കാലാവസ്ഥാ വ്യതിയാനം; നഗ്ന ശരീരത്തില്‍ ചിത്രം വരച്ച് ബോധവത്ക്കരണം

First Published Sep 6, 2020, 1:45 PM IST


അര്‍ദ്ധ നഗ്ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന കേസില്‍ കേരളത്തിലെ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നതും പിന്നീട് സുപ്രീംകോടതി വരെ ജാമ്യ ഹര്‍ജി തള്ളിയതും നമ്മള്‍ കണ്ടു. എന്നാല്‍ അങ്ങ് അമേരിക്കയില്‍ കാര്യങ്ങളിങ്ങനെയല്ല. അവിടെ നഗ്നതയേ അവര്‍ പല കാര്യങ്ങളുടെയും പ്രചാരണത്തിനായി ഉപയോഗിക്കുന്നു. ഏറ്റവും അവസാനമായി ആംസ്റ്റര്‍ഡാനിലാണ് ഇതുപോലൊരു നഗ്നശരീരത്തിലെ ചിത്രപ്രദര്‍ശനം നടന്നത്. പക്ഷേ ഒന്നുണ്ട് വ്യത്യാസം സ്വന്തം കുട്ടികളല്ല, പകരം ചിത്രം വരയ്ക്കാനറിയാവുന്ന ആര്‍ട്ടിസ്റ്റുകളാണ് മോഡലുകളുടെ നഗ്നശരീരത്തില്‍ ചിത്രങ്ങള്‍ വരച്ചത്. കാണാം ആ ചിത്രങ്ങള്‍. 

ആംസ്റ്റർഡാം ബോഡിപൈന്‍റ് ആർട്ട് ഇവന്‍റിലാണ് ആർട്ടിസ്റ്റുകൾ അവരുടെ മോഡലുകളുടെ ശരീരഭാഗങ്ങളിൽ മനോഹരമായ ചിത്രങ്ങള്‍ വരച്ചത്.
undefined
ആംസ്റ്റർഡാം ബോഡി ആർട്ട് ഫൗണ്ടേഷൻ ഇന്നലെയാണ് (5.9.2020) ആംസ്റ്റർഡാം ബോഡിപെയ്ന്‍റ് ആർട്ട് ഇവന്‍റ് സംഘടിപ്പിച്ചത്. ഇത് നാലാം തവണയാണ് ആംസ്റ്റർഡാം ബോഡി ആർട്ട് ഫൗണ്ടേഷൻ ഇത്തരത്തിലൊരു പരിപാടി നടത്തുന്നത്.
undefined
undefined
കാലാവസ്ഥാ ബോധവൽക്കരണമാണ് ഈ വർഷത്തെ വിഷയം. അതിനാൽ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികളിലെ പ്രധാന സവിശേഷതകള്‍ ഉപേക്ഷിക്കാതെ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ മോഡലുകളുടെ ശരീരത്തില്‍ വരായ്ക്കാം.
undefined
കാലാവസ്ഥാ വ്യതിയാനവും വൈവിധ്യവുമാണ് ഈ വർഷത്തെ തീം, അതായത് മൃഗങ്ങൾ, സസ്യങ്ങൾ അല്ലെങ്കിൽ ആഗോളതാപനം എന്നിവയെ ചിത്രീകരിക്കുന്ന ഡിസൈനുകൾക്കാണ് ഇവന്‍റില്‍ പ്രാധാന്യം.
undefined
undefined
വെറുതേ കേറി ശരീരം മൊത്തം ചിത്രം വരയ്ക്കാമെന്ന് കരുതരുത്. ഓരോ മോഡലും 30 യൂറോ ഫീസായി അടയ്ക്കണം. ഇങ്ങനെ കിട്ടുന്ന പണം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനാണ് ഉപയോഗിക്കുന്നത്.
undefined
ചിത്രരചന പൂർത്തിയായിക്കഴിഞ്ഞാൽ, മോഡലുകൾ‌ നോർ‌ഡ്ലിച്റ്റിലെ കൾ‌ച്ചറൽ‌ കഫേയിലേക്ക് പരേഡ് നടത്തും. ഓരോ വ്യക്തിയിലും ഒരു കലാകാരനുണ്ട്. അത് സ്വയം പ്രകടിപ്പിക്കാൻ കഴിയേണ്ടത് പ്രധാനമാണെന്നും ഇവന്‍റ് സംഘാടകര്‍ പറയുന്നു.
undefined
undefined
മ്യൂസിയം പ്ലെയിനിൽ നടന്ന നാലാമത്തെ ശരീര ചിത്രരചനയില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രതികരിക്കാനായി നിരവധി മോഡലുകളാണ് എത്തിയത്.
undefined
നിങ്ങള്‍ സുന്ദരനാണോ, മിടുക്കനാണോ മികച്ച കലാകാരനാണോയെന്നതൊന്നും പ്രശ്നമല്ല. സ്വന്തം ശരീരം ഒരു കാന്‍വാസായി കാണാന്‍ തയ്യാറുള്ള ഓരാളാണോ നിങ്ങളെന്നാണ് ഇവന്‍റ് നടത്തുന്നവര്‍ ചോദിക്കുന്നത്.
undefined
undefined
ഇത്തവണത്തെ ഇവന്‍റിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സംഘാടകര്‍ പറയുന്നു.
undefined
എന്നാല്‍, അര്‍ദ്ധ നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി ജഡ്ജിയായ അരുണ്‍ മിശ്ര ചോദിച്ചത് ഇതെന്ത് സംസ്കാരമാണ് എന്നായിരുന്നു.
undefined
undefined
ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവർക്കിടയിൽ പ്രചരണം നടത്താണ് ശ്രമിച്ചതെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
undefined
എന്നാല്‍, അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര മുൻകൂര്‍ ജാമ്യം നിഷേധിക്കുകയും. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന്‍റെ പരിധിയിൽ ഈ കേസ് വരുമെന്നും അന്ന് ഉത്തരവിടുകയായിരുന്നു.
undefined
undefined
ആംസ്റ്റര്‍ഡാമില്‍ നടന്ന ബോഡിപൈന്‍റ് ആർട്ട് ഇവന്‍റ് 2020 ല്‍ നിന്ന്.
undefined
ആംസ്റ്റര്‍ഡാമില്‍ നടന്ന ബോഡിപൈന്‍റ് ആർട്ട് ഇവന്‍റ് 2020 ല്‍ നിന്ന്.
undefined
undefined
ആംസ്റ്റര്‍ഡാമില്‍ നടന്ന ബോഡിപൈന്‍റ് ആർട്ട് ഇവന്‍റ് 2020 ല്‍ നിന്ന്.
undefined
ആംസ്റ്റര്‍ഡാമില്‍ നടന്ന ബോഡിപൈന്‍റ് ആർട്ട് ഇവന്‍റ് 2020 ല്‍ നിന്ന്.
undefined
undefined
ആംസ്റ്റര്‍ഡാമില്‍ നടന്ന ബോഡിപൈന്‍റ് ആർട്ട് ഇവന്‍റ് 2020 ല്‍ നിന്ന്.
undefined
ആംസ്റ്റര്‍ഡാമില്‍ നടന്ന ബോഡിപൈന്‍റ് ആർട്ട് ഇവന്‍റ് 2020 ല്‍ നിന്ന്.
undefined
undefined
click me!