ജീവിതത്തിന്‍റെ മടുപ്പകറ്റാന്‍ വീട് വിറ്റ്, ബസ് വാങ്ങി, വീടാക്കിമാറ്റി; പിന്നീട് ആ ജീവിതയാത്രയ്ക്ക് സംഭവിച്ചത്...

First Published Nov 28, 2019, 1:48 PM IST

ജീവിതം, പലപ്പോഴും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയാണ്. ചിലപ്പോള്‍ തോന്നും ഇപ്പോഴുള്ളതാണ് ഏറ്റവും മനോഹരമെന്ന് എന്നാല്‍ തൊട്ടടുത്ത നിമിഷം കാഴ്ച മറ്റൊന്നില്‍ ഉടക്കുന്നതിന് മുന്നേ മനസ് ചാഞ്ചാട്ടം തുടങ്ങും. മറ്റൊന്നിന് വേണ്ടി. ജീവിതത്തിന്‍റെ ഈ സ്നിഗ്ദ്ധതയാണ്  പലപ്പോഴും നമ്മെ ജീവിക്കാന്‍ പ്രയരിപ്പിക്കുന്നത്. ഇത് തന്നെയായിരുന്നു ടോണി  മാക്‌വെയുടെയും (34) ഭര്‍ത്താവ് മിഖയെലിനും തോന്നിയത്. ഇതുവരെയുള്ള ജീവിതം അത്ര പോരാ.  അവര്‍ അന്വേഷണം ആരംഭിച്ചു. ഏങ്ങനെ ജീവിതം മനോഹരമാക്കാം ? ഒടുവില്‍ അവര്‍ അതുവരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ജിം വിറ്റു. കാറ് വിറ്റു. പിന്നെ സ്വന്തം വീടും വിറ്റു. രണ്ട് കുട്ടികളോടൊപ്പം തെരുവില്‍ കഴിയാന്‍ തീരുമാനിച്ചു. എന്നാല്‍ വെറുതേയങ്ങ് തെരുവില്‍ കിടക്കാനായിരുന്നില്ല അവരുടെ പദ്ധതി. കാണാം ആ ജീവിതം
 

എല്ലാം വിറ്റു പെറുക്കും മുന്നേ അവരിരുവരും മറ്റ് ചില തീരുമാനങ്ങളെടുത്തിരുന്നു. ഒരു വീട്ടില്‍ ഒരു പാട് കാലം ജീവിച്ചതിന്‍റെ ബോറടിമാറ്റാനായിരുന്നു എല്ലാം വിറ്റ് പെറുക്കിയതെന്നത് കൊണ്ട് തന്നെ യാത്ര ചെയ്യാനായിരുന്നു അവരിരുവരുടെയും തീരുമാനം.
undefined
അങ്ങനെ അവര്‍ 2018 ല്‍ ആര്‍ ഇ ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ 2004 ല്‍ മോഡല്‍ ബസ് സെക്കന്‍റ് ഹാന്‍റ് വാങ്ങി. പിന്നെ ഒരു സൈഡില്‍ നിന്ന് അത് പൊളിച്ചടുക്കി.
undefined
പിന്നീട് 15000 യുഎസ് ഡോളര്‍ ചിലവിട്ട് ഇരുവരും അവരുടെ ഇഷ്ടത്തിനനുസരിച്ച് ആ ബസിനെ ഒരു സഞ്ചരിക്കുന്ന വീടാക്കിമാറ്റി.
undefined
ഇന്ന് അവരിരുവരും ഏതാണ്ട് 5000 മൈല്‍ ദൂരം സഞ്ചരിച്ച് കഴിഞ്ഞു. ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ടെന്നാണ് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നത്.
undefined
അങ്ങനെ സന്തോഷത്തിന്‍റെ സഞ്ചരിക്കുന്ന വീട്ടില്‍ അവരിരുവരും പിന്നെ അവരുടെ കുട്ടികളും പട്ടിയും ജീവിക്കുന്നു. സഞ്ചരിച്ചു കൊണ്ട് ജീവിക്കുന്നു.
undefined
ഒലിവര്‍ എന്നാണ് ഇവര്‍ തങ്ങളുടെ സഞ്ചരിക്കുന്ന ബസ്സിന് നല്‍കിയ പേര്.
undefined
ലൈഫ് ഓണ്‍ വീല്‍സ് എന്ന് പറയുന്നത് അത്ര എളുപ്പമല്ലെന്ന് ഇരുവരും സമ്മതിക്കുന്നു.
undefined
എന്നാല്‍ ആ കഷ്ടപ്പാടിനും അപ്പുറമുള്ള ഒരു സുഖം ഈ ബസ് വീടിനുണ്ടെന്നും അവര്‍ പറയുന്നു.
undefined
കുട്ടികള്‍ക്കായി പ്രത്യേക ബങ്ക് ബെഡ്ഡ് സൗകര്യവും ബസിലുണ്ട്.
undefined
ഇനി അമേരിക്കയുടെ തെക്ക്പടിഞ്ഞാറന്‍ ഭാഗങ്ങളിലൂടെ നീണ്ടയാത്രയാണ് ഇരുവരുടെയും പദ്ധതി.
undefined
ചെറുതെങ്കിലും വൃത്തിയയുള്ളതാണ് ഒലിവറിന്‍റെ ഉള്‍വശം.
undefined
കിടപ്പറ, അടുക്കള, ചെറിയൊരു ലിവിംഗ് ഏരിയ , ബാത്ത്റൂം എല്ലാം മനോഹരമായ ഈ സഞ്ചരിക്കുന്ന വീട്ടിലുണ്ട്. ഓരോ മുക്കും മൂലയും നന്നായി സജ്ജീകരിച്ചിട്ടുണ്ട്.
undefined
'എല്ലാ ജീവിതശൈലിയിലും ഗുണദോഷങ്ങൾ ഉൾക്കൊള്ളുന്നു. ചക്രങ്ങളിൽ ഒരു വീട് ഉണ്ടായിരിക്കുകയെന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള തെരഞ്ഞെടുപ്പല്ല ' എന്ന് ടോണി തുറന്ന് സമ്മതിക്കുന്നു.
undefined
ബാത്ത് റൂമില്‍ കംപോസ്റ്റ് ടോയിലറ്റ് സ്ഥാപിച്ചിരിക്കുന്നതിനാല്‍ മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ട്. കിടപ്പറയാണെങ്കില്‍ ഏതൊരു വീടിന്‍റെ കിടപ്പറയോടും കിടപിടിക്കും.
undefined
മർഫി ബെഡ്, റേഞ്ച് കുക്കറും ഫ്രിഡ്ജും ഉള്ള ഒരു മുഴുവൻ അടുക്കള, കമ്പോസ്റ്റിംഗ് ടോയ്‌ലറ്റ് ഉള്ള കുളിമുറി, ഷവർ, വാഷർ ഡ്രയർ കോംബോ, ഞങ്ങളുടെ കിടപ്പുമുറി എന്നിവ ഈ ബസ് വീടിലുണ്ട്.
undefined
100 ഗാലൻ ശുദ്ധജലം, രണ്ട് പ്രൊപ്പെയ്ൻ ടാങ്കുകൾ, 600W പാനലുകൾ, 600Ah ബാറ്ററികൾ ഉള്ള സൗരയൂഥം എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഉണ്ട്.
undefined
ഒടുവില്‍ എല്ലാം സെറ്റായതിന് ശേഷം 2018 മെയോടു കൂടിയാണ് യാത്ര തുടങ്ങിയത്. അന്ന് മുതല്‍ ഇന്ന് വരെ ഇതാണ് എല്ലാം. ടോണി പറയുന്നു.
undefined
പസഫിക് വടക്കുപടിഞ്ഞാറൻ, മൊണ്ടാന, ഐഡഹോ, വ്യോമിംഗ് എന്നിവിടങ്ങളിൽ സഞ്ചരിച്ച് 5,000 മൈലുകൾ ദമ്പതികൾ ഇതുവരെ സഞ്ചരിച്ചിട്ടുണ്ട്. ശൈത്യകാലത്തെ കഠിനമായ മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ യുഎസ്എയിലേക്ക് പോകാനാണ് ഇരുവരുടെയും പദ്ധതി.
undefined
'റോഡിൽ ആയിരിക്കുമ്പോൾ വളരെയധികം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ഭാഗ്യവാന്‍മാരാണ്. ഞങ്ങളെ സുരക്ഷ നോക്കാന്‍ ഗ്രേറ്റ് ഡെയ്ൻ അപ്പോളോ ഉണ്ട്. കാട്ടില്‍ താമസിക്കുമ്പോള്‍ അപ്രതീക്ഷിതമായെത്തുന്ന വന്യമൃഗങ്ങളില്‍ നിന്ന് അവന്‍ ഞങ്ങളെ രക്ഷിക്കുന്നു ടോണി തുടര്‍ന്നു.
undefined
undefined
എന്താണ് തങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ കുടംബക്കാരും സുഹൃത്തുക്കളും ചിരിച്ചു. എന്നാല്‍ ഞങ്ങളിരുവരും സന്തുഷ്ടരാണ്.
undefined
എന്നാല്‍ ഇന്ന് ഞങ്ങള്‍ ഞങ്ങളുടെ സ്വപ്നങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. അതിനും മുകളില്‍ എന്ത് സന്തോഷമാണ് മനുഷ്യന് നേടാനുള്ളത് ഇരുവരും ചോദിക്കുന്നു.
undefined
undefined
click me!