ചൈനീസ് ധനസഹായമുള്ള ഫാക്ടറികള്‍ക്ക് തീയിട്ടു; കലാപഭൂമിയായ മ്യാന്മാറില്‍ നൂറോളം മരണം

Published : Mar 15, 2021, 11:20 AM IST

2021 ജനുവരി 31 നാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അധികാരത്തിലെത്തുന്നത് തടയാനായി മ്യാന്മാര്‍ സൈന്യം രാജ്യത്തെ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത് തുടങ്ങിയത്. ഫെബ്രുവരി ഒന്നിന് മ്യാന്മാറിലെ ഏറ്റവും ജനകീയയായ നേതാവ് ഓങ് സാങ് സൂചിയെയും സൈന്യം വീട്ട് തടങ്കലിലേക്ക് മാറ്റി. ഇതേതുടര്‍ന്ന് മ്യാന്മാരില്‍ ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒന്നരമാസത്തെ പ്രതിഷേധത്തിനിടെ ഏതാണ്ട് നൂറോളം പ്രതിഷേധക്കര്‍ സൈന്യത്തിന്‍റെ വെടിവെപ്പില്‍ മരിച്ചെന്നാണ് പുറത്ത് വരുന്നിരുന്നത്. അതിനിടെയാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 100 പേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകളും മ്യാന്മാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  

PREV
124
ചൈനീസ് ധനസഹായമുള്ള ഫാക്ടറികള്‍ക്ക് തീയിട്ടു; കലാപഭൂമിയായ മ്യാന്മാറില്‍ നൂറോളം മരണം

മ്യാന്മാറില്‍ കഴിഞ്ഞ ദിവസം ചൈനീസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫാക്ടറിക്ക് അജ്ഞാതര്‍ തീയിട്ടതിനെ തുടര്‍ന്ന് 39 പേര്‍ കൊല്ലപ്പെട്ടെന്നും നിരവധി ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ചൈനീസ് എംബസി അറിയിച്ചു. 

224

ഇതേ തുടര്‍ന്ന് മ്യാന്മാര്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 22 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായി അഭിഭാഷക സംഘം അറിയിച്ചു. 

324
424

രാജ്യത്തെ വിവിധ  പ്രദേശങ്ങളില്‍ നടന്ന മറ്റ് പ്രക്ഷോഭങ്ങളില്‍ 16 പേര്‍ കൂടി കൊല്ലപ്പെട്ടതായി അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് (എഎപിപി), ഒരു പോലീസുകാരൻ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

524

സൈനീക നടപടിക്കിടെ ഏറ്റവും ഒടുവിലായി 126 പേരെങ്കിലും മരിച്ചിരിക്കാമെന്ന് എഎപിപി അറിയിച്ചു.

624
724

ഹ്ലിങ്തായയില്‍ ചൈനീസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന തുണി ഫാക്ടറിക്ക് നേരെയാണ് അജ്ഞാതര്‍ അക്രമണം നടത്തിയത്. 

824

അക്രമണത്തില്‍ നിരവധി ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നും ചൈനീസ് പൌരന്മാരുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ മ്യാന്മറിനോട് ആവശ്യപ്പെട്ടെന്നും ചൈനീസ് എംബസി അറിയിച്ചു. 

924
1024

മ്യാന്മാരില്‍ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈനീക ഭരണകൂടത്തെ അംഗീകരിക്കുന്ന നയമാണ് ചൈനീസ് ഏകാധിപത്യ ഭരണകൂടത്തിന്‍റെതും. 

1124

തുണി വ്യാവസായിക മേഖലയിൽ നിന്ന് പുക പടർന്നതോടെ രാജ്യത്തുടനീളമുള്ള കുടിയേറ്റക്കാരുടെ താമസസ്ഥലത്തെത്തി ചേര്‍ന്ന സുരക്ഷാ സേന പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

1224
1324

"ഇത് ഭയങ്കരമായിരുന്നു. ആളുകളെ എന്റെ കൺമുന്നിൽ വെടിവച്ചു. ഇത് ഒരിക്കലും എന്റെ ഓർമ്മയിൽ നിന്ന് വിട്ടുപോകില്ല," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഫോട്ടോ ജേണലിസ്റ്റ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

1424

മ്യാൻമറിന്‍റെ  വാണിജ്യ കേന്ദ്രവും മുൻ തലസ്ഥാനവുമായ ഹ്ലിങ്‌തായയിലും യാങ്കൂണ്‍ ജില്ലയിലും സൈനികനിയമം ഏർപ്പെടുത്തിയതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 

1524
1624

ചൈനീസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന നാല് വസ്ത്ര ഫാക്ടറികള്‍ക്കും ഒരു വളം പ്ലാന്‍റുമാണ് അജ്ഞാതര്‍ തീയിട്ടത്. വ്യവസായ മേഖലയില്‍ നിന്ന് പുകയുയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. 

1724

എന്നാല്‍ രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടം ഫയര്‍ എഞ്ചിനുകളെ വഴിയില്‍ തടഞ്ഞെന്ന് കരസേനയുടെ അധീനതയിലുള്ള മ്യാവാഡേ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 

1824
1924

ശനിയാഴ്ചയോടെ 2,150 ലധികം പേരെ സൈന്യം കസ്റ്റഡിയിലെടുത്തു. ഇതില്‍ 300 ലധികം പേരെ വിട്ടയച്ചു. 

2024

ചൈനീസ് ധനസഹായമുള്ള ഫാക്ടറികൾക്കെതിരായ ആക്രമണത്തിന് ശേഷം മ്യാന്മാറിലെ സ്ഥിതി രൂക്ഷമാണെന്ന് അഭിപ്രായപ്പെട്ട ചൈനീസ് എംബസി പക്ഷേ, മ്യാന്മാറില്‍ കൊല്ലപ്പെട്ട സാധാരണക്കാരെ കുറിച്ച് നിശബ്ദത പാലിച്ചു. 

2124
2224

ഫാക്ടറികൾ കത്തിച്ചതിന്‍റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. സൈനീക അട്ടിമറിക്ക് ശേഷം മ്യന്മാറില്‍ ചൈനീസ് വിരുദ്ധ വികാരം ഉയർന്നു. 

2324

സൈനിക ഏറ്റെടുക്കലിനെ തുടര്‍ന്ന് സംഭവത്തെ അപലപിക്കാതിരുന്ന ചൈനയുടെ നീക്കത്തെ മറ്റ് രാജ്യങ്ങള്‍ വിമര്‍ശിച്ചു.  
 
2424
click me!

Recommended Stories