കൊവിഡ് 19; മഹാമാരിക്കാലത്തെ ശ്മശാന കാഴ്ചകള്‍

First Published Apr 4, 2020, 12:21 PM IST


മരണം ഒരു സുനാമി പോലെ ആഞ്ഞടിക്കുന്നിടത്താണ് മനുഷ്യന്‍ മഹാമാരികളെ ഭയക്കാന്‍ തുടങ്ങിയത്. നൂറ്റാണ്ടിലെരു മഹാമാരി, മനുഷ്യരെ തേടിയെത്തിരിരുന്നുവെന്നത് ചരിത്രം. ഇന്ന് കൊവിഡ് 19 എന്ന പേരില്‍ ചൈനയിലെ ഹുവാന്‍ നഗരത്തില്‍ തുടങ്ങി ലോകമെങ്ങും ഭീഷണമായ രീതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് പുതിയ മഹാമാരി. ഒരോ ദിവസവും എന്തിന് ഓരോ മണിക്കൂറും മരിച്ചു വീഴുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഇപ്പോഴും രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. ഇതുവരെയായി 59,197 പേരാണ് ലോകം മൊത്തം കൊറോണാ വൈറസ് ബാധമൂലം മരിച്ചതായി രേഖപ്പെടുത്തിയത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിദഗ്ദാഭിപ്രായവും. 

മരണാനന്തര ജീവിതത്തിനായി, ജീവിച്ചിരിക്കുന്ന മനുഷ്യന്‍ സൃഷ്ടിച്ച എല്ലാ ആചാരാനുഷ്ഠാനങ്ങളും മഹാമാരിയുടെ കാലത്ത് അപ്രസക്തമാകുന്നു, പ്രത്യേകിച്ച് പകര്‍ച്ചവ്യാധിമൂലമുള്ള മരണസമയത്ത്. പ്രത്യേകിച്ച് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം മാത്രമേ മൃതദേഹം അടക്കം ചെയ്യാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെ. ചിത്രങ്ങള്‍  :  ഗെറ്റി

2020 ഏപ്രിൽ 2 ന് സാവോ പോളോയിലെ ബ്രസീലിലെ ഏറ്റവും വലിയ ശ്മശാനമായ വില്ലാ ഫോർമോസ സെമിത്തേരിയിൽ കൊറോണാ വൈറസ് ബാധമൂലം മരിച്ചവരെ അടക്കാനായി പുതിയ ശവക്കുഴികള്‍ കുഴിക്കുന്നു. ബ്രസീലില്‍ ഇതുവരെയായി 365 പേരാണ് മരിച്ചത്. 9216 പേര്‍ക്ക് കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു.
undefined
ഏപ്രിൽ 3, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ സർക്കാർ സെമിത്തേരിയിൽ കൊറോണ വൈറസ് ബാധിതരുടെ ശവക്കുഴികൾക്ക് സമീപം സംരക്ഷിത മുഖംമൂടികള്‍ ധരിച്ച ബന്ധുക്കൾ നിൽക്കുന്നു. 181 പേരുടെ മരണം കവര്‍ന്ന് ഇന്ത്യോനേഷ്യയില്‍ ഇതുവരെയായി 1986 പേര്‍ക്കാണ് കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചത്.
undefined
മാർച്ച് 26 ന്, ചിലിയിലെ കോൺസെപ്ഷിയോണിലെ ചിഗുവയാന്‍റ സെമിത്തേരിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച ഒരാളുടെ ശവകുടീരത്തിൽ ഒരു ആരോഗ്യപ്രവര്‍ത്തകന്‍ പൂക്കൾ വയ്ക്കുന്നു. ചിലിയില്‍ ഇതുവരെയായി 22 പേരാണ് മരിച്ചത്. 3,737 പേര്‍ക്ക് കൊവിഡ് ബാധ രേഖപ്പെടുത്തി.
undefined
മാർച്ച് 23, ഇറ്റലിയിലെ അലസ്സാൻഡ്രിയയിലെ സെറവല്ലെ സ്ക്രിവിയ സെമിത്തേരിയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ ശവപ്പെട്ടികള്‍ സംസ്കാരത്തിനായി ഒരുക്കിവച്ചിരിക്കുന്നു. കൊവിഡ്19 ബാധ മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഇറ്റലിയിലാണ്, 14,682 പേരുടെ ജീവനാണ് ഇറ്റലിക്ക് നഷ്ടമായത്. 1,19,827 പേര്‍ക്ക് കൊവിഡ് ബാധ രേഖപ്പെടുത്തി.
undefined
മാർച്ച് 23 ന്, സ്പെയിനിലെ മാഡ്രിഡിലെ ലാ അൽമുദെന സെമിത്തേരിയിലെ ശ്മശാനത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച ഒരാളുടെ ശവപ്പെട്ടിക്ക് അടുത്ത് നിന്ന് കരയുന്ന ബന്ധുക്കൾ. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധ രേഖപ്പെടുത്തിയ സ്പെയിനില്‍ 1,19,199 പേര്‍ക്കാണ് രോഗ ബാധയേറ്റത്. 11,198 പേരുടെ ജീവന്‍ സ്പെയിനിന് ഇതുവരെയായി നഷ്ടമായി.
undefined
മാർച്ച് 24 ന്, ഇറാനിലെ ടെഹ്‌റാനിലെ ബെഹെഷ്ത് സഹ്‌റ സെമിത്തേരിയിൽ കൊറോണ വൈറസ് മൂലം അന്തരിച്ച പത്രപ്രവർത്തകനായ അബ്ദുല്ല സാവെയെ സംസ്‌കരിക്കുന്നതിന് മുമ്പ് ഒരു ബന്ധു ദുഃഖം സഹിക്കാനാകാതെ കരയുന്നു. ഇറാനില്‍ 3,294 പേരുടെ ജീവന്‍ കവര്‍ന്ന കൊറോണാ വൈറസ്, 53,183 പേര്‍ക്കാണ് ബാധിച്ചിരിക്കുന്നത്.
undefined
മാർച്ച് 28 ന് ഇറ്റലിയിലെ സീരിയേറ്റിൽ നടന്ന ശവസംസ്കാര ചടങ്ങിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച സ്ത്രീയുടെ ശവപ്പെട്ടി സംരക്ഷിത മാസ്കുകൾ ധരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ സംസ്കാരത്തിനായി കൊണ്ട് പോകുന്നു. ഇറ്റലിയിലെ മരണസംഖ്യയില്‍ കൂടുതലും പ്രായമേറിയവരാണ്.
undefined
ഏപ്രിൽ 3, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ കൊറോണ വൈറസ് ബാധിതർക്കായി സർക്കാർ നൽകിയ സെമിത്തേരില്‍ അടക്കിയ പുതിയ മൃതദ്ദേഹത്തിന് മുകളില്‍ പൂക്കള്‍ വച്ചിരിക്കുന്നു.
undefined
ഇറാഖിലെ ഷിയാ സന്നദ്ധ പ്രവർത്തകരായ ഹാഷിദ് ഷാബി (പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ്), സംരക്ഷണ സ്യൂട്ടുകൾ ധരിച്ച ആരോഗ്യപ്രവര്‍ത്തകരോടൊപ്പം, കൊറോണ വൈറസ് മൂലം അന്തരിച്ച ഒരാളുടെ ശവപ്പെട്ടിക്ക് സമീപത്ത് നിന്ന് പ്രാർത്ഥിക്കുന്നു. 54 പേര്‍ മരിച്ച ഇറാഖില്‍ 820 പേര്‍ക്കാണ് ഇതുവരെയായി കൊവിഡ19 ബാധ രേഖപ്പെടുത്തിയത്.
undefined
മാർച്ച് 31 ന് തുർക്കി ഇസ്താംബൂളിലെ ഒരു ആശുപത്രിയില്‍ നിന്ന് സെമിത്തേരിയിലേക്ക് ഒരു ശവപ്പെട്ടി കൊണ്ടുപോകുന്നു. തുര്‍ക്കിയില്‍ ഇതുവരെയായി 425 പേര്‍ മരിച്ചു. 20,921 പേര്‍ക്ക് കൊറോണാ വൈറസ് ബാധ രേഖപ്പെടുത്തി.
undefined
ഏപ്രിൽ 2-ന് സ്പെയിനിലെ ബാഴ്‌സലോണയില്‍ ഒരു സെമിത്തേരിയുടെ പാർക്കിംഗ് ഏര്യയില്‍ ഒരു തൊഴിലാളി ശവപ്പെട്ടികള്‍ പരിശോധിക്കുന്നു, അവയിൽ മിക്കതും കൊറോണാ ബാധിതരായി മരിച്ചവരുടെ മൃതദേഹങ്ങളാണ്.
undefined
ഏപ്രിൽ 3 ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ബന്ധുക്കളുടെ മൃതദേഹം അടക്കിയ ശേഷം സെമിത്തേരിയില്‍ നിന്ന് മടങ്ങുന്ന ബന്ധുക്കളുടെ മേല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അണുനാശിനി തളിക്കുന്നു.
undefined
മാർച്ച് 31 ന്, ഫ്രാൻസിലെ പാരീസിനടുത്തുള്ള റിസ് - ഒറംഗിസിലെ ഒരു ശവപ്പെട്ടി നിര്‍മ്മാണ കേന്ദ്രത്തില്‍ കൊവിഡ് 19 ബാധയേറ്റ് മരിച്ചയാള്‍ക്കായി ശവപ്പെട്ടി തയ്യാറാക്കുന്നു. 6507 പേരുടെ ജീവനാണ് കൊറോണ വൈറസ് ബാധമൂലം ഫ്രാന്‍സിന് നഷ്ടമായത്. 64, 338 പേര്‍ക്ക് കൊറോണാ വൈറസ് ബാധ രേഖപ്പെടുത്തി.
undefined
മാർച്ച് 16 ന് ഇറ്റലിയിലെ ബെർഗാമോയിലെ ഒരു സെമിത്തേരിയിലേക്ക് കൊറോണ വൈറസ് ബാധിച്ച് മരിച്ച ഒരാളുടെ ശവപ്പെട്ടി സെമിത്തേരി തൊഴിലാളികളും സംരക്ഷണ മുഖംമൂടി ധരിച്ചയാളും ചേര്‍ന്ന് എത്തിക്കുന്നു.
undefined
ഏപ്രിൽ 2 ന് ബ്രസീലിലെ ഏറ്റവും വലിയ സെമിത്തേരിയായ സാവോ പോളോയിലെ വില്ല ഫോർമോസ സെമിത്തേരിയിൽ സംരക്ഷണ സ്യൂട്ടുകൾ ധരിച്ച തൊഴിലാളികള്‍ ഒരു ഇടവേള കിട്ടിയപ്പോള്‍ ഒത്തുകൂടി നിന്ന് സംസാരിക്കുന്നു.
undefined
മാർച്ച് 31 ന്, ഹോണ്ടുറാസിലെ ടെഗുസിഗൽ‌പയിലെ ഒരു സെമിത്തേരിയിൽ ഒരു കൊറോണ വൈറസ് ഇരയുടെ ശവപ്പെട്ടി സെമിത്തേരി സൂക്ഷിപ്പികാര്‍ അടക്കം ചെയ്യുന്നു. 15 മരിച്ച ഹോണ്ടുറാസില്‍ 264 പേര്‍ക്കാണ് കൊറോണാ വൈറസ് ബാധ രേഖപ്പെടുത്തിയത്.
undefined
മാർച്ച് 31 ന് ഇസ്രായേലിലെ ടെൽ അവീവില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചവര്‍ക്കായി സ്ഥാപിച്ച പുതിയ സെമിത്തേരിയില്‍ നിന്ന്. 40 പേര്‍ മരിച്ച ഇസ്രായേലില്‍ 7428 പേര്‍ക്ക് കൊറോണാ വൈറസ് ബാധ രേഖപ്പെടുത്തി.
undefined
മാർച്ച് 30 ന് ഇറ്റലിയിലെ തെക്കൻ പട്ടണമായ സിസ്‌റ്റെർനിനോയിൽ നടന്ന ശ്മശാന ചടങ്ങിൽ കൊറോണ വൈറസ് ബോധയേറ്റ് മരിച്ച ഒരാളുടെ ശവപ്പെട്ടി നോക്കി നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകന്‍.
undefined
2020 മാർച്ച് 28 ന് ഇന്ത്യയിലെ അഹമ്മദാബാദിൽ കൊറോണാ വൈറസ് ബാധ മൂലം മരിച്ച ഒരു സ്ത്രീയെ സംസ്‌കരിക്കുന്നതിന് മുമ്പ് ഒരു സംരക്ഷിത വസ്ത്രം ധരിച്ച ഒരു മുനിസിപ്പൽ ജോലിക്കാരൻ കുഴിമാടത്തിൽ അണുനാശിനി തളിക്കുന്നു. ഇന്ത്യയില്‍ ഇതുവരെയായി 86 പേര്‍ മരിക്കുകയും 3,082 പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യ്തു.
undefined
2020 മാർച്ച് 26 ന് സ്പെയിനിലെ ലെഗാനസിലുള്ള സെവേറോ ഒച്ചോവ ഹോസ്പിറ്റലിലെ മോർഗിൽ നിന്ന് ഒരു സംരക്ഷക സ്യൂട്ട് ധരിച്ച ശവസംസ്ക്കാര തൊഴിലാളി ഒരു ശവപ്പെട്ടി പുറത്തെടുക്കുന്നു.
undefined
2020 മാർച്ച് 24 ന് ഇറാനിലെ ടെഹ്‌റാനിലെ ബെഹെഷ്ത് സഹ്‌റ സെമിത്തേരിയിൽ കൊറോണ വൈറസ് മൂലം അന്തരിച്ച മാധ്യമപ്രവർത്തകൻ അബ്ദുല്ല സാവിയെ സംസ്‌കരിക്കുന്നു.
undefined
click me!