Climate change: ബ്രസീലില്‍ അതിതീവ്രമഴയും മണ്ണിടിച്ചിലും തുടര്‍ക്കഥ, മരണം 100 കടന്നു

Published : Feb 18, 2022, 11:26 AM IST

ബ്രസീലിയൻ (Brazil) നഗരമായ പെട്രോപോളിസിൽ (Petrópolis) കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മണ്ണിടിച്ചിലിലും (Landslide) വെള്ളപ്പൊക്കത്തിലും (Flood) നൂറിലധികം പേർ മരിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയുടെ ( Rio de Janeiro) വടക്കന്‍ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന നഗരം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏതാണ്ട് തകര്‍ന്നു. അതിതീവ്രമഴയില്‍ നരഗത്തിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും മുങ്ങിയപ്പോള്‍ ജനസാന്ദ്രതയേറിയ മലഞ്ചെരുവുകള്‍ ഇടിഞ്ഞ് വീഴുകയായിന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. കാറുകള്‍ ഒലിച്ച് പോയി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായത്. അന്ന് രാത്രിയോടെ 24 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ബ്രസീല്‍  നാഷണൽ സിവിൽ ഡിഫൻസ് അറിയിച്ചു.   

PREV
115
Climate change: ബ്രസീലില്‍ അതിതീവ്രമഴയും മണ്ണിടിച്ചിലും തുടര്‍ക്കഥ, മരണം 100 കടന്നു

ചൊവ്വാഴ്ച മാത്രം പ്രദേശത്ത് 269 മണ്ണിടിച്ചിലുകൾ രേഖപ്പെടുത്തിയതായി ബ്രസീലിലെ സിവിൽ ഡിഫൻസ് സെക്രട്ടേറിയറ്റ് അറിയിച്ചു.  439-ലധികം ആളുകൾക്ക് വീടുകൾ നഷ്ടമായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. 110 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് പ്രദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. റിയോയിലെ സിവിൽ ഡിഫൻസ് അനുസരിച്ച് 134 പേരെ കാണാതായിട്ടുണ്ട്.

 

215

ബുധനാഴ്ച പ്രദേശത്ത് ദുരന്തനിവാരണത്തിലേര്‍പ്പെടവേ സംഘാംഗങ്ങള്‍ ഒഴുകിപ്പോയി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോകളിൽ വ്യാപകമായ നാശനഷ്ടങ്ങളും വാഹനങ്ങൾ തെരുവിൽ ഒഴുകിനടക്കുന്നതിന്‍റെയും ദൃശ്യങ്ങളുണ്ടായിരുന്നു.

 

315

'സാഹചര്യം യുദ്ധസമാനമാണ്' റിയോ ഡി ജനീറോ ഗവർണർ ക്ലോഡിയോ കാസ്ട്രോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും  ജീവൻ രക്ഷിക്കാനായി അസാധ്യമായത് പോലും  ഞങ്ങൾ ചെയ്യും," എന്ന് റിയോ ഡി ജനീറോ സംസ്ഥാന ഗവർണർ ക്ലോഡിയോ കാസ്‌ട്രോ തന്‍റെ ട്വിറ്ററില്‍ പറഞ്ഞു. 

 

415

1932 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണിത്. കഴിഞ്ഞ ദിവസം ഒരു മാസത്തെ മഴ വെറും മൂന്ന് മണിക്കൂറിനുള്ളിൽ നഗരത്തിൽ പെയ്തുതെന്ന് കണക്കുകള്‍ പറയുന്നു. തന്‍റെ നൂറ് ശതമാനം സ്വത്തുക്കളും നശിപ്പിക്കപ്പെട്ടെന്ന് പ്രദേശത്തെ കടയുടമയായ ഹെൻറിക് പെരേര റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. 

 

515

300 ഓളം ആളുകളെ സ്‌കൂളുകളിലും മറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങളിലും പാര്‍പ്പിച്ചു. ഇവര്‍ക്കാവശ്യമുള്ള   മെത്തകൾ, ഭക്ഷണം, വസ്ത്രങ്ങൾ, മുഖംമൂടികൾ എന്നിവ സംഭാവനയിലൂടെ കണ്ടെത്തുകയാണ്. "ജീവനോടെ മണ്ണിനടിയിലകപ്പെട്ട ഒരു പെൺകുട്ടിയെ ഞാൻ കണ്ടെത്തി." 24 കാരനായ വെൻഡൽ പിയോ ലോറൻകോ, ദുരിതാശ്വാസ കേന്ദ്രത്തിലിരിക്കവേ എഎഫ്പിയോട് പറഞ്ഞു. 

 

615

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രസീലിലെ രാജാക്കന്മാരുടെ വേനൽക്കാല അവധിക്കാല കേന്ദ്രമായിരുന്നു റിയോ ഡി ജനീറോയ്ക്ക് സമീപത്തെ കുന്നിന്‍ നഗരമായ പെട്രോപോളിസ്. ഇന്ന് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. വെള്ളപ്പൊക്കത്തില്‍ വീടുകളും കടകളും വീണടിഞ്ഞതോടെ നഗരത്തിന്‍റെ രാജകീയ മനോഹാരിത നഷ്ടമായെന്ന് ഗവര്‍ണര്‍ പറഞ്ഞു.

 

715

2011 ജനുവരിയിൽ പെട്രോപോളിസും ചുറ്റുമുള്ള പ്രദേശങ്ങളിലും നിരവധി കൊടുങ്കാറ്റുകളാണ് വീശിയടിച്ചത്. അന്ന് 900 പേരാണ് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

 

815

ചൊവ്വാഴ്ച ഉച്ചയ്ക്ക് മാത്രം പെയ്ത മഴ, ചരിത്രത്തില്‍ രേഖപ്പെടുത്തിയ ശരാശരിയേക്കാൾ കൂടുതലാണ്. വ്യാഴാഴ്ചയും കനത്ത മഴ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ മരണ സംഖ്യയും കാണാതായവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നഗരത്തില്‍ നിന്നുള്ള ഫോട്ടോകളില്‍ നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ മാത്രമാണ് കാണാനുള്ളത്.  

 

915

തലസ്ഥാനമായ റിയോ ഡി ജനീറോയുടെ വടക്കന്‍ മലനിരകളിൽ സ്ഥിതി ചെയ്യുന്ന പെട്രോപോളിസ്, പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രസീല്‍ രാജവാഴ്ചക്കാലത്തെ ഏറ്റവും ജനപ്രീതി നേടിയ നഗരമായിരുന്നു. "ഇമ്പീരിയൽ സിറ്റി" എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്.  കൊട്ടാര വാസ്തുവിദ്യയ്ക്കും ഗംഭീരമായ തിയേറ്ററുകൾക്കും മ്യൂസിയങ്ങൾക്കും പേരുകേട്ട നഗരമാണിത്. 

 

1015

പ്രകൃതി ദുരന്തം ശക്തമായതിനെ തുടര്‍ന്ന് റഷ്യന്‍ യാത്രയിലായിരുന്ന ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോ ഹംഗറി വഴി ബ്രസിലിലേക്ക് തിരിച്ചു. മന്ത്രിമാരുമായി കൂടിയാലോചന നടത്തിയെന്നും. ദുരന്തബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 

 

1115

ഇന്‍റർ ഗവൺമെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) പ്രകാരം, 1960-കൾ മുതൽ, തെക്കൻ ബ്രസീലിൽ അതിശക്തമായ മഴയുടെ എണ്ണത്തിലും മഴയുടെ ശരാശരി അളവിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം (Climate Change), അന്തരീക്ഷത്തിലെ ഓസോണിന്‍റെ ശോഷണം എന്നിവ കാരണമാണ് ഇത്തരം പ്രതിഭാസങ്ങള്‍ തുടര്‍ക്കഥയാകുന്നത്. 

 

1215

വ്യാവസായിക വൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ 1.1 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇപ്പോൾ ശരാശരി ആഗോള താപനില. ഇന്‍റർ ഗവൺമെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്‍റെ അഭിപ്രായത്തിൽ, 2 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുന്നത് കൂടുതൽ തീവ്രവും ഇടയ്ക്കിടെയുള്ള അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായേക്കാം. 

 

1315

ബ്രസീലിന്‍റെ സാമ്പത്തിക കേന്ദ്രമായ സാവോ പോളോയിൽ ഫെബ്രുവരി ആദ്യമുണ്ടായ കനത്ത മഴയെ തുടർന്ന് 24 പേരാണ് മരിച്ചത്. തെക്കുകിഴക്കൻ ബ്രസീലിയന്‍ സംസ്ഥാനത്തുടനീളം വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഇത് കാരണമായി. 1,546-ലധികം കുടുംബങ്ങളെ അന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു. 

 

1415

കഴിഞ്ഞ നവംബറില്‍ ബഹിയ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് ഡാമുകളാണ് തകര്‍ന്നത് അന്ന് 62,800 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഡിസംബറിലും കനത്തമഴയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായിരുന്നു. കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടെ അതിശക്തമായ നിരവധി മഴകളാണ് ബ്രസീലില്‍ പെയ്തിറങ്ങിയത്. 

 

1515
Read more Photos on
click me!

Recommended Stories