദ്യമായി പക്ഷിപ്പനി  (H10N3) സ്ഥിരീകരിച്ചതെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ (എൻ‌എച്ച്‌സി) അറിയിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഷെൻ‌ജിയാങ്‌ നഗരത്തിലെ താമസക്കാരനായ ഇയാളെ ഏപ്രിൽ 28 ന്‌ പനിയും മറ്റ് ലക്ഷണങ്ങളും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഒരുമാസത്തിന് ശേഷം മെയ് 28 നാണ് ഇയാൾക്ക് H10N3 എന്ന പക്ഷിപ്പനി (avian influenza virus) ബാധയാണെന്ന് കണ്ടെത്തിയത്. (ചിത്രങ്ങള്‍  2017 ല്‍ ചൈനയില്‍ പക്ഷിപ്പനി വ്യാപിച്ചപ്പോള്‍ പകര്‍ത്തിയത്. ഗെറ്റിയില്‍ നിന്ന്.)  

PREV
114
ചൈനയില്‍ ആദ്യമായി മനുഷ്യരില്‍ പക്ഷിപ്പനിയുടെ വകഭേദം സ്ഥിരീകരിച്ചു

എന്നാൽ മനുഷ്യരിലേക്ക് എങ്ങനെ വൈറസ് ബാധിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.  അദ്ദേഹത്തിന്‍റെ അടുത്ത ബന്ധങ്ങളെ നിരീക്ഷിച്ചിരുന്നെങ്കിലും മറ്റ് കേസുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. 

214

ഇയാള്‍ നിലവില്‍ ആരോഗ്യവാനാണെന്നും ആശുപത്രി വിടാന്‍ തയ്യാറായിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

314
414

എച്ച് 10 എൻ 3 രോഗാണു അത്ര ശക്തിയുള്ളതല്ലെന്നും എന്നാല്‍ പക്ഷികളില്‍ ഇവ വലിയതോതില്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമാകുമെന്നും ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍റെ അറിയിപ്പില്‍ പറയുന്നു. 

514

എന്നാല്‍‌ , എച്ച് 10 എൻ 3 ഒരു സാധാരണമായ വൈറസല്ലെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്‍റെ എമർജൻസി സെന്‍റർ ഫോർ ട്രാൻസ്ബൌണ്ടറി അനിമൽ ഡിസീസസിന്‍റെ റീജിയണൽ ലബോറട്ടറി കോർഡിനേറ്റർ ഫിലിപ്പ് ക്ലോസ് പറഞ്ഞു.

614
714

2018 ന് മുമ്പുള്ള 40 വര്‍ഷത്തിനിടെ 160 ഓളം കേസുകള്‍ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ കൂടുതലും ഏഷ്യയിലെ കാട്ടുപക്ഷികളിലോ ജലപക്ഷികളിലോ അല്ലെങ്കില്‍ വടക്കേ അമേരിക്കയുടെ ചിലപ്രദേശങ്ങളിലോ ആണെന്നും കോഴികളില്‍ ഇത് സാധാരണയായി കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു.  

814

മനുഷ്യരില്‍ പടിപെട്ട രോഗാണു പഴയ രോഗാണുക്കളോട് സാമ്യമുള്ളതാണോ അല്ലെങ്കിൽ വ്യത്യസ്ത രോഗാണുക്കളുടെ ഒരു പുതിയ മിശ്രിതമാണോയെന്ന് തിരിച്ചറിയാന്‍ രോഗാണുവിന്‍റെ ജനിതക ഡാറ്റ വിശകലനം ചെയ്യേണ്ടതുണ്ടെന്നും ഫിലിപ്പ് ക്ലോസ് പറഞ്ഞു.

914
1014

പക്ഷിപനിയുടെ പല വകഭേദങ്ങളും ചൈനയിൽ കാണപ്പെടുന്നുണ്ട്. ചിലത് ഇടയ്ക്കിടെ ആളുകളെ ബാധിക്കാറുണ്ടെന്നും മിക്കവാറും ഇത് കോഴി കടയില്‍ പണിയെടുക്കുന്നവരിലാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

1114

2016-2017 കാലയളവിൽ പക്ഷിപനി രോഗാണുവിന്‍റെ വകഭേദങ്ങളായ എച്ച് 7 എൻ 9 രോഗാണുബാധമൂലം 300 ഓളം പേർ മരിച്ചിരുന്നു. ഇതിന് ശേഷം പക്ഷിപ്പനി മനുഷ്യരില്‍ കാര്യമായ മരണനിരക്ക് ഉണ്ടാക്കിയിട്ടില്ല. 

1214

എന്നാല്‍ എച്ച് 10 എൻ 3 മനുഷ്യരില്‍ ബാധിച്ച  കേസുകളൊന്നും ആഗോളതലത്തിൽ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എൻ‌എച്ച്‌സിയുടെ അറിയിപ്പില്‍ പറയുന്നു. 

1314

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ യൂറോപ്പ് വന്‍കരകളില്‍ അതിശക്തമായ രീതിയില്‍ പക്ഷിപ്പനി വ്യാപകമായിരുന്നു. കോടിക്കണക്കിന് മൃഗങ്ങളെയാണ് പക്ഷിപ്പനിബാധ മൂലം അമേരിക്ക, യൂറോപ്പ് വന്‍ കരകളിലെ നിരവധി രാജ്യങ്ങളിലായി കൊന്നൊടുക്കിയത്. 

1414

'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.

click me!

Recommended Stories