പിഴവുകള്‍ ആര്‍ക്കും സംഭവിക്കാമെന്നും ഒരിക്കല്‍ സംഭവിച്ച തെറ്റിന്‍റെ പേരില്‍ ജീവിതം തീര്‍ന്ന് പോകില്ല. എന്നാൽ അതിന്റെ പേരിൽ വധഭീഷണി അടക്കമുള്ളവ നേരിടേണ്ടി വരുന്നത് ശരിയല്ലെന്നും ക്രിസ്റ്റീൻ കാബോട്ട്

കാലിഫോർണിയ: കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെയുണ്ടായ 'കിസ് കാം' വിവാദങ്ങളിൽ ഒടുവിൽ പ്രതികരണവുമായി ആസ്‌ട്രോണമർ മുൻ ജീവനക്കാരി ക്രിസ്റ്റീൻ കാബോട്ട്. ജൂലൈ മാസം 16ന് നടന്ന കോൾഡ് പ്ലേ സംഗീത നിശയിലെ കിസ് കാം ദൃശ്യങ്ങൾ വൈറലായതോടെ 53 കാരിയായ ക്രിസ്റ്റീൻ കാബോട്ടിനും ഒപ്പമുണ്ടായിരുന്ന ആൻഡി ബ്രൈയോണും ജോലി ഉപേക്ഷിച്ചിരുന്നു. വ്യാഴാഴ്ച ന്യൂയോർക്ക് ടൈംസിലാണ് ക്രിസ്റ്റീൻ കാബോട്ട് വിഷയത്തേക്കുറിച്ച് പ്രതികരിച്ചത്. തന്റെ തെറ്റായ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കരിയർ ഉപേക്ഷിച്ചു. അതാണ് തന്റെ തെറ്റിന് നൽകിയ വില. ബോസിനൊപ്പമുള്ള ഡാൻസും ആഘോഷവും അനുചിതമായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായിരുന്ന ക്രിസ്റ്റീൻ കാബോട്ട് വിവാദം നടക്കുമ്പോൾ വിവാഹ മോചിതയായിരുന്നു. പിഴവ് സംഭവിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് എന്റെ കുട്ടികൾ അറിയണം. പിഴവുകള്‍ ആര്‍ക്കും സംഭവിക്കാമെന്നും ഒരിക്കല്‍ സംഭവിച്ച തെറ്റിന്‍റെ പേരില്‍ ജീവിതം തീര്‍ന്ന് പോകില്ലെന്ന് കുട്ടികൾ മനസിലാക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ക്രിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

പരസ്പരം തരംതാഴ്ത്തിക്കൊണ്ട് നമ്മളെത്തന്നെ വളരെയധികം പിന്നോട്ട് വലിക്കുന്നതിൽ മുന്നിൽ സ്ത്രീകൾ

എപ്പോഴെങ്കിലും സംഭവിക്കുന്ന തെറ്റുകളല്ല, വ്യക്തിയെ നിര്‍ണയിക്കുന്നതെന്നും തെറ്റ് മനുഷ്യസഹജമാണെന്നും അവര്‍ പ്രതികരിച്ചത്. എന്നാൽ അതിന്റെ പേരിൽ വധഭീഷണി അടക്കമുള്ളവ നേരിടേണ്ടി വരുന്നത് ശരിയല്ലെന്നുമാണ് ക്രിസ്റ്റീൻ കാബോട്ട് അഭിമുഖത്തിൽ വിശദമാക്കുന്നത്. ഇതിനോടകം 60ഓളം വധ ഭീഷണിയാണ് തനിക്ക് നേരിടേണ്ടി വന്നത്. കുട്ടികൾ ഭയത്തോടെയാണ് കഴിയുന്നത്. താൻ മരിക്കുമെന്ന ഭീതിയിലാണ് കുട്ടികൾ കഴിയുന്നതെന്നും ക്രിസ്റ്റീൻ കോബോട്ട് പ്രതികരിക്കുന്നത്. കിസ് കാം വിവാദത്തിൽ സ്ത്രീകൾ പ്രത്യേകമായി തനിക്കേ നേരെ ലക്ഷ്യം വച്ചുള്ള അധിക്ഷേപം നടത്തിയെന്നാണ് ക്രിസ്റ്റീൻ കാബോട്ട് വിശദമാക്കിയത്. പുരുഷന്മാരാണ് നമ്മളെ പിന്നോട്ട് വലിക്കുന്നത് എന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നുന്നുവെന്നും പരസ്പരം തരംതാഴ്ത്തിക്കൊണ്ട് സ്ത്രീകൾ തന്നെയാണ് നമ്മളെത്തന്നെ വളരെയധികം പിന്നോട്ട് വലിക്കുന്നതെന്നാണ് കഴിഞ്ഞ ഏതാനും മാസത്തെ അനുഭവത്തിൽ നിന്ന് വ്യക്തമാവുന്നത്.

വിവാദമുണ്ടായ സമയത്ത് ആൻഡി ബ്രൈയോണും വിവാഹ മോചിതനായിരുന്നു. ആൻഡിയോട് സംസാരിക്കാറുണ്ടെങ്കിലും സെപ്തംബർ മുതൽ വളരെ കുറവാണ് സംസാരിക്കുന്നതെന്നാണ് ക്രിസ്റ്റീൻ കാബോട്ട് വിശദമാക്കുന്നത്. വിവാദം നടന്ന് ആറ് മാസങ്ങൾക്ക് ശേഷം ഒരു ജോലി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് ക്രിസ്റ്റീൻ കാബോട്ട്. രണ്ട് മക്കളുടെ അമ്മയായ ക്രിസ്റ്റിനും ആന്‍ഡിയും അക്കാലത്ത് പങ്കാളികളില്‍ നിന്ന് പിരിഞ്ഞ് കഴിയുകയായിരുന്നു. സംഭവം വൈറലായതിന് പിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് ക്രിസ്റ്റിന് നേരിടേണ്ടി വന്നത്. കുടുംബം തകര്‍ത്തവളെന്നും പണത്തിനും സ്ഥാനക്കയറ്റത്തിനും വേണ്ടി എന്തും ചെയ്യുന്നവളെന്നുമെല്ലാം ആളുകള്‍ അധിക്ഷേപിച്ചെന്നും ക്രിസ്റ്റീൻ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം