നാം ഉപേക്ഷിക്കുമ്പോള്‍ അവരെവിടെയാകും ?

Published : Apr 23, 2020, 03:29 PM ISTUpdated : Apr 23, 2020, 08:55 PM IST

ഒരിക്കല്‍ നിങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിയിരുന്ന ചില സാധനങ്ങള്‍ ഒരുപാട് കാലത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടിട്ടുണ്ടോ ? പല കാരണങ്ങളാല്‍ നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നവയാകും അവ. എന്നാല്‍, ഒരു കാലത്ത് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവയും അവയായിരുന്നിരിക്കും. അത്തരത്തിലുള്ള ഫോട്ടോഗ്രാഫുകള്‍ എടുക്കുന്നതില്‍ പ്രശസ്തനാണ് ഡയറ്റർ ക്ലിൻ. അദ്ദേഹത്തിന്‍റെ ഫോട്ടോഗ്രാഫുകള്‍ക്ക് എന്നും നിങ്ങളോട് അനേകം കഥകള്‍ പറയാനുണ്ടാകും.     പ്രത്യേകിച്ച്,  ഒരു ഐസ്വലേഷന്‍ കാലത്ത് വീടിന്‍റെ ചുമരിന് പുറത്തിറങ്ങാന്‍ കഴിയാതെ ഇരിക്കുമ്പോള്‍ ഡയറ്റർ ക്ലിൻറെ ചിത്രങ്ങള്‍ പലകാര്യങ്ങളും നിങ്ങളെ ഓര്‍മ്മപ്പെടുത്തും. ഉപേക്ഷിക്കപ്പെട്ട്, തുരുമ്പെടുത്ത്, ആര്‍ക്കും വേണ്ടാതായ അത്തരം ചില ചിത്രങ്ങള്‍ക്കായി യൂറോപ്പിലെയും യുഎസിലെയും നിരവധി സ്ഥലങ്ങളില്‍ ഡയറ്റർ ക്ലിൻ ചുറ്റുക്കറങ്ങി. സ്വിറ്റ്‌സർലൻഡിലെ ഡിസ്കവറി ഡെയ്‌സ് അവര്‍ഡ് 2017 ലും ഓസ്ട്രിയയിലെ ഫെസ്റ്റിവൽ എൽ മുണ്ടോ അവാര്‍ഡ് 2018 ലും നേടി. ആ യാത്രയില്‍ തന്‍റെ ക്യാമറ കണ്ട കാഴ്ചകളെ അദ്ദേഹം ഒതുക്കിവച്ച് ഒരു പുസ്തകമാക്കി. "Lost Wheels - The Nostalgic Beauty of Abandoned Cars" എന്ന പുസ്തകത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍ കാണാം.   

PREV
110
നാം ഉപേക്ഷിക്കുമ്പോള്‍ അവരെവിടെയാകും ?

ഫ്ലോറിഡയില്‍ 1941 ല്‍ ഇറങ്ങിയ ഫോർഡ് ട്രക്കുകളിന്‍ മേല്‍ പ്രകൃതി അവകാശവാദം ഉന്നയിക്കുന്നു.  ഡ്രൈ-ക്ലീനർ പോലുള്ള കടകള്‍ നടത്തുന്ന നഗരാധിഷ്ഠിത വ്യാപാരം നടത്തുന്ന ആളുകൾക്കായി രൂപകൽപ്പന ചെയ്ത മോഡലാണിത്.  ഇവയ്ക്ക് 40 മൈൽ വേഗത നേടാന്‍ കഴിയുമായിരുന്നു.

210

സ്വീഡനിൽ നിന്ന് എടുത്ത ഈ ചിത്രം, ഡി‌കെഡബ്ല്യു എഫ് 89 'മാസ്റ്റർക്ലാസി'ന്‍റെ ഇന്റീരിയർ കാണിക്കുന്നു. പെട്രോൾ ഹെഡുകൾക്കും സസ്യശാസ്ത്രജ്ഞർക്കും ഇത് കൗതുകകരമായിരിക്കും. 1950 നും 1954 നും ഇടയിൽ പശ്ചിമ ജർമ്മനിയുടെ ഓട്ടോ യൂണിയൻ ജിഎം‌ബി‌എച്ചാണ് ഈ മോഡൽ നിർമ്മിച്ചത്. ഇതിന് 60 മൈൽ വേഗത വരെ കൈവരിക്കാൻ കഴിഞ്ഞിരുന്നു. 

310

1950 ലെ പോർഷെ 356, ജർമ്മനിയിലെ ആളൊഴിഞ്ഞ ഒരു കാട്ടു പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. പോർഷെയുടെ ആദ്യത്തെ നിർമ്മാണ കാറായിരുന്നു 356.  ഏകദേശം 105 മൈൽ വേഗതയില്‍ വരെ ഇവന്‍ ഓടിയിരുന്നു. 

410

1951-1956  കാലഘട്ടത്തിലെ ഓസ്റ്റിൻ എ 30 ഉം (ഏറ്റവും മുകളിൽ) രണ്ട് 1949-1956 സാബ് 92 കളും (മധ്യത്തിലും താഴെയും) ഒരു സ്വീഡിഷ് വനത്തിൽ കാർ സാൻഡ്‌വിച്ച് പോലെ അടുക്കിയിട്ടിരിക്കുന്നു. 

510

1949 ലെ ഫോർഡും 1946 ലെ ഷെവർലെയും ജോർജിയ സംസ്ഥാനത്തെ ഒരു വനമേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഉപേക്ഷിക്കപ്പെടുന്നതിന് തൊട്ട് മുമ്പ് വരെ ഉടമ അവയ്ക്കൊപ്പമുണ്ടായിരുന്നിരിക്കണം. 

610

ഒറ്റപ്പെട്ടതും തകർന്നതുമായ 1974 പോണ്ടിയാക് ഗ്രാൻഡ് പ്രിക്സ് വ്യോമിംഗ് സംസ്ഥാനത്തെ പച്ചപ്പ് നിറഞ്ഞ വയലിന് നടുവിൽ അനാഥമായി കിടക്കുന്നു. ഈ മോഡൽ 1962 ൽ അവതരിപ്പിക്കുകയും 2008 വരെ വിവിധ മോഡലുകളില്‍ നിർമ്മിക്കുകയും ചെയ്തിരുന്നു. 

710

ഫ്രാൻസിൽ ഉപേക്ഷിക്കപ്പെട്ട സിട്രോൺ ട്രാക്ഷൻ അവന്‍റസിന്‍റെ ഒരു നീണ്ടനിര കണ്ടു. 1934 നും 1957 നും ഇടയിൽ നിർമ്മിച്ചവ. വൃക്ഷങ്ങള്‍ അവയെ ഇപ്പോള്‍ തങ്ങളില്‍ ഒന്നായാണ് കാണുന്നതെന്ന് തോന്നും. 

810

പാതി കാർ, മറുപാതി മരം: ജോർജിയ സംസ്ഥാനത്ത്  1937 ക്രിസ്‌ലർ ഇംപീരിയൽ മോഡല്‍ വണ്ടിയുണ്ട്. അന്ന് ആഢംബരത്തിന്‍റെ അവസാന വാക്കുകളിലൊന്നായിരുന്നു. ഇംപീരിയല്‍. 
1926 ലാണ് ഇംപീരിയൽ ആദ്യമായി നിർമ്മിക്കപ്പെട്ടത്. ഇന്ന് അവയെ വൃക്ഷങ്ങള്‍ സ്വന്തം വീടാക്കി മാറ്റിയിരിക്കുന്നു. 

910

നെവാഡ സംസ്ഥാനത്ത് നിന്നാണ് ക്ലിന് 1946 ലെ ഫോർഡ് പാനൽ ട്രക്കും ട്രെയിലറും കാണാന്‍ കഴിഞ്ഞത്. അവസാനമായി ഉടമ ഇരുന്ന കസേര പോലും ട്രക്കിന് പുറത്തുണ്ട്. ഒടുവില്‍ അയാള്‍ എന്ത് പറഞ്ഞാകും ഇവനെ ഉപേക്ഷിച്ചിട്ടുണ്ടാവുക ? 

1010

 മധ്യ ജർമ്മൻ നഗരമായ ഫുൾഡയിൽ വച്ച് 1956-1962 ഫുൾഡാമോബിൽ എസ് 7 ഫ്രാം കിംഗ് വൃക്ഷങ്ങള്‍ക്കൊപ്പം ചേര്‍ന്നു.  'ബബിൾ കാർ' എന്നാണ് ആളുകള്‍ ഈ മോഡല്‍ കാറിനെ ആദ്യം വിളിച്ചിരുന്നത്. ഇന്ന് കാട്ടില്‍ മറ്റൊരു ബബിളായി കിടക്കുന്നു. 
 
click me!

Recommended Stories